ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയുടെ കിഴക്ക് മുവാറ്റുപുഴ[1] നഗരത്തിന് സമീപം ആനിക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രം.മുവാറ്റുപുഴ നിന്ന് തൊടുപുഴക്ക് ഉള്ള സംസ്ഥാന പാതയ്ക്ക് സമീപമാണ് ക്ഷേത്രം.കേരള കാശി[2] എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു.

ഐതിഹ്യം[തിരുത്തുക]

കാശിയിലേക്കു തീർഥയാത്ര പോവുകയായിരുന്ന മൂന്ന് യോഗിശ്വരൻ മാർ ഇവിടെ എത്തിച്ചേരുക ഉണ്ടായി,എപ്പോൾ ഇവിടെ കിടന്നിരുന്ന രോഗാതുരയായ ഒരു പശുവിനെ കാണുകയും അതിൽ ഒരു യോഗീശ്വരൻ അനുകമ്പ തോന്നി ഗോമാതാവിനെ പരിചരിച്ചു ഇവിടെ കഴിയുകയും ചെയ്തു.പശു പൂർണ ആരോഗ്യവതി ആയ അവസരത്തിൽ ആ ഗോമാതാവ് പാർവതി ദേവി ആയി പരിണമിക്കുകയും,പരമേശ്വരൻ സുബ്രമണ്യൻ എന്നിവരോടൊപ്പം ദർശനം നൽകുകയും, തുരുക്കുളമ്പ് പാറയിൽ പതിച്ച ഇടത്ത് നിന്നും ഗംഗാജലം പ്രവഹിപിച്ച് ഗംഗാ സ്‌നാന പുണ്യം നൽകി അനുഗ്രഹിക്കുകയും ചെയ്തു.പ്രസ്തുത തിരുക്കുളമ്പ് ഇപൊഴും വർഷം മുഴുവൻ ഗംഗാജലം പ്രവഹിച്ചു സ്ഥിതി ചെയ്യുന്നു.

ക്ഷേത്ര നിർമ്മിതി[തിരുത്തുക]

സമാന്യം വലിപ്പമുള്ള ചുറ്റമ്പലത്തിൽ തരനിരപ്പിൽ നിന്ന് അല്പം താഴെ ആയി ശ്രീകോവിൽ സ്ഥിതിചെയ്യുന്നു. സോപനപടികൾ ഇല്ലാത്ത ശ്രീകോവിലിൽ തരനിരപ്പിൽ നിന്ന് താഴ്ന്നു വിഗ്രഹം സ്ഥിതി ചെയ്യുന്നു.മഴക്കാലത്ത് വിഗ്രഹമടക്കം വെള്ളത്തിൽ മുഴുകുന്നു.

പ്രതിഷ്ഠ[തിരുത്തുക]

വിഗ്രഹ രൂപത്തിലുള്ള മഹാദേവ പ്രതിഷ്ഠയാണ് തിരിവുംപ്ലവിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.സ്വയംഭൂ ലിംഗത്തിന് പുറകിലായി പ്രസ്തുത വിഗ്രഹം പഞ്ചലോഹ നിർമിതമായി ചതുർബാഹുആയി ദർശനം നൽകുന്നു.ശ്രീകോവിലിൽ മഹാദേവ നൊപ്പം പാർവതി സുബ്രഹ്മണ്യ സങ്കൽപങ്ങൾ കൂടി വിരാജിക്കുന്നു.

ഉപദേവന്മാർ[തിരുത്തുക]

ചുറ്റമ്പലതിനുള്ളിൽ ഗണപതി ഭുവനേശ്വരി രക്ഷസ്സ് നന്ദി എന്നിവർക്ക് പ്രതിഷ്ഠകൾ ഉണ്ട്. ചുറ്റമ്പലത്തിന് പുറത്ത് കന്നിമൂലയിൽ നാഗ പ്രതിഷ്ഠകൾ സ്ഥിതി ചെയ്യുന്നു.

പ്രത്യേകതകൾ[തിരുത്തുക]

നക്ഷത്ര വനം ഇവിടെ സ്ഥിതി ചെയ്യുന്നു. തിരുക്കുളംബ്‌ തീർഥക്കരയിൽ ബലിതർപ്പണം കാശി തർപ്പണ പുണ്യം നൽകുന്നു എന്ന് വിശ്വസിച്ച് വരുന്നു.വാവ് ശിവരാത്രി തുടങ്ങിയ ദിവസങ്ങളിൽ അഹൂതപൂർണമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.രോഗശാന്തിക്കായി ഔഷധ ധാര ഇവിടെ നടത്തപ്പെടുന്നു.ശിവരാത്രി ആണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.

സ്ഥാപനങ്ങൾ[തിരുത്തുക]

ക്ഷേത്രത്തിൽ സംസ്കൃത പഠനത്തിന് ഊന്നൽ നൽകി സനാതന ധർമ പഠന കേന്ദ്രം സ്ഥിതി ചെയ്യുന്നു.കല്യാണ ഓഡിറ്റോറിയം കൺസെല്ലിങ് സെൻറർ എന്നിവ ക്ഷേത്രതോട് അനുബന്ധമായി നടന്നു വരുന്നു.

അവലംബം[തിരുത്തുക]