ചലഞ്ചർ ദുരന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചലഞ്ചർ ബഹിരാകാശ പേടകം ഏഴു യാത്രികരും കൊല്ലപ്പെട്ട ചലഞ്ചർ ബഹിരാകാശ ദുരന്ത ദ്രൂശ്യം

1986, ജനുവരി 28 നാണ്, അമേരിക്കൻ ശൂന്യാകാശവാഹനമായ ചലഞ്ചർ കത്തിനശിച്ചത്. വിക്ഷേപണത്തറയിൽ നിന്നും ഉയർന്നു പൊങ്ങി 73 സെക്കന്റിനു ശേഷമാണ് ഈ ദുരന്തം സംഭവിച്ചത്. വാഹനത്തിലെ ഏഴു ബഹിരാകാശ സഞ്ചാരികളും മരണമടയുകയുണ്ടായി.വാഹനത്തിന്റെ അവശിഷ്ടം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചു.

വാഹനത്തകർച്ചക്കു കാരണമായത് വാഹനത്തിന്റെ വലതു ഖര ഇന്ധന റോക്കറ്റ് ബൂസ്റ്ററിന്റെ‍(SRB-Solid Rocket Booster) ഒ-റിങ്ങ് സീലിൽ ഉണ്ടായ ചോർച്ചയാണ്‌. ഇതിനെത്തുടർന്ന് SRB ജോയിന്റ് തകർക്കപ്പെടുകയും തീവ്ര മർദ്ദത്തിൽ പുറത്തെത്തിയ വാതകം പുറമേയുള്ള ഇന്ധന ടാങ്കിൽ സാരമായ കേടുപാടുകൾ വരുത്തുകയും ചെയ്തു. നിസ്സാരമെന്നു പുറമെ തോന്നാവുന്ന ഈ ചെറു പ്രവർത്തനത്തകരാറുകൾ ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദുരന്തങ്ങളിലൊന്നിന് കാരണമായി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചലഞ്ചർ_ദുരന്തം&oldid=1817019" എന്ന താളിൽനിന്നു ശേഖരിച്ചത്