അൽ ബഖറ
![]() അൽ ബഖ്റ | |
വർഗ്ഗീകരണം | മദീനിയൻ |
---|---|
വെളിപ്പെട്ട സമയം | പ്രവാചകന്റെ ആദ്യവർഷങ്ങൾ |
സ്ഥിതിവിവരങ്ങൾ | |
സൂറ സംഖ്യ | 2 |
Number of verses | 286 |
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ രണ്ടാമത്തെ അദ്ധ്യായമാണ് അൽ ബഖറ (അറബി: سورة البقرة).വിശുദ്ധ ഖുർആനിലെ ഏറ്റവും വലിയ അദ്ധ്യായമാണിത്. ആയത്തുൽ കുർസീ എന്നറിയപ്പെടുന്ന പ്രത്യേക സൂക്തവും (സൂക്തം 255), ഖുർആനിലെ ഏറ്റവും വലിയ സൂക്തവും (സൂക്തം 282) ഉൾക്കൊള്ളുന്നത് ഈ അദ്ധ്യായത്തിലാണ്.
അദ്ധ്യായത്തിന്റെ പേര്[തിരുത്തുക]
ഈ അദ്ധ്യായത്തിലെ 67 മുതൽ 73വരെയുള്ള സൂക്തങ്ങളിൽ മൂസാ നബി ഇസ്രായീല്യരോട് ഒരു പശുവിനെ അറുക്കാൻ കല്പിച്ച സംഭവം സൂചിപ്പിക്കുന്നതിനാലാണ് ഈ പേര് വന്നത്.
അവതരണ കാലം[തിരുത്തുക]
ഈ അദ്ധ്യായത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളും മുഹമ്മദ് നബിയുടെ മദീനയിലെ ജീവിതത്തിനിടയ്ക്ക് വെളിപ്പെട്ടതാണ്; ചുരുക്കം ചില വചനങ്ങൾ അവസാനകാലത്ത് മക്കയിലും.
ആയത്തുൽ കുർസീ[തിരുത്തുക]
അൽ ബഖറ അദ്ധ്യായത്തിലെ 255-മത്തെ സൂക്തത്തെ ആയത്തുൽ കുർസീ എന്നു വിളിക്കുന്നു. അല്ലാഹുവിന്റെ രാജപീഠം (കുർസിയ്യ് ) പരാമർശിക്കപ്പെടുന്നതു കൊണ്ടാണ് സൂക്തത്തിന് ഈ പേര് വന്നത്. അല്ലാഹുവിന്റെ പല നാമങ്ങളും ഗുണങ്ങളും ഈ സൂക്തത്തിൽ പരാമർശിക്കുന്നു. അതിനാൽ ഖുർആനിലെ ഏറ്റവും പ്രാധാന്യമുള്ള സൂക്തമായി ആയത്തുൽ കുർസീ കണക്കാക്കപ്പെടുന്നു.
മുഹമ്മദ് നബിയുടെ അനുയായി ആയിരുന്ന ഉബയ്യുബ്നു കഅബിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ “അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തം“ എന്ന് മുഹമ്മദ് നബി ഈ ആയത്തിനെ വിശേഷിപ്പിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.
ആയത്തുൽ കുർസീയുടെ പരിഭാഷ[തിരുത്തുക]
“ | അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവൻറെയടുക്കൽ ശുപാർശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു. അവന്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവൻ ഉൾകൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ. | ” |
— ഖുർആൻ (മലയാളവിവിർത്തനം ), അൽ ബഖറ 2:255 |
ഖുർആനിലെ ഏറ്റവും വലിയ ആയത്ത്[തിരുത്തുക]
ഈ സൂറത്തിലെ 282-മത്തെ ആയത്താണ് ഖുർആനിലെ ഏറ്റവും വലിയ ആയത്ത്. ഈ ആയത്തിൽ കടം ഇടപാടുകൾ എഴുതി വെക്കുന്നതിനെ കുറിച്ച് പ്രതിപാതിക്കുന്നു. ഈ ആയത്തിനെ ആയത്തു ദൈൻ (കടത്തെ കറിച്ചുള്ള ആയത്ത്) എന്നും അറിയപ്പെടുന്നു.
മുൻപുള്ള സൂറ: അൽ ഫാത്തിഹ |
ഖുർആൻ | അടുത്ത സൂറ: ആലു ഇംറാൻ |
സൂറ (ത്ത് 8 അദ്ധ്യായം) 2 | ||
1 2 3 4 5 6 7 8 9സലത്ത് 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 |
കൂടുതൽ അറിവിന്[തിരുത്തുക]
- അൽ ബഖറ(വിക്കിസോഴ്സ്)
- തഫ്സീർ അഥവാ വിവരണം (tafsir.com) Archived 2008-05-13 at the Wayback Machine.
- ഈ അദ്ധ്യായത്തിന്റെ യൂണികോഡിലുള്ള മലയാളം പരിഭാഷ
- അൽ ബഖറ (അറബി) - Altafsir.com
- അദ്ധ്യായം 2, അൽ ബഖറ
- ആയതുൽ കുർസി പഠനം (mounthira.com)
- അൽ ബഖറ - അറബിയും വിവിധ ഭാഷകളിലുള്ള ലിപ്യന്തരീകരണവും
- ഖുർആൻ പാരായണം (readquran.blogspot.com)