ആന്റിവൈറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ClamTk 3.08 free antivirus software running on Ubuntu 8.04 Hardy Heron

കമ്പ്യൂട്ടറുകളെ വൈറസുകളിൽ നിന്നും സംരക്ഷിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണു ആന്റിവൈറസ്. ഇവ ഉപയോഗിച്ച് കമ്പ്യൂട്ടറിലുള്ള വൈറസുകൾ കണ്ടുപിടിക്കാനും, അവയെ നീക്കംചെയ്യാനും പുതിയ വൈറസുകൾ പ്രവേശിക്കാതെ കാത്തുസൂക്ഷിക്കുവാനും സാധിക്കും.

പ്രവർത്തന രീതികൾ[തിരുത്തുക]

ആന്റിവൈറസ്സുകൾ വൈറസ്സുകളെ കണ്ടുപിടിക്കാൻ രണ്ടു മാർഗ്ഗങ്ങളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.

1 . വൈറസ്‌ നിഘണ്ടു[തിരുത്തുക]

ഈ രീതിയിൽ , ആന്റിവൈറസ്സ് സോഫ്റ്റ്‌വെയർ സ്കാൻ ചെയ്യുന്ന ഫയലിനെ , ഡാറ്റബെയിസിൽ സൂക്ഷിച്ചിരിക്കുന്ന വൈറസ് അടയാളങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുന്നു.ഫയലിലെ കോഡും വൈറസ്‌ അടയാളവും തമ്മിൽ എന്തെങ്കിലും സാദൃശ്യമുണ്ടെങ്കിൽ ഉപയോക്താവിനെ അറിയിക്കുകയോ , ആ ഫയല് ഡിലീറ്റ് ചെയ്യുകയോ ,മാറ്റി വെയ്കുകയോ ചെയ്യും. സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുമ്പോൾ വൈറസുകളുടെ പട്ടികയിലേക്ക് പുതിയതായി കണ്ടെത്തിയ വൈറസ്സ്കളുടെ പേരും അടയാളങ്ങളും കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത് .

2 . പ്രോഗ്രാമുകളുടെ പ്രവർത്തനത്തിന്റെ നിരീക്ഷണം[തിരുത്തുക]

ആന്റി വൈറസ് കമ്പ്യൂട്ടറിലെ പ്രവർത്തിക്കുന്ന പ്രോഗ്രാമുകളെ ഒക്കെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും , സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് ഉപഭോകതാവിനെ അറിയിക്കുകയും ചെയ്യുന്നു. വൈറസ് നിഘണ്ടുവിൽ ഇല്ലാത്ത വൈറസുകളെ പോലും കണ്ടുപിടിക്കുവാൻ സാധിക്കും എന്നതാണ് ഇതിന്റെ ഗുണം.

ചില ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ[തിരുത്തുക]

വില കൊടുത്തു വാങ്ങേണ്ടവ[തിരുത്തുക]

സൗജന്യമായി ലഭ്യമായവ[തിരുത്തുക]

രണ്ടു രീതിയിലും ലഭ്യമായവ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആന്റിവൈറസ്&oldid=2375792" എന്ന താളിൽനിന്നു ശേഖരിച്ചത്