ആവേശം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആവേശം
സംവിധാനംവിജയാനന്ദ്
നിർമ്മാണംസി.വി. ഹരിഹരൻ പിള്ള, ആർ.എസ് പ്രഭു
രചനസി വി ഹരിഹരൻ
തിരക്കഥസി വി ഹരിഹരൻ
സംഭാഷണംമാനി മുഹമ്മദ്
അഭിനേതാക്കൾജയൻ ഷീല സിലോൺ മനോഹർ ജയമാലിനി
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംവിജയാനന്ദ്
സ്റ്റുഡിയോപ്രസാദ് കളർ ലാബ്
വിതരണംശ്രീ സബിത ഫിലിംസ്
റിലീസിങ് തീയതി
  • 19 നവംബർ 1979 (1979-11-19)
രാജ്യംഇന്ത്യ
ഭാഷമലയാളം

ശ്രീ സബിത ഫിലിംസിന്റെ ബാനറിൽ സി.വി. ഹരിഹരൻ, ആർ.എസ് പ്രഭു എന്നിവർ നിർമ്മിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമ ആണ് ആവേശം[1]. ഈ ചിത്രം സംവിധാനം ചെയ്തത് വിജയാനന്ദ്. ജയൻ (ഡബിൾ റോൾ), ഷീല, എം.എൻ. നമ്പ്യാർ, സിലോൺ മനോഹർ, ജയമാലിനി എന്നിവരായിരുന്നു പ്രധാന റോളുകളിൽ അഭിനയിച്ചിരുന്നത്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചത് എ.റ്റി. ഉമ്മർ ആയിരുന്നു. പശ്ചാത്തലസംഗീതം ഗുണസിങിന്റെതാണ്. അനേകം ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഈ ചിത്രത്തിൽ ജയൻ ഡബിൾ റോളിൽ അഭിനയിച്ചു.[2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ജയൻ ഗോപി, രവി
2 ഷീല സുശീല (ഗോപിയുടെ സോദരി)
3 കെ.പി. ഉമ്മർ രാഘവൻ
4 എം.എൻ. നമ്പ്യാർ ശേഖരൻ
5 ടി.പി. മാധവൻ വിടൻ
6 കൊച്ചിൻ ഹനീഫ കൊള്ളക്കാരൻ
7 എൻ. ഗോവിന്ദൻകുട്ടി കാട്ടുമൂപ്പൻ
8 കുഞ്ചൻ (ചാമുണ്ണി) കാട്ടുജാതിക്കാരൻ
9 ജയമാലിനി രതി (രവിയുടെ കാമുകി‌)
10 പി.കെ. എബ്രഹാം അമ്മാവൻ
11 സിലോൺ മനോഹർ
12 മാള അരവിന്ദൻ തിരുമേനി
13 തൊടുപുഴ രാധാകൃഷ്ണൻ
14 മീന രതിയുടെ അമ്മ

പാട്ടരങ്ങ്[തിരുത്തുക]

ചിത്രത്തിൻറെ സംഗീത സംവിധാനം എ.റ്റി. ഉമ്മറും ഗാനരചന ബിച്ചു തിരുമലയുമാണ് നടത്തിയത്.

നമ്പ്ര. പാട്ട് പാട്ടുകാർ വരുകൾ നീളം
1 മാൻ മാൻ മാൻ നല്ല കലമാൻ എസ്. ജാനകി ബിച്ചു തിരുമല
2 മംഗളമുഹൂർത്തം ഇത് സുന്ദര മൂഹൂർത്തം വാണി ജയറാം ബിച്ചു തിരുമല
3 നമ്പിയാമ്പതിമലനിര കെ.ജെ. യേശുദാസ്, തുടങ്ങിയവർ ബിച്ചു തിരുമല

അവലംബം[തിരുത്തുക]

  1. "ആവേശം". www.malayalachalachithram.com. ശേഖരിച്ചത് 2018-04-12.
  2. "ആവേശം". malayalasangeetham.info. ശേഖരിച്ചത് 2018-04-12.
  3. "ആവേശം". spicyonion.com. ശേഖരിച്ചത് 2018-04-12.
  4. "ആവേശം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 16 ജൂൺ 2022.

പുറംകണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

ആവേശം

"https://ml.wikipedia.org/w/index.php?title=ആവേശം_(ചലച്ചിത്രം)&oldid=3788281" എന്ന താളിൽനിന്ന് ശേഖരിച്ചത്