കത്വ ബലാത്സംഗ കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kathua rape case
സ്ഥലംKathua, Jammu and Kashmir
നിർദ്ദേശാങ്കം32°23′06″N 75°31′01″E / 32.385°N 75.517°E / 32.385; 75.517Coordinates: 32°23′06″N 75°31′01″E / 32.385°N 75.517°E / 32.385; 75.517
തീയതി10 ജനുവരി 2018 (2018-01-10)-
17 ജനുവരി 2018 (2018-01-17)
ആക്രമണലക്ഷ്യംAsifa Bano
ആക്രമണത്തിന്റെ തരം
തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം
മുറിവേറ്റവർ
Sexual assault (rape)
ഇര(കൾ)Asifa Bano
ഉദ്ദേശ്യംDrive out the nomadic Muslim community of Bakarwals from Hiranagar Tehsil[1]

ജമ്മുവിനടുത്ത് കത്തുവയിലെ രസാന ഗ്രാമത്തിലെ എട്ടുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രധാന പ്രതി അമ്പലത്തിൽ തടവിൽവെച്ചു കൂട്ടബലാത്സംഗം ചെയ്ത് കൊലചെയ്ത സംഭവമാണ് കത്തുവ ബലാത്സംഗ കേസ് (ആസിഫ ബലാത്സംഗ കേസ്). കൊലചെയ്യപ്പെട്ട ആസിഫ ബാനു നാടോടികളായ ബകർവാൾ സമുദായത്തിൽ അംഗമായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.[2][3][4][5][6]2018 ഏപ്രിലിൽ 8 പുരുഷന്മാർക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടപ്പോൾ ഈ സംഭവം ദേശീയപ്രാധാന്യത്തിലേക്കുയർന്നു. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തത് പാന്തേർസ് പാർട്ടിയുടെ നേതൃത്വത്തിൽ മറ്റു പ്രാദേശിക സംഘങ്ങളുമായി ചേർന്നുള്ള പ്രതിഷേധങ്ങളിലേക്ക് നയിച്ചു.[7][8][9][10] ഒരു പ്രതിഷേധ പ്രകടനത്തിൽ പിന്നീട് രാജിവെച്ച രണ്ട് ബി.ജെ.പി മന്ത്രിമാർ പങ്കെടുത്തിരുന്നു.[11][12][13]2019 ജൂൺ 10-ന് കാതൂവയിൽ ബലാത്സംഗ കേസിൽ ഏഴ് മുതിർന്ന ആളുകളിൽ ആറുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവും മൂന്ന് പ്രതികൾക്ക് അഞ്ചു വർഷം തടവ് വിധിച്ചു.[14]

സംഭവം[തിരുത്തുക]

പരാതിയും കുറ്റപത്രവും[തിരുത്തുക]

സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് , എസ് എച് ഓ പി/എസ് ക്രൈം ബ്രാഞ്ച് ഫയൽ ചെയ്ത 5600 വാക്കുകളുള്ള ചാർജ്ഷീറ്റിൽ 12 ജനുവരി 2018ന് മുഹമ്മദ് യൂസഫ് ഹിരൻ നഗർ പോലീസ് സ്റ്റേഷനിൽ തന്റെ മകൾ എട്ടു വയസ്സുള്ള ആസിഫ ബാനു 10 ജനുവരി 2018 ന് കുതിരകളെ നോക്കാനായി പോവുകയും ഉച്ചക്ക് രണ്ട് മണി വരെ കാണുകയും ചെയ്തതാണ്. എന്നാൽ 10 ജനുവരി 2018ന് വൈകിട്ട് 4 മണിക്ക് കുതിരകൾ ആസിഫയെക്കൂടാതെ തിരിച്ചു വരികയും ആസിഫ തിരിച്ചെത്താതിരിക്കുകയും ചെയ്തു. ആസിഫയ്ക്ക് വേണ്ടിയുള്ള തിരച്ചിലിൽ അവളെ കണ്ടെത്താൻ കഴിയാതിരുന്നപ്പോൾ എഫ് ഐ ആർ നം.10/2018/ യു/എസ് 363 ആർ പി സി രേഖപ്പെടുത്തി. 17 ജനുവരി 2018ന് ആസിഫയുടെ മൃതദേഹം കണ്ടെത്തുകയും മൃതദേഹ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്ന് ചാർജ്ഷീറ്റ് തുടർന്നു പറയുന്നു. അതേ ദിവസം ഉച്ചക്ക് 2.30 മണിയോടെ കത്തുവ ജില്ലാ ആശുപത്രിയിലെ ഒരു സംഘം ഡോക്ടർമാരാണ് മൃതദേഹ പരിശോധന നടത്തിയത്. [15] 22 ജനുവരി 2018ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

