സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾസ് ആൻഡ് നൈജീരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുസ്ഥിര വികസന ലക്ഷ്യങ്ങളും നൈജീരിയയും
ദൗത്യ പ്രസ്താവന"A blueprint to achieve a better and more sustainable future for all by 2030"
വാണിജ്യപരം?No
പദ്ധതിയുടെ തരംNon-Profit
ഭൂസ്ഥാനംGlobal
ഉടമSupported by United Nations & Owned by community
സ്ഥാപകൻUnited Nations
സ്ഥാപിച്ച തീയതി2015
വെബ്‌സൈറ്റ്nigeria.un.org

നൈജീരിയയുടെ മുപ്പത്തിയാറ് സംസ്ഥാനങ്ങളിലും അതിന്റെ തലസ്ഥാന പ്രവിശ്യയിലും എങ്ങനെയാണ് ഐക്യരാഷ്ട്ര സംഘടന വിഭാവനം ചെയ്ത  സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നത് എന്നതിനെക്കുറിച്ച്‌ വിലയിരുത്തനുന്നതിനുള്ള പദ്ധതിയാണ് "സുസ്ഥിര വികസന ലക്ഷ്യങ്ങളും നൈജീരിയയും" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) "എല്ലാവർക്കും മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി കൈവരിക്കുന്നതിനുള്ള ഒരു രൂപരേഖ" ആയി രൂപകൽപ്പന ചെയ്ത പതിനേഴു ആഗോള ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നു. 17 ലക്ഷ്യങ്ങളിൽ ഓരോന്നും 2030 ആകുന്നതോടെ  ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.[1]

സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ഹൈ-ലെവൽ പൊളിറ്റിക്കൽ ഫോറത്തിൽ (HLPF) 2017-ലും 2020-ലും SDG-കൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് വോളണ്ടറി നാഷണൽ റിവ്യൂ (VNR) അവതരിപ്പിച്ച രാജ്യങ്ങളിലൊന്നാണ് നൈജീരിയ.[2] 2020-ൽ നൈജീരിയ 2020-ലെ ലോക SDG സൂചികയിൽ 160-ാം സ്ഥാനത്തെത്തി. നൈജീരിയയുടെ നിലവിലെ വികസന മുൻഗണനകളും ലക്ഷ്യങ്ങളും എസ്ഡിജികൾ കൈവരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സർക്കാർ സ്ഥിരീകരിച്ചു.[3]

നൈജീരിയയിലെ മറ്റൊരു സുപ്രധാന SDG സംരംഭമാണ് ലാഗോസ് SDGs യൂത്ത് അലയൻസ്, 2030 ലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ലാഗോസ് സംസ്ഥാനത്തിന്റെ ദീർഘകാല സുസ്ഥിര വികസന തന്ത്രത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.[4]

പശ്ചാത്തലം[തിരുത്തുക]

നൈജീരിയ 1960 ഒക്ടോബർ 7ന് ഐക്യരാഷ്ട്രസഭയിൽ അംഗമായി. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായ നൈജീരിയ, ലോകത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള ഏഴാമത്തെ രാജ്യമാണ്.[5] 1960 ഒക്ടോബർ 1-ന് നൈജീരിയ സ്വാതന്ത്ര്യം നേടി. 2012-ൽ നൈജീരിയ, ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനങ്ങൾക്ക് സമാധാനപാലകരുടെ എണ്ണത്തിൽ അഞ്ചാമത്തെ വലിയ സംഭാവന നൽകി.

ദാരിദ്ര്യം അവസാനിപ്പിക്കാനും ഭൂമിയെ സുരക്ഷിതമാക്കാനും 2030 എത്തുന്നതോടെ എല്ലാവരും സമാധാനവും സമൃദ്ധിയും ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ആഗോള ആഹ്വാനമാണ് എസ്ഡിജികൾ അല്ലെങ്കിൽ പ്രോജക്റ്റ് 2030. ഓരോ ലക്ഷ്യത്തിനും കുറഞ്ഞത് ഒന്നോ രണ്ടോ സൂചകങ്ങളുള്ള ലക്ഷ്യങ്ങളുള്ള പതിനേഴു പരസ്പര ബന്ധിത ലക്ഷ്യങ്ങളുടെ ഒരു കൂട്ടമാണ് SDGകൾ. എല്ലാവർക്കുമായി "ആഗോള ലക്ഷ്യങ്ങൾ" നടപ്പിലാക്കുന്നത് 2015 ജനുവരിയിൽ ആരംഭിച്ചു. സാമൂഹിക ഉൾപ്പെടുത്തൽ ഉറപ്പാക്കുക, പരിസ്ഥിതി സംരക്ഷിക്കുക, സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ. SDG-കൾ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ സർക്കാരുകൾ, സ്വകാര്യ മേഖല, ഗവേഷണം, അക്കാദമിയ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ (സിഎസ്ഒകൾ) എന്നിവയ്ക്ക് യുഎന്നിൽ നിന്ന് പിന്തുണ ലഭിക്കുന്നു. ഭാവി തലമുറകൾക്ക് സുസ്ഥിരമായ രീതിയിൽ ജീവിതം മെച്ചപ്പെടുത്തുന്നതിന് ശരിയായ തിരഞ്ഞെടുപ്പുകൾ സ്വീകരിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. 2030  എത്തുന്നതോടെ  ലോകം മുഴുവൻ സമാധാനവും സമൃദ്ധിയും അനുഭവിക്കുന്നതിനുള്ള രൂപരേഖകകളാണ് എസ്ഡിജികൾ.

നൈജീരിയൻ ഭരണകൂടവും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള ഒരു കരാർ പ്രകാരം, സിഎസ്ഒകളുമായും സ്വകാര്യമേഖലയുമായും പങ്കാളിത്തത്തോടെ എസ്ഡിജികൾ ഒരുമിച്ച് നേടുന്നതിന് അതിന്റെ വികസന മുൻഗണനകളെ വിന്യസിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. 2017-ൽ സുസ്ഥിര വികസനം സംബന്ധിച്ച ഹൈ-ലെവൽ പൊളിറ്റിക്കൽ ഫോറത്തിൽ (HLPF) 2030-ലെ അജണ്ടയും SDG-കളും നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള സന്നദ്ധ ദേശീയ അവലോകനം (VNR) അവതരിപ്പിച്ച ഐക്യരാഷ്ട്രസഭയിലെ 44 അംഗ രാജ്യങ്ങളിൽ നൈജീരിയയും ഉൾപ്പെടുന്നു.[6] സർക്കാരും സർക്കാരിതര സംഘടനകളും അക്കാദമിക് സ്ഥാപനങ്ങളും നൈജീരിയയിൽ ഈ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നു.[7]

അവലംബം[തിരുത്തുക]

  1. https://sustainabledevelopment.un.org/content/documents/16029Nigeria.pdf
  2. https://guardian.ng/news/fg-presents-sdgs-voluntary-national-review-report-to-un-today/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 21 ഏപ്രിൽ 2021. Retrieved 5 ഓഗസ്റ്റ് 2023.
  4. https://punchng.com/lagos-launches-youth-alliance-platform/
  5. https://www.worldatlas.com/articles/the-10-most-populated-countries-in-africa.html
  6. https://www.unicef.org/nigeria/
  7. https://www.worldbank.org/en/news/press-release/2021/02/05/nigeria-to-improve-electricity-access-and-services-to-citizens