സുസ്ഥിര വികസന ലക്ഷ്യങ്ങളും കേരളവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 2030 ലെ കർമ്മപദ്ധതിയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയും ഉറപ്പാക്കാനായി ഇന്ത്യയിൽ ആരംഭിച്ച പദ്ധതികളിൽ കേരളത്തിന്റെ പങ്കും പ്രവർത്തനങ്ങളും വ്യക്തമാക്കുന്നതിനെ "സുസ്ഥിര വികസന ലക്ഷ്യങ്ങളും കേരളവും" എന്നതുകൊണ്ട് അർഥമാക്കുന്നു.[1] ഇന്ത്യ 2015ൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സ്വീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന അജണ്ട 2030 രൂപീകരിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു, രാജ്യത്തിന്റെ ദേശീയ വികസന അജണ്ടയുടെ ഭൂരിഭാഗവും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) പ്രതിഫലിക്കുന്നു.[2]  2022 ൽ  പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ പ്രകാരം നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) ദേശീയ സൂചികയിൽ കേരളം ഒന്നാമതെത്തി.[3] [4] സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ 75 പോയിന്റുകൾ നേടി കേരളം ഒന്നാമതെത്തിയപ്പോൾ തമിഴ്‌നാട് ഹിമാചൽപ്രദേശ് എന്നിവ രണ്ടാം സ്ഥാനത്തെത്തി. ഗോവ, ഉത്തരാഖഡ്, കർണാടക എന്നിവ പിന്നീടുള്ള സ്ഥാനങ്ങൾ കൈവരിച്ചു.[5]

തിരുവനന്തപുരം, കൊച്ചി എന്നിവയാണ് കേരളത്തിന്റെ സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നഗരങ്ങൾ.[6]

അവലംബം[തിരുത്തുക]

  1. https://mu.ac.in/wp-content/uploads/2022/09/128-155-Keralas-Journey-Towards-Sustainability-The-challenge-Ahead.pdf
  2. https://www.kila.ac.in/localizing-sdgs-in-kerala/
  3. https://www.outlookindia.com/website/story/india-news-kerala-retains-top-rank-in-sustainable-development-goals-index/384246
  4. https://english.mathrubhumi.com/news/kerala/kerala-news-1.6408354#:~:text=Kerala%20topped%20the%20index%20with%20a%20score%20of%2075.&text=New%20Delhi%3A%20According%20to%20the,came%20second%20on%20the%20index.
  5. https://www.newindianexpress.com/states/kerala/2021/jun/04/kerala-retainstop-spot-in-nitiaayogs-sustainable-development-goals-rankings-2311461.html
  6. https://www.thehindu.com/news/national/kerala/thiruvananthapuram-kochi-among-first-five-in-sustainable-development-goal-index/article37690171.ece