ഒൻപതാം സുസ്ഥിര വികസന ലക്ഷ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒൻപതാം സുസ്ഥിര വികസന ലക്ഷ്യം
ദൗത്യ പ്രസ്താവന"Build resilient infrastructure, promote inclusive and sustainable industrialization, and foster innovation"
വാണിജ്യപരം?No
പദ്ധതിയുടെ തരംNon-Profit
ഭൂസ്ഥാനംGlobal
സ്ഥാപകൻUnited Nations
സ്ഥാപിച്ച തീയതി2015
വെബ്‌സൈറ്റ്sdgs.un.org

2015-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നാണ് ഒൻപതാം സുസ്ഥിര വികസന ലക്ഷ്യം (ലക്ഷ്യം 9 അല്ലെങ്കിൽ SDG 9). "വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ" എന്നിവയാണ് ഇതിന്റെ പൂർണ്ണലക്ഷ്യം.[1] പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക, സുസ്ഥിര വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, നവീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു.[2]

SDG 9 ന് എട്ടു ലക്ഷ്യങ്ങളുണ്ട്. ഒമ്പതാം സുസ്ഥിര വികസന ലക്ഷ്യത്തിന്റെ പുരോഗതി അളക്കുന്നത് പന്ത്രണ്ട് സൂചകങ്ങൾ ഉപയോഗിച്ചാണ്. ആദ്യ അഞ്ച് ലക്ഷ്യങ്ങൾ ഫലലക്ഷ്യങ്ങളാണ്. സുസ്ഥിരവും പ്രതിരോധശേഷിയുള്ളതും ഉൾക്കൊള്ളുന്നതുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, സമഗ്രവും സുസ്ഥിരവുമായ വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക സേവനങ്ങളിലേക്കും വിപണികളിലേക്കും പ്രവേശനം വർദ്ധിപ്പിക്കുക, സുസ്ഥിരതയ്ക്കായി എല്ലാ വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുക, ഗവേഷണം മെച്ചപ്പെടുത്തുകയും വ്യാവസായിക സാങ്കേതികവിദ്യകൾ നവീകരിക്കുകയും ചെയ്യുക എന്നിവയാണ് ഫല ലക്ഷ്യങ്ങൾ. ശേഷിക്കുന്ന മൂന്നു ലക്ഷ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനം സുഗമമാക്കുക, ആഭ്യന്തര സാങ്കേതിക വികസനത്തിനും വ്യാവസായിക വൈവിധ്യവൽക്കരണത്തിനും പിന്തുണ നൽകുക, വിവര വിനിമയ സാങ്കേതിക വിദ്യയിലേക്കുള്ള സാർവത്രിക പ്രവേശനം സാധ്യമാക്കുക എന്നിവ നടപ്പിലാക്കുന്നതിനുള്ള ലക്ഷ്യങ്ങളാണ്[3] .

References[തിരുത്തുക]

  1. "The 2030 Agenda for Sustainable Development and the SDGs". European Commission Environment (in ഇംഗ്ലീഷ്). Retrieved 2020-09-25.
  2. "2017 HLFP Thematic Review of SDG-9: Build resilient infrastructure, promote inclusive and sustainable industrialization and foster innovation" (PDF). 2017.{{cite web}}: CS1 maint: url-status (link)
  3. Bartram, Jamie; Brocklehurst, Clarissa; Bradley, David; Muller, Mike; Evans, Barbara (December 2018). "Policy review of the means of implementation targets and indicators for the sustainable development goal for water and sanitation". npj Clean Water. 1 (1): 3. doi:10.1038/s41545-018-0003-0. S2CID 169226066. Text was copied from this source, which is available under a Creative Commons Attribution 4.0 International License

External links[തിരുത്തുക]