സുസ്ഥിര വികസന ലക്ഷ്യങ്ങളും കർണാടകയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 2030 ലെ കർമ്മപദ്ധതിയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയും ഉറപ്പാക്കാനായി ഇന്ത്യയിൽ ആരംഭിച്ച പദ്ധതികളിൽ കർണാടകയുടെ പങ്കും പ്രവർത്തനങ്ങളും വ്യക്തമാക്കുന്നതിനെ "സുസ്ഥിര വികസന ലക്ഷ്യങ്ങളും കർണാടകയും" എന്നതുകൊണ്ട് അർഥമാക്കുന്നു.[1] [2] ഇന്ത്യ 2015ൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സ്വീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന അജണ്ട 2030 രൂപീകരിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു, രാജ്യത്തിന്റെ ദേശീയ വികസന അജണ്ടയുടെ ഭൂരിഭാഗവും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) പ്രതിഫലിക്കുന്നു.[3]  ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പുരോഗതി വിലയിരുത്തുന്ന ദേശീയ സൂചികയിൽ കർണാടക  അഞ്ചാം സഥാനം കൈവരിച്ചു.[4]

2022 ൽ  പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ പ്രകാരം നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) ദേശീയ സൂചികയിൽ തമിഴ്‌നാട് ഹിമാചൽ പ്രദേശിനൊപ്പം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ 75 പോയിന്റുകൾ നേടി കേരളം ഒന്നാമതെത്തിയപ്പോൾ തമിഴ്‌നാട്, ഹിമാചൽപ്രദേശ് എന്നിവ 66 പോയിന്റുകൾ നേടിയാണ്  രണ്ടാം സ്ഥാനത്തെത്തിയത്. ഗോവ മൂന്നാം സ്ഥാനവും , ഉത്തരാഖഡ് നാലാം സ്ഥാനവും കൈവരിച്ചു.[5]

പശ്ചാത്തലം[തിരുത്തുക]

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സാങ്കേതിക വിദ്യയുടെ സഹായം പ്രയോജനപ്പെടുത്തുന്നതാണ് ദേശീയ സൂചികയിൽ കർണാടകയുടെ മുന്നേറ്റത്തിന് കാരണം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ ആരംഭിക്കുമ്പോൾ കർണാടകയുടെ സ്ഥാനം വളരെ പിന്നിലായിരുന്നു.[6] സാങ്കേതിക വിദ്യയിലും ഇൻഫ്രാസ്ട്രക്ച്ചറിലും കൈവരിച്ച കുതിപ്പ് കർണാടകയുടെ നിലമെച്ചപ്പെടുത്തി. 2019 ലെ സൂചികയിൽ 66 പോയിന്റുകൾ മാത്രം നേടിയ സംസ്ഥാനം 2020 ആയപ്പോഴേയ്ക്കും 72 പോയിന്റുകൾ നേടിക്കൊണ്ട് സൂചികയിൽ സ്ഥാനം മെച്ചപ്പെടുത്തി.[7] വ്യവസായ  സൗഹൃദമായ അന്തരീക്ഷം ഒരുക്കാൻ കഴിഞ്ഞു എന്നതും കർണാടകയുടെ നേട്ടത്തിൽ പങ്കുവഹിച്ച സമീപനമാണ്.[8]

വെല്ലുവിളികളും പ്രതിസന്ധികളും[തിരുത്തുക]

വ്യവസായികമായും വാണിജ്യപരമായും മുന്നിട്ടു നിൽക്കുന്ന തെക്കൻ കർണാടക സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ മുന്നിട്ടു നിൽക്കുമ്പോൾ കാർഷിക- ഖനി കേന്ദ്രീകൃതമായ വടക്കൻ കർണാടക പിന്നോക്കം നിൽക്കുന്നു. ഈ അന്തരം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സുസ്ഥിര വികസനത്തെ സാരമായി ബാധിയ്ക്കുന്നു. വടക്കൻ കർണാടകയിലാണ് വിശപ്പ് സൂചിക ഏറ്റവും കൂടുതൽ ഉയർന്നുനിന്നത്. റായ്ച്ചൂർ, കൽബുർഗി, യാദ്ഗിർ, കൊപ്പൽ, ഗദഗ്, ബല്ലാരി, ബാഗൽകോട്ട് എന്നീ ജില്ലകളെ ഭയാനകമായി ബാധിച്ചു. ചിത്രദുർഗ, ധാർവാഡ്, വിജയപുര, ബെലഗാവി, ബിദാർ, ദാവണഗരെ, ഹാവേരി എന്നിവിടങ്ങളിലും വിശപ്പ് സൂചിക ഉയർന്ന നിലയിലാണ്.[9]ഉയർന്ന മാതൃമരണ നിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തത് കർണാടകയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു.[10]

അവലംബം[തിരുത്തുക]

  1. https://www.karnataka.gov.in/karnataka_hub/Sustainable%20Development%20Goals/en
  2. https://karnataka.gov.in/storage/pdf-files/Revised%20SDG%20Introduction%2006122019.pdf
  3. https://www.niti.gov.in/sites/default/files/2019-01/Karnataka.pdf
  4. https://www.thehindubusinessline.com/news/national/karnataka-to-prepare-action-plan-to-achieve-17-sdgs-by-2030/article33531255.ece
  5. https://www.niti.gov.in/sites/default/files/2019-01/Karnataka.pdf
  6. https://www.thehindubusinessline.com/news/national/karnataka-to-prepare-action-plan-to-achieve-17-sdgs-by-2030/article33531255.ece
  7. https://www.deccanherald.com/opinion/the-gap-between-karnataka-s-sdg-action-plan-and-decision-making-941404.html
  8. https://www.karnataka.gov.in/storage/pdf-files/SDG%20KA%20Progress%202021.pdf
  9. https://www.newindianexpress.com/states/karnataka/2020/dec/24/north-karnataka-far-away-from-sustainable-development-goals-2030-2240440.html
  10. https://bangaloremirror.indiatimes.com/bangalore/others/maternal-mortality-karnataka-last-on-list-in-south-india/articleshow/95894633.cms