മള്ളിയൂർ ശങ്കരൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മള്ളിയൂർ ശങ്കരൻ നമ്പൂതിരി
മള്ളിയൂർ ശങ്കരൻ നമ്പൂതിരി.jpg
ജനനം(1921-02-04)ഫെബ്രുവരി 4, 1921
മരണംഓഗസ്റ്റ് 2, 2011(2011-08-02) (പ്രായം 90)
തൊഴിൽഭാഗവത പണ്ഡിതൻ
ജീവിതപങ്കാളി(കൾ)സുഭദ്ര അന്തർജ്ജനം
കുട്ടികൾപരമേശ്വരൻ നമ്പൂതിരി, ആര്യാദേവി, പാർവ്വതീ ദേവി, ദിവാകരൻ നമ്പൂതിരി
മാതാപിതാക്ക(ൾ)മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ആര്യാ അന്തർജ്ജനം

കേരളത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഒരു ഭാഗവത പണ്ഡിതൻ ആയിരുന്നു മള്ളിയൂർ ശങ്കരൻ നമ്പൂതിരി[1]. ഇദ്ദേഹം ഭാഗവതഹംസം എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു.[2]

1921 ഫെബ്രുവരി നാലിന് മകരമാസത്തിലെ മൂലം നാളിൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെയും ആര്യാ അന്തർജ്ജനത്തിന്റെയും മൂത്ത മകനായി അദ്ദേഹം ജനിച്ചു. ചെറുപ്പത്തിൽ വിവിധ രോഗങ്ങളാൽ പൊറുതിമുട്ടിയിരുന്ന അദ്ദേഹം പിന്നീട് കഠിനമായ ചികിത്സകളിലൂടെ രോഗമുക്തി നേടുകയായിരുന്നു. 1945-ൽ ഗുരുവായൂരിൽ വച്ച് ഭാഗവതോപദേശം നേടി. അക്കാലത്തെ പ്രശസ്ത ഭാഗവതാചാര്യനായിരുന്ന പടപ്പ നീലകണ്ഠൻ നമ്പൂതിരിയായിരുന്നു അദ്ദേഹത്തിൻറെ ഗുരു. പിന്നീട് കുടുംബക്ഷേത്രമായ മള്ളിയൂർ മഹാഗണപതിക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചുതുടങ്ങി. അക്കാലത്ത് തികച്ചും തകർന്ന അവസ്ഥയിലായിരുന്നു മള്ളിയൂർ ക്ഷേത്രം.

2011 ഓഗസ്റ്റ്‌ 2ന് തൊണ്ണൂറാം വയസ്സിൽ കോട്ടയം കുറുപ്പന്തറയിലെ വസതിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം - അദ്ധ്യാത്മിക, സാഹിത്യ രംഗങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് [3]
  • കാഞ്ചി കാമകോടി പീഠത്തിന്റെ ഭാഗവത സേവാരത്‌നപുരസ്‌കാരം [3]
  • ഗുരുവായൂർ ഭാഗവത വിജ്ഞാന സമിതിയുടെ ഭാഗവതഹംസം പുരസ്‌കാരം [3]
  • ബാലസംസ്‌കാരകേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം [3]

കുടുംബം[തിരുത്തുക]

ഭാര്യ മേഴത്തൂർ അരപ്പനാട്ടു ഭട്ടതിരിയുടെ പുത്രി സുഭദ്ര അന്തർജ്ജനം. ഇവർ 2004-ൽ അന്തരിച്ചു. മക്കൾ: പരമേശ്വരൻ നമ്പൂതിരി, ആര്യാദേവി, പാർവ്വതീ ദേവി, ദിവാകരൻ നമ്പൂതിരി. [3]

അവലംബം[തിരുത്തുക]