ആരവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആരവം
സംവിധാനംഭരതൻ
നിർമ്മാണംഅമീർ, ഭരതൻ
രചനഭരതൻ
തിരക്കഥഭരതൻ
അഭിനേതാക്കൾനെടുമുടി വേണു
ബഹദൂർ
പ്രതാപ് പോത്തൻ
കെ.പി.എ.സി. ലളിത
പ്രമീള
കോട്ടയം ശാന്ത
ജനാർദ്ദനൻ
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംഎൻ.പി. സുരേഷ്
സ്റ്റുഡിയോക്രിയേറ്റിവ് യൂണിറ്റ്
വിതരണംശിവാ എന്റർപ്രൈസസ്
റിലീസിങ് തീയതി
  • 24 നവംബർ 1978 (1978-11-24)
രാജ്യംഭാരതം
ഭാഷമലയാളം

1978 ൽ ഭരതൻ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ഒരു മലയാള സിനിമയാണ് ആരവം. നെടുമുടി വേണു, ബഹദൂർ, പ്രതാപ് പോത്തൻ, കെ.പി.എ.സി. ലളിത, പ്രമീള, കോട്ടയം ശാന്ത, ജനാർദ്ദനൻ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. എം.ജി. രാധാകൃഷ്ണനും ഔസേപ്പച്ചനും സംഗീതം നൽകിയ കാവാലം നാരായണപ്പണിക്കർ രചിച്ച ഗാനങ്ങളും ഈ സിനിമയിലുണ്ട്.

കഥാസാരം[തിരുത്തുക]

ഗ്രാമത്തിലൂടെ അലഞ്ഞുനടന്ന് പക്ഷികളെ വെടിവെച്ച് പിടിക്കുന്ന മരട് എന്ന കഥാപാത്രത്തിലൂടെയാണ് ഈ സിനിമ വികസിക്കുന്നത്. അവന്റെ കാമുകി കാവേരി ഗ്രാമത്തിൽ ചായക്കട നടത്തുന്നു. ആ ഗ്രാമത്തിലെത്തുന്ന സർക്കസ് ഇവരുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്ന എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിലെ മുക്കുറ്റീ തിരുതാളീ എന്ന പാട്ടുപാടിക്കൊണ്ടാണ് മലയാളസിനിമയിലെ അഭിനയചക്രവർത്തി നെടുമുടിവേണു ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

കാവാലം നാരായണപ്പണിക്കരുടെവരികൾക്ക് എം.ജി. രാധാകൃഷ്ണൻ ഈണം നൽകിയിരിക്കുന്നു.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ഏഴു നിലയുള്ള ചായക്കട അമ്പിളി കാവാലം നാരായണപ്പണിക്കർ എം.ജി. രാധാകൃഷ്ണൻ
2 ജില്ലം ജില്ലം കെ.ജെ. യേശുദാസ് കാവാലം നാരായണപ്പണിക്കർ എം.ജി. രാധാകൃഷ്ണൻ
3 കാട്ടിൽ തെക്കന്നം കാട്ടിൽ എസ്. ജാനകി കാവാലം നാരായണപ്പണിക്കർ എം.ജി. രാധാകൃഷ്ണൻ
4 മുക്കുറ്റി തിരുതാളീ കെ.ജെ. യേശുദാസ് കാവാലം നാരായണപ്പണിക്കർ എം.ജി. രാധാകൃഷ്ണൻ

അവലംബം[തിരുത്തുക]

  1. "Aaravam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
  2. "Aaravam". malayalasangeetham.info. ശേഖരിച്ചത് 2014-10-08.
  3. "Aaravam". spicyonion.com. ശേഖരിച്ചത് 2014-10-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആരവം&oldid=3460497" എന്ന താളിൽനിന്ന് ശേഖരിച്ചത്