ഏ.റ്റി.&റ്റി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഏ.റ്റി.&റ്റി. ഇൻക്.
(AT&T Inc.)
Formerly
 • Southwestern Bell Corporation (1983–1995)
 • SBC Communications, Inc. (1995–2005)
 • AT&T Corporation (1885–2005)
Public
Traded as
വ്യവസായംടെലിക്കമ്മ്യൂണിക്കേഷൻ
ബഹുജനമാദ്ധ്യമം
മുൻഗാമിഅമേരിക്കൻ ടെലിഫോൺ ആൻഡ് ടെലിഗ്രാഫ് കമ്പനി
സ്ഥാപിതംഒക്ടോബർ 5, 1983; 38 വർഷങ്ങൾക്ക് മുമ്പ് (1983-10-05)[1]
ആസ്ഥാനം,
അമേരിക്കൻ ഐക്യനാടുകൾ
Area served
വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും
പ്രധാന വ്യക്തി
റാൻഡൽ സ്റ്റീഫൻസൺ (ചെയർമാൻ & CEO)[2]
ഉത്പന്നം
വരുമാനംIncrease US$146.8 ശതകോടി (2015)[3]
Increase US$27.7 ശതകോടി (2015)[3]
Increase US$13.3 ശതകോടി (2015)[3]
മൊത്ത ആസ്തികൾIncrease US$401.81 ശതകോടി (2015)[3]
Total equityIncrease US$123.64 ശതകോടി (2015)[3]
Number of employees
243,620 (2015)[3]
DivisionsAT&T ബിസിനസ് സൊല്യൂഷൻസ്
AT&T കൺസ്യൂമർ മൊബിലിറ്റി
AT&T എന്റർടെയ്ന്മെന്റ് & ഇന്റർനെറ്റ് സർവീസസ്
AT&T ഇന്റർനാഷണൽ[4][5][6]
Subsidiaries
വെബ്സൈറ്റ്www.att.com
Footnotes / references
DJIA ലിസ്റ്റിങ്, http://www.marketwatch.com/investing/index/djia

ടെക്സസിലെ ഡാളസ് ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് ഏ.റ്റി.&റ്റി. (AT&T Inc.).[7] അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ സേവനദാതാവും ഏറ്റവും വലിയ ലാൻഡ്‌ലൈൻ സേവനദാതാവുമാണ് ഏ.റ്റി.&റ്റി.[8] സബ്സിഡിയറി കമ്പനിയായ ഡയറക്ട് ടിവി മുഖേന ബ്രോഡ്ബാൻഡ് മാസവരി ടെലിവിഷൻ സേവനങ്ങളും കമ്പനി നൽകുന്നു.

എക്സോൺ മൊബീലിനും കൊണോക്കോ ഫിലിപ്പ്സിനും ശേഷം ടെക്സസിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും ഡാളസിലെ ഏറ്റവും വലിയ കമ്പനിയുമാണ് ഏ.റ്റി.&റ്റി.[9] മേയ് 2014ലെ കണക്കുപ്രകാരം ലോകത്തെ 23ആമത്തെ ഏറ്റവും വലിയ കമ്പനിയും (വിറ്റുവരവ്, ആദായം, ആസ്തി, വിപണിമൂല്യം എന്നിവ കണക്കാക്കുമ്പോൾ)[10] 16ആമത്തെ ഏറ്റവും വലിയ പെട്രോളിയം ഇതര കമ്പനിയുമാണ്.[11] വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ ടെലിക്കമ്മ്യുണിക്കേഷൻസ് കമ്പനിയാണ് ഏ.റ്റി.&റ്റി. 2016ലെ കണക്കുപ്രകാരം ലോകത്തെ 17ആമത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവുമാണ്, 130.4 ദശലക്ഷം മൊബൈൽ വരിക്കാരുള്ള കമ്പനി.[12] മിൽവാർഡ് ബ്രൗൺ ഒപ്റ്റിമർ പ്രസിദ്ധീകരിക്കുന്ന ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാൻഡുകളുടെ 2015ലെ കണക്കിൽ ഏ.റ്റി.&റ്റി. ആറാമതാണ്.[13]

