1985 ജൂലൈ 17ന് മുവാറ്റുപുഴയിൽ ജനനം. കുറെക്കാലമായി ഐ സി ചിപ്പുകളുടെ ഉള്ളിൽ ആയിരുന്നു താമസം. ഇപ്പോൾ വിക്കിപീഡിയയിലേക്കു താമസം മാറ്റി. സ്വന്തമായുണ്ടായിരുന്ന ബ്ലോഗ്ഗുകളിൽ ഇപ്പോൾ ഈച്ചക്കുഞ്ഞ് പോലും കയറാറില്ല.പണ്ട് കവിത എഴുതുന്ന അസുഖമുണ്ടായിരുന്നു അതു മരുന്നു കഴിച്ച് മാറ്റിയിരിക്കുകയാണ്. വിക്കിപീഡിയയിലേക്ക് പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ കത്തിവയ്പ്പാണ് ഇപ്പോൾ പണി.
ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവർ സ്വകാര്യതകൾക്കു വേണ്ടി കളയുമ്പോൾ അതെല്ലാം മാറ്റി വച്ച് മറ്റുള്ളവർക്കുവേണ്ടി വിക്കിയിൽ ലേഖനമെഴുതുന്ന കൂട്ടുകാരേ;നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോർഡിൽ വിരലമർത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങൾ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാൻ പോകുന്ന ആയിരക്കണക്കിന് നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങൾക്കുണ്ട്. നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.കടപ്പാട്
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സ്നേഹത്തോടെ സമ്മാനിക്കുന്നു. കൂടുതൽ എഴുതുന്നതിനു ഈ താരകം പ്രചോദകമാകട്ടെ! --Anoopan| അനൂപൻ 15:16, 5 ഏപ്രിൽ 2010 (UTC)
എന്റെ വക ഒരൊപ്പ്. ഇനിയും ധാരാളം എഴുതൂ.--Rameshng:::Buzz me :) 15:38, 5 ഏപ്രിൽ 2010 (UTC)
പ്രതീഷിന് എന്റേയും ഒരൊപ്പ്. ഇനിയും ധൈര്യമായി എഴുതുക. സസ്നേഹം, --സുഗീഷ് 15:53, 5 ഏപ്രിൽ 2010 (UTC)