പ്രേരണ[തിരുത്തുക]

തങ്ങളുടെ നാട്ടിൽ താമസമാക്കിയ ബകർവാൾ നാടോടി ഇടയ ഗോത്രത്തെ ഭയപ്പെടുത്തി ആട്ടിയോടിക്കാനാണ് ഇത്തരം ക്രൂരകൃത്യം നടത്തിയതെന്ന് കുറ്റപത്രം പറയുന്നു[16][17][18] [19]

കുറ്റാരോപിതർ[തിരുത്തുക]

ഒരു പോലീസ് അറിയിപ്പിൽ നിന്ന്[20] -

"60 വയസ്സുള്ള സഞ്ജി റാം, സ്പെഷ്യൽ പോലീസ് ഓഫീസർമാരായ ദീപക് ഖജൂരിയയും സുരെന്ദർ വെർമയും, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സാധാരണ പൗരനായ പർവേഷ് കുമാർ, സഞ്ജിയുടെ പ്രായപൂർത്തിയാകാത്ത പുത്രൻ വിശാല എന്നിവരാണ് കുറ്റാരോപിതർ"

കേസന്വേഷണവും വിചാരണയും[തിരുത്തുക]

കുറ്റപത്രം[തിരുത്തുക]

കുറ്റപത്ര പ്രകാരം തട്ടികൊണ്ട് പോകപ്പെട്ട ഇര ഒരു പ്രാർത്ഥനാലയത്തിൽ വെച്ച് ക്രൂരമായി കൂട്ടബലാൽസംഗം ചെയ്യപ്പെടുകയും തുടർന്നും കുറ്റവാളികൾ പെൺകുട്ടിയെ ഏഴ് ദിവസത്തോളം അവിടെ ബന്ദിയാക്കിക്കൊണ്ട് പീഡനവും ചില പ്രത്യേക തരം പൂജകൾ നടത്തുകയുമുണ്ടായി. അതിലൊരു ബലാൽസംഗ കുറ്റവാളിയെ തന്റെ ആഗ്രഹപൂർത്തീകരണത്തിനായി മീററ്റിൽ നിന്നും വരുത്തിയതാണെന്നും പറയുന്നു. ബന്ധനത്തിൽ പെൺകുട്ടിയിൽ മയക്കുമരുന്ന് പ്രയോഗവും കുറ്റാരോപിതർ നടത്തിയിരുന്നു. ബലാൽസംഗം ചെയ്തും ശ്വാസം മുട്ടിച്ചും പീഡിപ്പിച്ച് മരണം ഉറപ്പ് വരുത്താൻ പാറക്കല്ല് കൊണ്ട് തലക്കടിക്കുകയുമാണുണ്ടായത്. ജമ്മു-കാഷ്മീരിൽ ബാധകമായ രൺബീർ പീനൽ കോഡിന്റെ 302, 376, 201, 120-B എന്നീ സെക്ഷനുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.[21]

അറസ്റ്റുകൾ[തിരുത്തുക]

