Jump to content

രണ്ടാം സുസ്ഥിര വികസന ലക്ഷ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sustainable Development Goal 2
ദൗത്യ പ്രസ്താവന"End hunger, achieve food security and improved nutrition, and promote sustainable agriculture"
വാണിജ്യപരം?No
പദ്ധതിയുടെ തരംNon-Profit
ഭൂസ്ഥാനംGlobal
സ്ഥാപകൻUnited Nations
സ്ഥാപിച്ച തീയതി2015
വെബ്‌സൈറ്റ്sdgs.un.org

2015ൽ ഐക്യരാഷ്ട്രസഭ സ്ഥാപിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നാണ് രണ്ടാം സുസ്ഥിര വികസന ലക്ഷ്യം (SDG 2 അല്ലെങ്കിൽ ഗ്ലോബൽ ഗോൾ 2). സീറോ ഹംഗർ എന്നതാണ് ഇതിന്റെ തലക്കെട്ട്. "വിശപ്പ് അവസാനിപ്പിക്കുക, ഭക്ഷ്യസുരക്ഷ നേടുക, മെച്ചപ്പെട്ട പോഷകാഹാരം നേടുക, സ്ഥായിയായ കൃഷിയെ പ്രോത്സാഹിപ്പിക്കുക".[1][2]എന്നതു കൂടാതെ രണ്ടാം സുസ്ഥിര വികസന ലക്ഷ്യം "ഭക്ഷ്യ സുരക്ഷ, പോഷകാഹാരം, ഗ്രാമീണ പരിവർത്തനം, സ്ഥായിയായ കൃഷി എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ പരസ്പര ബന്ധങ്ങൾ" എടുത്തുകാണിക്കുന്നു.[3] ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഏകദേശം 690 ദശലക്ഷം ആളുകൾ പട്ടിണി കിടക്കുന്നു. ഇത് ലോക ജനസംഖ്യയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ്.[4] ദക്ഷിണ സുഡാൻ, സൊമാലിയ, യെമൻ, നൈജീരിയ എന്നിവിടങ്ങളിൽ നിലവിൽ പട്ടിണി ഭീഷണി നേരിടുന്ന 20 ദശലക്ഷം ആളുകൾ ഉൾപ്പെടെ, ഓരോ ഒമ്പതുപേരിലും ഒരാൾ എന്ന തോതിൽ ഓരോ രാത്രിയിലും വിശന്നുറങ്ങുന്നു.[5]

SDG 2 ന് എട്ടു ലക്ഷ്യങ്ങളും പുരോഗതി നിർണ്ണയിക്കുന്നതിനുള്ള 14 സൂചകങ്ങളും ഉണ്ട്.[6]  : വിശപ്പ് അവസാനിപ്പിക്കുക, ഭക്ഷണ ലഭ്യത മെച്ചപ്പെടുത്തുക; പോഷകാഹാരക്കുറവ് അവസാനിപ്പിക്കുക; കാർഷിക ഉത്പാദനക്ഷമത; സുസ്ഥിരമായ ഭക്ഷ്യോൽപ്പാദന സംവിധാനങ്ങളും പ്രതിരോധശേഷിയുള്ള കാർഷിക രീതികളും; വിത്തുകളുടെയും കൃഷി ചെയ്ത സസ്യങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും ജനിതക വൈവിധ്യവും എന്നിവയാണ് അഞ്ച് ലക്ഷ്യഫലങ്ങൾ . നിക്ഷേപം, ഗവേഷണം, സാങ്കേതികവിദ്യ എന്നിവയാണ് നടപ്പാക്കൽ ലക്ഷ്യങ്ങളുടെ മൂന്ന് മാർഗ്ഗങ്ങൾ[7]ലോക കാർഷിക വിപണികളിലെയും ഭക്ഷ്യ ചരക്കുകളുടെയും വിപണികളിലെയും അവയുടെ ഡെറിവേറ്റീവുകളിലെയും വ്യാപാര നിയന്ത്രണങ്ങളും വികലതകളും പരിഹരിക്കുക എന്നിവയും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു[6]

പോഷകാഹാരക്കുറവ് പതിറ്റാണ്ടുകളായി കുറഞ്ഞ് വന്നതിന് ശേഷം 2015 മുതൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.[8] കാലാവസ്ഥാ ആഘാതങ്ങൾ, വെട്ടുക്കിളികൊണ്ടുള്ള പ്രതിസന്ധി, COVID-19 പാൻഡെമിക് തുടങ്ങിയ വിവിധ സമ്മർദ്ദങ്ങളിൽ നിന്നാണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്. ആ ഭീഷണികൾ പരോക്ഷമായി വാങ്ങൽ ശേഷിയെയും ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ശേഷിയും കുറയ്ക്കുന്നു. ഇത് ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളെ ബാധിക്കുകയും ഭക്ഷ്യലഭ്യത കുറയ്ക്കുകയും ചെയ്യുന്നു.[9]

