Jump to content

സുസ്ഥിര വികസന ലക്ഷ്യങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 2030 ലെ കർമ്മപദ്ധതിയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയും ഉറപ്പാക്കാനായി ഇന്ത്യയിൽ ആരംഭിച്ച പദ്ധതികളിൽ കേന്ദ്രഭരണ പ്രദേശങ്ങളുടെ പങ്കും പ്രവർത്തനങ്ങളും വ്യക്തമാക്കുന്നതിനെ സുസ്ഥിര വികസന ലക്ഷ്യങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എന്നതുകൊണ്ട് അർഥമാക്കുന്നു.[1] ഇന്ത്യ 2015ൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സ്വീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന അജണ്ട 2030 രൂപീകരിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു, രാജ്യത്തിന്റെ ദേശീയ വികസന അജണ്ടയുടെ ഭൂരിഭാഗവും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) പ്രതിഫലിക്കുന്നു.[2]

പശ്ചാത്തലം

[തിരുത്തുക]

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ദേശീയ സൂചികയിൽ സ്ഥാനങ്ങൾ മാറിമറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ദേശീയ ശരാശരിയുടെ താരതമ്യം ചെയ്യുമ്പോൾ കേന്ദ്രഭരണ പ്രദേശങ്ങൾ എല്ലാം തന്നെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.[3] ദേശീയ സൂചികയിൽ 79 പോയിന്റുകൾ നേടിയ ചണ്ടീഗഢ് ഒന്നാം സ്ഥാനത്തെത്തി.[4] 68 പോയിന്റ് നേടിയ ഡൽഹിയും പുതുച്ചേരിയും ലക്ഷദ്വീപും മൂന്നാം സ്ഥാനത്തെത്തി.[5] 67 പോയിന്റ് നേടിയ ആൻഡമാൻ നിക്കോബാർ നാലാം സ്ഥാനത്തും 66 പോയിന്റുകൾ നേടിയ ജമ്മു-കാശ്മീരും ലഡാക്കും അഞ്ചാം സ്ഥാനത്തും നിൽക്കുന്നു. 62 പോയിന്റുകൾ നേടിയ ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നിവയാണ് അവസാന സ്ഥാനത്തുള്ളത്.[6] [7]

അവലംബം

[തിരുത്തുക]
  1. https://www.pib.gov.in/PressReleasePage.aspx?PRID=1723952
  2. https://www.undp.org/india/publications/sdg-india-index
  3. https://www.undp.org/india/publications/sdg-india-index
  4. https://www.hindustantimes.com/cities/chandigarh-news/chandigarh-tops-uts-in-achieving-sustainable-development-goals-101622753473397.html
  5. https://loksabhadocs.nic.in/Refinput/Research_notes/English/04122019_172212_102120495.pdf
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-08-13. Retrieved 2023-08-13.
  7. https://indianexpress.com/article/cities/chandigarh/sdg-india-index-chandigarh-tops-uts-second-in-country-5505923/