കുറ്റാരോപിതരിലെ അച്ഛനെയും മകനെയും, നാല് പോലീസ് ഓഫീസർമാരും അടക്കം ഇതുവരെ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.[22] ഇതിൽ രണ്ട് പോലീസ് ഓഫീസർമാർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്ന സംശയത്തിന്റെ മേലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്[12] ഇവർ സംഭവം പുറത്ത് അറിയാതിരിക്കാൻ പണം സ്വീകരിച്ചു എന്നും ആരോപിക്കപ്പെടുന്നുണ്ട്. ഒരു കുറ്റാരോപിതൻ 15 വയസ്സുകാരനാണെന്ന് അവകാശപ്പെട്ടെങ്കിലും പിന്നീട് വൈദ്യപരിശോധനയിൽ 19 വയസ്സുണ്ട് എന്ന് തെളിയിക്കപ്പെട്ടു. സഞ്ജിറാം എന്ന കുറ്റാരോപിതൻ ആണ് തട്ടിക്കൊണ്ടുപോകലും കൊലപാതകവും ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു.[23] പ്രായപൂർത്തിയായ 7 പേർക്കെതിരെ ഉള്ള കുറ്റപത്രം ഏപ്രിൽ 9, 2018ന് സമർപ്പിക്കപ്പെട്ടു. ബാക്കിയുള്ള ഒരാളുടെ പേരിലുള്ള കുറ്റപത്രം തയ്യാറാക്കുന്ന പ്രക്രിയയിലായിരുന്നു.[24]

ഫോറൻസിക് തെളിവുകൾ[തിരുത്തുക]

മൃതപരിശോധനയിൽ ശരീരത്തിൽ ക്ലോനാസെപ്പാമിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.[25] ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നതിന് മുൻപ് കുട്ടിക്ക് മയക്കുമരുന്ന് കൊടുത്തിട്ടുള്ളതായി ഡോക്ടർമാർ കണ്ടെത്തി. കുറ്റാരോപിതരിൽ ഒരാളായ സഞ്ജി റാം കുട്ടിയെ നിരവധി ദിവസങ്ങൾ തടവിലിട്ടിരുന്നതായി ഫോറൻസിക് തെളിവുകൾ സൂചിപ്പിക്കുന്നു.[12] ആസിഫ ബാനു പലതവണ പല പുരുഷന്മാരാൽ ബലാത്സംഗം ചെയ്യപ്പെട്ടതായും കഴുത്തു ഞെരിച്ച് കൊലചെയ്യപ്പെട്ട ശേഷം ഭാരമുള്ള കല്ലുകൊണ്ട് തലയ്ക്കടിയേറ്റതായും പരിശോധനയിൽ തെളിഞ്ഞു.[13]

ഡെൽഹി ഫോറെൻസിക് സയൻസ് ലാബോറട്ടറി വജൈനൽ സ്വാബുകൾ, മുടിയിഴകൾ, നാല് കുറ്റാരോപിതരുടെ രക്ത സാമ്പിളുകൾ, മരണപ്പെട്ട കുട്ടിയുടെ ആന്തരിക അവയവങ്ങൾ, കുട്ടിയുടെ ഉടുപ്പും സൽവാറും, ചളി, രക്തക്കറയുള്ള ചളി എന്നിവയുൾപ്പെടെ 14 പാക്കറ്റിൽ ഉള്ള തെളിവുകൾ പരിശോധിച്ചു. വജൈനൽ സ്വാബുകൾ കുറ്റാരോപിതരുടെ ഡി എൻ അ സാമ്പിളുകളുമായി ചേർച്ചയുള്ളവയായിരുന്നു. ആസിഫ ബലാത്സംഗം ചെയ്യപ്പെട്ട സ്ഥലത്തു നിന്ന് കിട്ടിയ മുടിയിഴകൾ കുട്ടിയുടെയും കുറ്റാരോപിതരുടെയും മുടിയുമായി ചേർച്ചയുള്ളവയായിരുന്നു.[26]

വിചാരണ ജമ്മു-കശ്മീരിന് പുറത്തേക്ക്[തിരുത്തുക]

