വെരിസോൺ ഓൺലൈൻ ഡിഎസ്എൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Verizon High Speed Internet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെരിസോൺ കമ്മ്യൂണിക്കേഷൻസ് നൽകുന്ന ഡി.എസ്.എൽ ഇൻറർനെറ്റ് സേവനമാണ് വെരിസോൺ ഓൺലൈൻ ഡിഎസ്എൽ. ഇതു മൂലം ഉപയോക്താക്കൾക്ക് ടെലിഫോണും ഇൻറർനെറ്റും ഒരേ സമയം ഉപയോഗിക്കാൻ സാധിക്കുന്നു. മൂന്ന് പ്ലാനുകൾ ഇവർ വാഗ്ദാനം ചെയ്യുന്നു, 1 Mbit/s Down - 384 kbit/s Up, 3 Mbit/s Down - 768 kbit/s Up and 7.1 Mbit/s Down - 768 kbit/s Up.

ലഭ്യത[തിരുത്തുക]

വെരിസോൺ ടെലിഫോൺ സേവനം ഉള്ളടത്തിലെല്ലാം വെരിസോൺ ഓൺലൈൻ ഡിഎസ്എൽ സേവനം ലഭ്യമാണ്. പ്രധാനമായും കേന്ദ്ര കാര്യാലയത്തിലുള്ള ഡിഎസ്എൽ ആക്സ്സസ് മൾട്ടിപ്ലെക്സ്സറും ഉപയോക്താവിൻറെ സ്ഥലവും തമ്മിലുള്ള ദൂരമാണ് ലഭ്യത കണക്കാക്കാൻ ഉപയോഗിക്കുന്നത്. കേന്ദ്ര കാര്യാലയത്തിൽ നിന്നും ഉപയോക്താവിൻറെ സ്ഥലത്തേക്കുള്ള ഭൌതിക കോപ്പർ വയറിൻറെ നീളമാണിത്. ഈ നീളത്തെ ലോക്കൽ ലൂപ്പ് ദൂരം എന്ന് പറയുന്നു. ഉപയോക്താവ് തിരഞ്ഞെടുക്കുന്ന പ്ലാനുമായി ഈ ദൂരത്തിന് ബന്ധമുണ്ട്. ഡിഎസ്എൽ ആക്സ്സസ് മൾട്ടിപ്ലെക്സ്സറും ഉപയോക്താവും തമ്മിലുള്ള ദൂരം കൂടുംതോറും വേഗത കുറയുന്നു.

സ്പീഡ് പാക്കേജുകൾ
  • 1.0 Mbit/s / 128 kbit/s
  • 1.5 Mbit/s / 128 kbit/s
  • 1.5 Mbit/s / 384 kbit/s
  • 3 Mbit/s / 768 kbit/s
  • 7.1 Mbit/s / 768 kbit/s

വിവാദങ്ങൾ[തിരുത്തുക]

FTTH സേവനമായ ഫിയോസ് ആരംഭിച്ചത് മുതൽ ഫിയോസ് ലഭിക്കാത്ത പ്രദേശങ്ങലിലുള്ള കോപ്പർ ശൃഖലയുടെ അറ്റകുറ്റപണികൾ നടത്താൻ വെരിസോൺ വിസമ്മതിച്ചു.

കൊടുംകാറ്റ് മൂലമുണ്ടാകുന്ന കോപ്പർ കേബിൾ കേടുപാടുകൾ, ഫോൺ കാൾ ഗുണമേന്മ മുതലായ പ്രശനങ്ങളിൽ വെരിസോൺ അവരുടെ ടെക്‌നീഷ്യന്മാരെ വയ്ക്കാതെ ആയി.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെരിസോൺ_ഓൺലൈൻ_ഡിഎസ്എൽ&oldid=4078805" എന്ന താളിൽനിന്ന് ശേഖരിച്ചത്