ഏ.റ്റി.&റ്റി. ഇൻക്. എന്ന കമ്പനിയുടെ തുടക്കം സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ എന്ന പേരിലായിരുന്നു. 1982ലെ കുത്തകവിരുദ്ധ നിയമയുദ്ധത്തെ (United States v. AT&T) തുടർന്ന് 1983ൽ അമേരിക്കൻ ടെലിഫോൺ & ടെലിഗ്രാഫ് കമ്പനി വിഭജിച്ച് സൃഷ്ടിച്ച ഏഴ് റീജിയണൽ ബെൽ ഓപ്പറേറ്റിങ് കമ്പനികളിൽ (RBOCകൾ) ഒന്നായിരുന്നു സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ. സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ പിന്നീട് 1995ൽ SBC കമ്മ്യൂണിക്കേഷൻസ് Inc. എന്നു പേരുമാറ്റി. 2005ൽ SBC മുൻ മാതൃകമ്പനിയായ AT&T കോർപ്പറേഷനെ ഏറ്റെടുക്കുകയും AT&T എന്ന് പേരുമാറ്റുകയും ചെയ്തു. ഇന്നത്തെ AT&Tയാകട്ടെ പഴയ 22 ബെൽ കമ്പനികളിൽ പത്തെണ്ണവും പഴയ ലോങ് ഡിസ്റ്റൻസ് ഡിവിഷനും ഉൾപ്പെട്ടതാണ്.[14]

അവലംബം[തിരുത്തുക]

 1. AT&T (April 28, 2006). Sec 8-k. Press release. ശേഖരിച്ച തീയതി: September 29, 2007. Archived 2007-09-30 at the Wayback Machine.
 2. "Randall L. Stephenson, Chairman, Chief Executive Officer and President". ശേഖരിച്ചത് August 14, 2011.
 3. 3.0 3.1 3.2 3.3 3.4 3.5 "AT&T Inc. Fourth Quarter 2015 Earnings". AT&T.
 4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-02-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-27.
 5. http://deadline.com/2016/04/john-stankey-att-interview-content-spending-plan-1201732912/
 6. http://about.att.com/story/att_completes_acquisition_of_directv.html
 7. Godinez, Victor and David McLemore. "AT&T moving headquarters to Dallas from San Antonio." The Dallas Morning News. Saturday June 28, 2008. Retrieved on June 18, 2009.
 8. Leichtman Research Group, "Research Notes," First Quarter 2012, pg. 6, AT&T (#1) with 21,232,000 residential phone lines.
 9. "Fortune 500 2010: States: Texas Companies - FORTUNE on CNNMoney.com". Money. May 3, 2010. മൂലതാളിൽ നിന്നും August 7, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 14, 2010.
 10. "AT&T". Forbes. May 2014. ശേഖരിച്ചത് May 26, 2014.
 11. "The World's Biggest Public Companies". Forbes. ശേഖരിച്ചത് May 26, 2014.
 12. "Form 8-K" (PDF). AT&T. April 26, 2016. ശേഖരിച്ചത് April 27, 2016.
 13. "Brandz Ranking 2015 PDF" (PDF). Millward Brown Optimor. 2015. ശേഖരിച്ചത് January 26, 2016.
 14. Kleinfield, Sonny (1981). The biggest company on earth: a profile of AT&T. New York: Holt, Rinehart, and Winston. ISBN 978-0-03-045326-7.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

കോർപ്പറേറ്റ് വിവരങ്ങൾ
"https://ml.wikipedia.org/w/index.php?title=ഏ.റ്റി.%26റ്റി.&oldid=3659068" എന്ന താളിൽനിന്ന് ശേഖരിച്ചത്