7 മെയ് 2018ന് കത്വ ബലാത്സംഗക്കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബത്തിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു. പഞ്ചാബിലെ പത്താൻ കോട്ട് കോടതിയിലാണ് ഇനി വിചാരണ നടക്കുക. ഇൻ ക്യാമറ സംവിധാനത്തിൽ, നീട്ടി വെക്കലുകളില്ലാതെ, ദിവസേന വാദം കേൾക്കണം എന്ന് സുപ്രീം കോടതി പറഞ്ഞു. കേസന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന പ്രതികളുടെ വാദം തള്ളിക്കളഞ്ഞു. പ്രതികൾക്ക് സുരക്ഷിത്വം ഉറപ്പുവരുത്താനും സാക്ഷികളെ സംരക്ഷിക്കാനും രഹസ്യവിചാരണയാണ് നടത്തുക. പത്താൻ കോട്ട് ജില്ലാ ജഡ്ജിയാണ് വാദം കേൾക്കുക. സുപ്രീം കോടതി തുടർന്നും കേസിന്റെ വിചാരണയുടെ മേൽനോട്ടം നടത്തും.[27] [28]

അനന്തരഫലങ്ങൾ[തിരുത്തുക]

പ്രതിഷേധങ്ങൾ[തിരുത്തുക]

Memorial for the Kathua rape victim at the Indian Consulate in Munich, Germany

എട്ടുവയസ്സുകാരി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തപ്പെട്ടത് ഇന്ത്യമുഴുവനും തലക്കെട്ടുകൾ സൃഷ്ടിച്ചു.[11] സംഭവം വ്യാപകമായി അപലപിക്കപ്പെട്ടു. ജനുവരി 18ന് സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ജമ്മു കശ്മീർ നിയമസഭയിൽ ഇറങ്ങിപ്പോക്ക് നടത്തി.[29] ജമ്മു കശ്മീരിൽ വിവിധ പ്രതിഷേധപരിപാടികൾ നടന്നു.[30] കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സംഭവത്തെ അപലപിച്ചുകൊണ്ട് നിരവധി പ്രസ്താവനകൾ നടത്തുകയുണ്ടായി. മൈനർ വ്യക്തികളെ റേപ് ചെയ്ത കേസുകളിൽ വധശിക്ഷ നടപ്പിലാക്കണമെന്ന് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.[31] വനിതാ ശിശുവികസന മന്ത്രിയായ മനേക ഗാന്ധിയും വധശിക്ഷയോട് അനുകൂലിച്ചു. ശിശു ലൈംഗികപീഠനം തടയാനുള്ള നിയമങ്ങൾ ഭേദഗതി ചെയ്യാൻ തന്റെ മന്ത്രാലയം നിർദ്ദേശിക്കുമെന്നും അവർ പ്രസ്താവിച്ചു.[31] 13 ഏപ്രിൽ 2018ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുപ്രീം കോടതിയും സംഭവത്തെ അപലപിക്കുകയും നീതി ഉറപ്പുവരുത്തുമെന്ന് പ്രസ്താവിക്കുകയും ചെയ്തു.[32][33] ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും സംഭവം ഭീതിദമാണ് എന്നും പ്രസ്താവിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അധികാരികൾ തയ്യാറാകുമെന്ന പ്രതീക്ഷ ഐക്യരാഷ്ട്ര സഭ പ്രകടിപ്പിച്ചു.[34]

12 ഏപ്രിൽ 2018ന് ഇന്ത്യാഗേറ്റിൽ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധ പ്രകടനം നടന്നു. ഇതിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ഗുലാം നബി ആസാദ് തുടങ്ങിയവർ പങ്കെടുത്തു.[35][36] വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ യൂണിവേഴ്സിറ്റി പോലെ പലയിടങ്ങളിലും നടന്നു.[37][38]

സാമൂഹ്യ മാധ്യമങ്ങൾ[തിരുത്തുക]

#JusticeforAsifa, #JammuWithAsifa, #Asifa and #Kathua എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഓൺ ലൈൻ പ്രതിഷേധങ്ങൾ നടന്നു. വീരേന്ദ്ര സെവാഗ്[39], ഒമർ അബ്ദുള്ള[40], ഫർഹാൻ അക്തർ[41], റിതേഷ് ദേശ്മുഖ്[42], ബർഖ ദത്ത്[43], നിധി റസ്ദാൻ[44], ശിവ് അരൂർ[45]സാഗരിക ഘോഷ്,[46] സാനിയ മിർസ[47] തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികൾ ഈ കൊലപാതകത്തിനെതിരെ ഓൺ ലൈൻ വേദികളിൽ ശബ്ദമുയർത്തി.

