എച്ച്.ആർ. ഭരദ്വാജ്
Jump to navigation
Jump to search
ഹൻസ്രാജ് ഭരദ്വാജ് | |
---|---|
കർണ്ണാടകയുടെ ഗവർണ്ണർ കേരളത്തിന്റെ ആക്ടിങ് ഗവർണ്ണർ | |
പദവിയിൽ | |
പദവിയിൽ വന്നത് 2012 ജനുവരി 16 (കേരളം) | |
മുൻഗാമി | രാമേശ്വർ താക്കൂർ |
Personal details | |
Born | 17 മേയ് 1937 |
Political party | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
കർണ്ണാടക സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഗവർണ്ണറും കേരളത്തിന്റെ ആക്ടിങ് ഗവർണ്ണറുമാണ് എച്ച്.ആർ. ഭരദ്വാജ് എന്ന ഹൻസ്രാജ് ഭരദ്വാജ്. കേരളചരിത്രത്തിൽ ആദ്യമായി നയപ്രഖ്യാപനം നടത്തിയ ആക്ടിങ് ഗവർണ്ണറുമാണ് ഭരദ്വാജ്[1][2]. നിലവിൽ ഗവർണ്ണറായിരുന്ന എം.ഒ.എച്ച്. ഫാറൂഖ് ആരോഗ്യകാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് 2012 ജനുവരി 16-ന് ഇദ്ദേഹം തിരുവനന്തപുരം രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ സത്യവാചകം ചൊല്ലിക്കൊടുത്ത് കേരളത്തിന്റെ ചുമതലയേറ്റത്[3].
അവലംബം[തിരുത്തുക]
- ↑ മനോരമ, കൊച്ചി ആദ്യ എഡിഷൻ, 2012 മാർച്ച് 2, പേജ് 14
- ↑ ഒന്നര മണിക്കൂർ ഭരദ്വാജിന്റെ വായന; ഇടയ്ക്ക് പ്രതിപക്ഷ പ്രതിഷേധം / മാതൃഭൂമി
- ↑ ഗവർണറായി എച്ച്.ആർ.ഭരദ്വാജ് ചുമതലയേറ്റു / മാതൃഭൂമി