കരിന്തരുവി
ദൃശ്യരൂപം
കരിന്തരുവി
കരിന്തിരി | |
|---|---|
ഗ്രാമം | |
![]() | |
| Coordinates: 9°39′57″N 77°0′12″E / 9.66583°N 77.00333°E | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | ഇടുക്കി |
| താലൂക്ക് | പീരുമേട് |
| പഞ്ചായത്ത് | ഉപ്പുതറ |
| ഉയരം | 773 മീ (2,536 അടി) |
| ഭാഷകൾ | |
| • ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
| സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
| പിൻകോഡ് | 685505 |
| ടെലിഫോൺ കോഡ് | 04869 |
| വാഹന കോഡ് | KL-37 (വണ്ടിപ്പെരിയാർ) |
| നിയമസഭാ മണ്ഡലം | പീരുമേട് |
| ലോക്സഭാ മണ്ഡലം | ഇടുക്കി |
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കരിന്തരുവി. ഉപ്പുതറ പഞ്ചായത്തിന്റെ പരിധിയിലാണ് ഇവിടം വരുന്നത്. കരിന്തിരി എന്ന പേരിലും ഈ സ്ഥലം അറിയപ്പെടുന്നു.
സ്ഥാനം
[തിരുത്തുക]മലയോര ഹൈവേയിൽ കെ.ചപ്പാത്തിനും ഏലപ്പാറക്കും ഇടയ്ക്കാണ് കരിന്തരുവിയുടെ സ്ഥാനം. ഏലപ്പാറയിൽ നിന്ന് 8.4 km (5.2 mi) ഉം കട്ടപ്പനയിൽ നിന്ന് 22 km (14 mi) ഉം ദൂരമുണ്ട് ഇവിടേയ്ക്ക്.
വിദ്യാഭ്യാസം
[തിരുത്തുക]കരിന്തരുവി ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ ആണ് ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം. 1966 ൽ സ്ഥാപിതമായ ഈ സ്കൂൾ പീരുമേട് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലാണ്.[1]
കൃഷി
[തിരുത്തുക]തേയിലയാണ് ഈ പ്രദേശത്തെ പ്രധാന കൃഷി. കരിന്തരുവി എസ്റ്റേറ്റ് ആണ് ഇവിടുത്തെ പ്രധാന തേയില എസ്റ്റേറ്റ്.[2]
അവലംബം
[തിരുത്തുക]- ↑ "GUPS KARIMTHARUVI - Upputhara, District Idukki (Kerala)" (in ഇംഗ്ലീഷ്). Retrieved 2023-07-16.
- ↑ "Karintharuvi – a new Munnar in Idukki". Retrieved 2023-07-16.[പ്രവർത്തിക്കാത്ത കണ്ണി]