കോട്ടക് മഹിന്ദ്ര ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആയിരുന്ന വിഷ്ണു നന്ദകുമാർ കുറ്റകൃത്യത്തെ ന്യായീകരിച്ച് ഫേസ്ബുക്കിൽ സംസാരിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കുകയും പിന്നീട് ജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.[48][49]

ആസിഫയ്ക്ക് നീതിലഭിക്കണമെന്ന് വാദിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ദീപക് ശങ്കരനാരായണൻ എന്ന സ്വകാര്യ ഐ.ടി കമ്പനി ഉദ്യോഗസ്ഥനെതിരെ ബിജെപി അനുഭാവികൾ വലിയ ഓൺലൈൻ പ്രതിഷേധം നടത്തി. ബിജെപി മീഡിയ കണ്വീനർ കേരള ഡി.ജി.പി ക്ക് പരാതികൊടുത്തതിനെത്തുടർന്ന് ദീപക്കിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേരളാ പോലീസ് കേസെടുത്തു.[50] [51]

അറസ്റ്റിനെതിരായ പ്രതിഷേധങ്ങൾ[തിരുത്തുക]

പ്രതികൾക്കനുകൂലമായി ജമ്മു കാശ്മീർ മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരായ ലാൽ സിങ്, ചന്ദർ പ്രകാശ് എന്നിവർ രംഗത്തുവന്നിരുന്നു[11]. ചാർജ്ഷീറ്റ് രേഖപ്പെടുത്തുന്നതിനെ അഭിഭാഷകർ എതിർത്തതിനെ തുടർന്ന് ചീഫ് ജുഡിഷ്യൽ മജിസ്റ്റ്രേറ്റ് കോടതി പരിസരത്ത് കുഴപ്പങ്ങളുണ്ടായി.[52] ഹിന്ദു ഏക്താ മഞ്ചിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പ്രതിഷേധം നടത്തിയ അഭിഭാഷകർക്കെതിരെ എഫ് ഐ ആർ ഫയൽ ചെയ്തിട്ടുണ്ട്.[53]

അവലംബം[തിരുത്തുക]

