ഉള്ളടക്കത്തിലേക്ക് പോവുക

ഇക്സോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇക്സോറ
ചെത്തി(Ixora coccinea)
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Ixora

Type species
ചെത്തി

ഇക്സോറ - പുഷ്പിക്കുന്ന സസ്യജാലങ്ങളിൽ റുബേഷ്യ ഫാമിലിയിലെ ഒരു ജനുസ്. 500ൽ അധികം സ്പീഷിസുകൾ ഇവയിലുണ്ട്. എല്ലായ്പ്പോഴും പച്ചപ്പാർന്നു കാണപ്പെടുന്ന ഒരു സസ്യജാലമായ ഇവയിലെ പല വിഭാഗങ്ങളും ലോകമെമ്പാടും കാണപ്പെടുന്നു. ഏഷ്യയാണ് ഇവയുടെ കേന്ദ്ര ഭൂഖണ്ഡം. അമേരിക്കയിലെ ഉഷ്‌ണമേഖലയോട്‌ അടുത്ത്‌ കിടക്കുന്ന പ്രദേശങ്ങളിൽ ഇവ സമൃദ്ധമായി വളരുന്നു. സാധാരണമായി ഇവ വെസ്റ്റ് ഇന്ത്യൻ ജാസ്മിൻ എന്നറിയപ്പെടുന്നു. രംഗൻ, ഖീമി, പൊന്ന, ചന്ന ടാനിയ, തെച്ചി, പാൻ, സന്താൻ, ജറം-ജറം, ജംഗിൾ ഫ്ലെയിം, ജംഗിൾ ജെറേനിയം എന്നിവയാണ് അനിതരസാധാരണമായ പേരുകൾ. നിറയെ ഇലകളുള്ള ഇവയിൽ 3 മുതൽ 6 വരെ ഇഞ്ചു നീളമുള്ള ഇലകൾ ഉണ്ടാകും. വലിയ കൂട്ടത്തോടെയുള്ള ചെറിയ പൂക്കളാണ് ഇതിലുള്ളത്. ബോൺസായി മേഖലയ്ക്ക് വളരെ അനുയോജ്യം. സൗത്ത് ഏഷ്യയിൽ പ്രത്യേകിച്ച തായ്‌ലൻറ്റിൽ ഇവ വേലി കെട്ടുവാൻ ഉപയോഗിക്കുന്നു.

ചില സ്പീഷിസുകൾ

[തിരുത്തുക]

മതത്തിൽ

[തിരുത്തുക]

ചുവന്ന ഇക്സോറ പൂക്കൾ (ചുവന്ന ചെത്തി) ഹൈന്ദവർ പൂജക്കായി ഉപയോഗിക്കുന്നു.

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇക്സോറ&oldid=3686662" എന്ന താളിൽനിന്ന് ശേഖരിച്ചത്