2030 എത്തുമ്പോഴേയ്ക്കും പട്ടിണിയില്ലായ്മ കൈവരിക്കാനുള്ള പാതയിലല്ല ലോകം മുന്നോട്ടുപോകുന്നത്. "വർദ്ധിച്ചുവരുന്ന പട്ടിണിയുടെയും ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയും പ്രകടമായ അടയാളങ്ങൾ നിരീക്ഷിക്കുമ്പോൾ "ആരെയും പിന്നിലാക്കുന്നില്ല" എന്ന ലക്ഷ്യം ഉറപ്പാക്കാൻ ഇനിയുമേറെ ജോലികൾ ചെയ്യാനുണ്ടെന്ന മുന്നറിയിപ്പ് ലഭിക്കുന്നു. "[[10] 2030 ലും ആഫ്രിക്കയിലെ പോഷകാഹാരക്കുറവ് അവസാനിക്കാൻ സാധ്യതയില്ല എന്ന് വിലയിരുത്തപ്പെടുന്നു.[11][12]

2019-ലെ കണക്കുകൾ കാണിക്കുന്നത് ആഗോളതലത്തിൽ ഒമ്പതിൽ ഒരാൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്നാണ്. അവരിൽ ഭൂരിഭാഗവും വികസ്വര രാജ്യങ്ങളിലാണ് ജീവിക്കുന്നത്. പോഷകാഹാരക്കുറവ് ലോകമെമ്പാടുമുള്ള 52 ദശലക്ഷം കുട്ടികൾക്ക് ഗുരുതരമായ വേസ്റ്റിംഗ് സിൻഡ്രോമിന് കാരണമാകുന്നു".[13]

  1. United Nations (2015) Resolution adopted by the General Assembly on 25 September 2015, Transforming our world: the 2030 Agenda for Sustainable Development (A/RES/70/1)
  2. "Goal 2: End hunger, achieve food security and improved nutrition and promote sustainable agriculture — SDG Indicators". unstats.un.org. Retrieved 2022-06-15.
  3. "2017 HLPF Thematic review of SDG2" (PDF). High-level Political Forum on Sustainable Development.
  4. "World Population Clock". worldometers.com. worldometers. Retrieved 30 March 2022.
  5. mercy corps, global hunger facts (18 March 2015). "Global hunger facts".
  6. 6.0 6.1 United Nations (2017) Resolution adopted by the General Assembly on 6 July 2017, Work of the Statistical Commission pertaining to the Agenda 2030 for Sustainable Development (A/RES/71/313)
  7. Bartram, Jamie; Brocklehurst, Clarissa; Bradley, David; Muller, Mike; Evans, Barbara (December 2018). "Policy review of the means of implementation targets and indicators for the sustainable development goal for water and sanitation". npj Clean Water. 1 (1): 3. doi:10.1038/s41545-018-0003-0. S2CID 169226066. Text was copied from this source, which is available under a Creative Commons Attribution 4.0 International License
  8. CIRAD, food systems (28 April 2021). "Food systems at risk: trends and challenges".
  9. Leal Filho, Walter; Brandli, Luciana Londero; Lange Salvia, Amanda; Rayman-Bacchus, Lez; Platje, Johannes (2020-07-01). "COVID-19 and the UN Sustainable Development Goals: Threat to Solidarity or an Opportunity?". Sustainability (in ഇംഗ്ലീഷ്). 12 (13): 5343. doi:10.3390/su12135343. ISSN 2071-1050. Text was copied from this source, which is available under a Creative Commons Attribution 4.0 International License
  10. FAO, IFAD, UNICEF, WFP and WHO. 2018. The State of Food Security and Nutrition in the World 2018. Building climate resilience for food security and nutrition. Rome, FAO
  11. Osgood-Zimmerman, Aaron; Millear, Anoushka I.; Stubbs, Rebecca W.; Shields, Chloe; Pickering, Brandon V.; Earl, Lucas; Graetz, Nicholas; Kinyoki, Damaris K.; Ray, Sarah E.; Bhatt, Samir; Browne, Annie J. (2018-03-01). "Mapping child growth failure in Africa between 2000 and 2015". Nature (in ഇംഗ്ലീഷ്). 555 (7694): 41–47. Bibcode:2018Natur.555...41O. doi:10.1038/nature25760. ISSN 0028-0836. PMC 6346257. PMID 29493591.
  12. Kinyoki, D.; et al. (8 January 2020). "Mapping child growth failure across low- and middle-income countries". Nature. 577 (7789): 231–234. Bibcode:2020Natur.577..231L. doi:10.1038/s41586-019-1878-8. PMC 7015855. PMID 31915393.
  13. "Progress for Every Child in the SDG Era" (PDF). UNICEF. Archived (PDF) from the original on 15 July 2020. Retrieved 2 April 2018.