 1. https://timesofindia.indiatimes.com/india/rape-murder-in-kathua-meant-to-drive-out-muslim-tribe/articleshow/63721581.cms
 2. "8-Year-Old Abducted For A Week, Raped And Now Murdered In Kathua; Family Alleges Non-Seriousness By Police - With Kashmir". withkashmir.org. മൂലതാളിൽ നിന്നും 2018-04-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-12.
 3. Eltagouri, Marwa (2018-04-11). "An 8-year-old's rape and murder inflames tensions between Hindus and Muslims in India". Washington Post (ഭാഷ: ഇംഗ്ലീഷ്). ISSN 0190-8286. ശേഖരിച്ചത് 2018-04-12.
 4. Gettleman, Jeffrey (2018-04-11). "An 8-Year-Old's Rape and Killing Fuels Religious Tensions in India". The New York Times (ഭാഷ: ഇംഗ്ലീഷ്). ISSN 0362-4331. ശേഖരിച്ചത് 2018-04-12.
 5. "The brutal crime that has Kashmir on edge". BBC News (ഭാഷ: ഇംഗ്ലീഷ്). 2018-04-12. ശേഖരിച്ചത് 2018-04-12.
 6. "Dedicated police team resisted odds to crack Asifa rape case". ASIA TIMES (ഭാഷ: ഇംഗ്ലീഷ്). 2018-04-13. മൂലതാളിൽ നിന്നും 2018-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-13.
 7. "Over 70 JKNPP activists detained in Jammu". Kashmir Reader (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2018-04-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-20.
 8. "Kathua rape case: JKNPP demands CBI inquiry". Catch News India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-20. Cite has empty unknown parameter: |dead-url= (help)
 9. "After Kathua Rape, False Binaries Expose Hate and Mistrust in Jammu". CNN-News18. ശേഖരിച്ചത് 2018-04-20. Cite has empty unknown parameter: |dead-url= (help)
 10. "Out of Cabinet, Lal Singh goes vitriolic against CM". The Tribune. 18 April 2018. Cite has empty unknown parameter: |dead-url= (help)
 11. 11.0 11.1 11.2 "Outrage spreads over eight-year-old's rape". BBC News (ഭാഷ: ഇംഗ്ലീഷ്). 13 April 2018. ശേഖരിച്ചത് 13 April 2018.
 12. 12.0 12.1 12.2 "J&K: Kathua Rape-And-Murder Of 8-Year-Old Girl Was Aimed At Driving Nomads Out: Official". Outlook India. ശേഖരിച്ചത് 11 April 2018. Cite has empty unknown parameter: |dead-url= (help)
 13. 13.0 13.1 Eltagouri, Marwa (11 April 2018). "An 8-year-old's rape and murder inflames tensions between Hindus and Muslims in India". Washington Post (ഭാഷ: ഇംഗ്ലീഷ്). ISSN 0190-8286. ശേഖരിച്ചത് 12 April 2018.
 14. "കഠ്‌വ ഇന്ത്യയുടെ കണ്ണീർപ്പേര്". മലയാള മനോരമ.
 15. "Kathua rape and murder case: Full text of chargesheet filed by Jammu and Kashmir Police - Firstpost". www.firstpost.com. ശേഖരിച്ചത് 2018-04-11.
 16. Naqash, Rayan. "Kathua rape, murder case was a plot to dislodge Muslim Bakarwal community: J&K Police chargesheet". Scroll.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-11.
 17. "J&K: Kathua Rape-And-Murder Of 8-Year-Old Girl Was Aimed At Driving Nomads Out: Official". Outlook India. ശേഖരിച്ചത് 2018-04-11.
 18. "8-year-old girl Kathua girl was kept alive to be raped. Chilling details have emerged". www.dailyo.in. ശേഖരിച്ചത് 2018-04-11.
 19. ഫസ്റ്റ് പോസ്റ്റ്, Kathua rape case: Chargesheet filed by Jammu and Kashmir Police reveals details of horrific crime
 20. "Kathua rape case: Jammu Bar Association calls for protest on Wednesday". Business Standard India. 2018-04-11. ശേഖരിച്ചത് 2018-04-11.
 21. "Chargesheet submitted in Kathua rape and murder case". The Hindu. 2017-06-20. ശേഖരിച്ചത് 2018-04-10.
 22. "Father-son duo held in Kathua rape case". The Hindu. 2018-03-21. ശേഖരിച്ചത് 2018-04-10.
 23. Gettleman, Jeffrey (11 April 2018). "An 8-Year-Old's Rape and Killing Fuels Religious Tensions in India". ശേഖരിച്ചത് 17 April 2018.
 24. "Chargesheet submitted in Kathua rape and murder case". The Hindu. 20 June 2017. ശേഖരിച്ചത് 10 April 2018.
 25. "Kathua rape-murder case: Tests confirm victim held in prayer hall, was sedated". The Indian Express. 5 April 2018. ശേഖരിച്ചത് 10 April 2018.
