എഴുമങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തിരുമിറ്റക്കോട് പഞ്ചായത്തില്പ്പെട്ട ഒരു ചെറുപട്ടണമാണ് എഴുമങ്ങാട്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, വടക്കാഞ്ചേരി, മലപ്പുറം ജില്ലയിലെ എടപ്പാൾ‍, പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ‍, പട്ടാമ്പി എന്നീ നഗരങ്ങൾ എഴുമങ്ങാടിന്റെ സമീപ പ്രദേശങ്ങളാണ്.

തൃശൂർ ജില്ലയോട് അതിർത്തി പങ്കിടുന്ന ഈ സ്ഥലത്തെ രണ്ടായി തരം തിരിച്ചിട്ടുണ്ട് - എഴുമങ്ങാടും, മേലേ എഴുമങ്ങാടും. മേലേ എഴുമങ്ങാട് ആറങ്ങോട്ടുകര എന്ന് അറിയപ്പെടുന്നു. ആറങ്ങോട്ടുകരയുടെ ഒരുഭാഗം തൃശൂർ ജില്ലയിലും വരുന്നു. ജനസംഖ്യയിൽ ഹിന്ദു, മുസ്ലിം മതസ്ഥർ തുല്യരാണ്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള മൃഗാസ്പത്രി എഴുമങ്ങാട്ട് സ്ഥിതി ചെയ്യുന്നു. മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയും, തോരക്കുന്നത്ത് ജാറത്തിലെ ആണ്ടുനേർച്ചയും വളരെ പ്രശസ്തമാണ്.

"https://ml.wikipedia.org/w/index.php?title=എഴുമങ്ങാട്&oldid=3344659" എന്ന താളിൽനിന്ന് ശേഖരിച്ചത്