Jump to content

ഈഗ്രറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈഗ്രറ്റ
The white-faced heron in breeding plumage, in a characteristic resting pose.
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Pelecaniformes
Family: Ardeidae
Genus: Egretta
Species:
E. novaehollandiae
Binomial name
Egretta novaehollandiae
(Latham, 1790)
Synonyms

Ardea novaehollandiae
Notophoyx novaehollandiae

ഈഗ്രറ്റ ഒരു ജീനസ് നാമമാണ്. ഇതിൽ ഇടത്തരം വലിപ്പമുള്ള ഹെറോണുകൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ചൂടുള്ള കാലാവസ്ഥയിലാണ് ഇത് കൂടുതലും പ്രജനനം നടത്തുന്നത്. ഫ്രാൻസിലെ ഒസിറ്റാൻ ഭാഷയിൽ ഈഗ്രറ്റ എന്നാൽ അർത്ഥം ഹെറോൺ എന്നാണ്. ലിറ്റിൽ ഇഗ്രെറ്റിൽ (ചിന്നമുണ്ടി) നിന്നാണ് ഈ ജീനസിന് ഈഗ്രറ്റ എന്ന നാമം ലഭിച്ചത്.[2]

Little egret Egretta garzetta in Kolleru, Andhra Pradesh, India
White-faced heron, Egretta novaehollandiae with a frog

ഈ ജീനസിനെ പ്രതിനിധീകരിക്കുന്ന പക്ഷികൾ ലോകമെമ്പാടും കാണുന്നുണ്ട്. അതിൽ പ്രധാനമായും ലിറ്റിൽ ഇഗ്രെറ്റുകൾ പഴയ ലോകത്തിൽ ധാരാളമായി കണ്ടുവരുന്നു. ഈ പക്ഷികൾ ഇന്ന് അമേരിക്കയിൽ കുടിയേറി പാർക്കാൻ തുടങ്ങിയിരിക്കുന്നു. ഈഗ്രറ്റ ജീനസിൽപ്പെട്ട ഹെറോണുകൾ ഘടനയിൽ ഇഗ്രെറ്റുകളെപ്പോലെ വലിയകഴുത്തും വലിയ കാലുകളും കാണപ്പെടുന്നു. സാധാരണയായി വളരെക്കുറച്ച് തൂവലുകൾ മാത്രമാണ് ഇതിന്റെ സവിശേഷത. എന്നാൽ പ്രജനനകാലമാകുമ്പോൾ ഇവയ്ക്ക് ധാരാളം തൂവലുകൾ ഉണ്ടാകുന്നു. ഈഗ്രറ്റ ഹെറോണുകളുടെ പ്രജനനസ്ഥലം ചുടുള്ള മേഖലകളിലെ ചതുപ്പുനിറഞ്ഞ തണ്ണീർത്തടങ്ങൾ ആണ്. നിരപ്പായ പ്രദേശത്തൊ, കുറ്റിക്കാടുകളിലൊ, മരത്തിന്റെ കൊമ്പുകളിലോ മറ്റും വേഡിംഗ് ബേർഡ്സിനോടൊപ്പം (ജലത്തിലൂടെ നടക്കുന്ന പക്ഷികൾ) കൂട്ടമായി കൂടു കൂട്ടുന്നു. കീടഭോജികളായ ഈ ഹെറോണുകൾ പ്രാണികൾ‍‍, ഉഭയജീവികൾ എന്നിവയെ കൂടാതെ ഇരയുടെ പിന്നാലെ സൂക്ഷ്മമായി പതുങ്ങി നടന്നും ഭക്ഷിക്കുന്നു.

ടാക്സോണമി

[തിരുത്തുക]

ഈഗ്രറ്റയിലുള്ള മറ്റു ഹെറോൺ കൂട്ടങ്ങൾ ടാക്സോണമിയിൽ തർക്കങ്ങളുടെ ഉറവിടമാണ്. ഇതിൽ നിന്ന് കുറച്ച് വർഗ്ഗങ്ങൾ ആർഡിയ ജീനസിലുൾപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന് ഗ്രേറ്റ് ഹെറോൺ ആർഡിയയിലാണെങ്കിൽ ലാർജ് വൈറ്റ് സ്പീഷീസായ ഗ്രേറ്റ് ഈഗ്രറ്റ് ചില കാാരണങ്ങളാൽ ഈഗ്രറ്റയിലാണുൾപ്പെടുത്തിയിട്ടുള്ളത്. ഈഗ്രറ്റയിലുള്ള ചില അംഗങ്ങൾക്ക് സാധാരണ നാമം ഹെറോണും ഈഗ്രറ്റും എന്നും കാണപ്പെടുന്നു. ഇത് വലിയആശയകുഴപ്പങ്ങൾക്കിടയാക്കുന്നു. ഇത് ജീനസ് ഈഗ്രറ്റയെയും ആർഡിയയെയും വേർതിരിക്കാൻ പ്രയാസമുണ്ടാക്കുന്നു.

വർഗ്ഗങ്ങൾ

[തിരുത്തുക]

മുൻ മിയോസിൻ കാലഘട്ടത്തിലെ ഒരു അറിയപ്പെടുന്ന ഫോസിൽ സ്പീഷീസ് ആണ് Egretta subfluvia

അവലംബം

[തിരുത്തുക]
  1. BirdLife International (2012). "Egretta novaehollandiae". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. p. 143. ISBN 978-1-4081-2501-4.

പുറത്തേയ്ക്കുള്ള കണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഈഗ്രറ്റ&oldid=3949347" എന്ന താളിൽനിന്ന് ശേഖരിച്ചത്