 26. "Kathua rape-murder case: Vaginal swabs match with accused, says forensic lab". The Indian Express (ഭാഷ: ഇംഗ്ലീഷ്). 2018-04-21. ശേഖരിച്ചത് 2018-04-21.
 27. http://www.thehindu.com/news/national/sc-transfers-kathua-rape-and-murder-case-to-pathankot/article23802019.ece
 28. http://www.deshabhimani.com/news/national/kathua-rape-case/723484
 29. "Kathua rape case: FIR filed against lawyers trying to block chargesheet; bar association calls for Jammu bandh today - Firstpost". www.firstpost.com. ശേഖരിച്ചത് 13 April 2018.
 30. "Kathua rape: A day of multihued protests in Jammu and Kashmir". DNA (ഭാഷ: ഇംഗ്ലീഷ്). 12 April 2018. ശേഖരിച്ചത് 13 April 2018.
 31. 31.0 31.1 "Jammu And Kashmir To Make Death Penalty Must For Rape Of Minors After Kathua Rape-Murder Case". NDTV.com. ശേഖരിച്ചത് 13 April 2018.
 32. "Narendra Modi Breaks Silence on Kathua, Unnao Rapes, Promises Justice - The Wire". The Wire. ശേഖരിച്ചത് 13 April 2018.
 33. Team, BS Web (13 April 2018). "Kathua, Unnao rapes: Modi ends silence, assures 'complete justice'; updates". Business Standard India. ശേഖരിച്ചത് 13 April 2018.
 34. "Guilty must be held accountable: UN chief on Kathua rape". The Times of India. ശേഖരിച്ചത് 14 April 2018.
 35. "Kathua rape-murder aftermath: 10 developments - Times of India". The Times of India. ശേഖരിച്ചത് 13 April 2018.
 36. "Rahul Gandhi Leads Candlelight Vigil In Delhi Demanding Justice In Kathua, Unnao Cases". NDTV.com. ശേഖരിച്ചത് 13 April 2018.
 37. "#JusticeForAsifa People in JK demand justice for 8-yr-old allegedly raped and murdered in Kathua | Free Press Kashmir". freepresskashmir.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-11.
 38. "Kashmir civil society holds joint protest, demands transfer of Asifa case to Kashmir". Greater Kashmir. മൂലതാളിൽ നിന്നും 2018-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-12.
 39. "Virender Sehwag on Twitter". Twitter (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-12.
 40. "Omar Abdullah on Twitter". Twitter (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-12.
 41. "Farhan Akhtar on Twitter". Twitter (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-12.
 42. "Riteish Deshmukh on Twitter". Twitter (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-12.
 43. "barkha dutt on Twitter". Twitter (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-12.
 44. "Nidhi Razdan on Twitter". Twitter (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-12.
 45. "Shiv Aroor on Twitter". Twitter (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-12.
 46. "Sagarika Ghose on Twitter". Twitter (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-12.
 47. https://www.indiatimes.com/culture/sania-mirza-shows-a-man-his-place-after-he-says-she-s-no-longer-an-indian-343439.html?utm_source=FB&utm_medium=paid
 48. "Kerala bank fires employee for saying it's 'better' Kathua rape victim was killed". Hindustan Times (ഭാഷ: ഇംഗ്ലീഷ്). 14 April 2018. ശേഖരിച്ചത് 14 April 2018.
 49. "Good she was killed, says Kerala man of Kathua rape victim; case filed". The Tribune (ഭാഷ: ഇംഗ്ലീഷ്). 14 April 2018. ശേഖരിച്ചത് 14 April 2018.
 50. https://www.manoramanews.com/news/kerala/2018/04/28/case-filed-against-deepak-sankaranarayanan-on-bjp-remarks-on-kathua-rape-case.html
 51. http://www.mathrubhumi.com/news/kerala/case-filed-against-deepak-sankaranarayanan-1.2770929
 52. "Shielding Jammu Child Rape, Murder Accused, Lawyers Block Chargesheet". Ndtv.com. ശേഖരിച്ചത് 2018-04-10.
 53. "Kathua rape case: FIR filed against lawyers trying to block chargesheet; bar association calls for Jammu bandh today - Firstpost". www.firstpost.com. ശേഖരിച്ചത് 14 April 2018.
"https://ml.wikipedia.org/w/index.php?title=കത്വ_ബലാത്സംഗ_കേസ്&oldid=3781494" എന്ന താളിൽനിന്ന് ശേഖരിച്ചത്