യാസീൻ
വിശുദ്ധ ഖുർആനിലെ മുപ്പത്തിയാറാമത്തെ അധ്യായമാണ് സൂറത് യാസീൻ. 83 സൂക്തങ്ങളുള്ള "യാസീൻ" മുഹമ്മദ് നബി മക്കയിലായിരിക്കുമ്പോഴാണ് അവതീർണമായത്. ആദ്യ സൂക്തം "യാസീൻ" എന്ന രണ്ടക്ഷരമായതിനാലാണ് ഈ പേരിൽ ഈ അദ്ധ്യായം അറിയപ്പെടുന്നത്. മുഹമ്മദ് നബിയുടെ മറ്റൊരു പേര് കൂടിയാണ് "യാസീൻ". ഈ അധ്യായം"ഖുർആന്റെ ഹൃദയം" എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്.
വിശുദ്ധ ഖുർആന്റെ പ്രാമാണികതയും ലോകർക്ക് സൽപാന്ഥാവ് കാണിച്ചുകൊടുക്കാനുള്ള മുഹമ്മദ് നബിയുടെ ദൗത്യവും അടിവരയിട്ടു കൊണ്ടാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്:
"യാ-സീൻ, സാരസമ്പൂർണമായ ഖുർആൻ തന്നെ സത്യം; നിശ്ചയം അങ്ങ് ദൈവദൂതരിൽ പെട്ടയാളും സൽപാന്ഥാവിലും തന്നെയാകുന്നു. പൂർവിക പിതാക്കൾ താക്കീതു നല്കപ്പെട്ടിട്ടില്ലാത്ത ഒരു ജനപഥത്തിനു - തന്മൂലമവർ അശ്രദ്ധരായിക്കഴിയുകയാണ് - താങ്കൾ മുന്നറിയിപ്പുകാരനാകാനായി പ്രതാപശാലിയും കരുണാമയനുമായ അല്ലാഹു അവതരിപ്പിച്ചതാണിത്." (യാസീൻ 1 -6 ).
സത്യം മനസ്സിലാക്കിയിട്ടും അവിശ്വാസികളായ പ്രവാചകന്മാരെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്ത മുൻകാല സമൂഹങ്ങൾക്ക് വന്നണഞ്ഞ ദുരവസ്ഥകൾ, ഏകദൈവാസ്ഥിത്വത്തിലേക്ക് സൂചകമായി പ്രാപഞ്ചിക രഹസ്യങ്ങൾ, പുനരുദ്ധാരണ നാളിലെ അവസ്ഥാവിശേഷങ്ങൾ, സ്വർഗ്ഗലോകത്തെ സുഖസൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഈ അധ്യായത്തിൽ മുഖ്യമായി പ്രതിപാദിക്കുന്നത്. പുനർജന്മത്തെ നിഷേധിക്കുന്നവർക്കു ചിന്താർഹമായ സൂചനകൾ നൽകിക്കൊണ്ടാണ് ഈ അദ്ധ്യായം അവസാനിക്കുന്നത്:
“ | മനുഷ്യൻ ചിന്തിക്കുന്നില്ലേ: ഒരു രേതസ്കണത്തിൽ നിന്നാണ് നാമവനെ പടച്ചിരിക്കുന്നത്; എന്നിട്ട് അവനതാ തന്റെ സൃഷ്ടിപ്പ് മറന്നു കൊണ്ട് വ്യക്തമായ താർക്കിക്കാനാവുകയും നമുക്ക് ഉപമ കാണിക്കുകയും ചെയ്തിരിക്കുന്നു! പഴകി ദ്രവിച്ച എല്ലുകൾ പുനര്ജീവിപ്പിക്കുക എന്നാണവൻ ചോദിക്കുന്നത്. ആദ്യം അവ ഉണ്ടാക്കിയവൻ ആരോ അവൻ തന്നെ അവ പുനര്ജീവിപ്പിക്കുമെന്ന് താങ്കൾ പ്രതികരിക്കുക. സർവസൃഷ്ടികളെ കുറിച്ചും സൂക്ഷ്മജ്ഞനാണവൻ. പച്ച മരത്തിൽ നിന്നും നിങ്ങളർക്കു അഗ്നിയുണ്ടാക്കിത്തരുന്നവനാണവൻ; അങ്ങനെ അതിൽ നിന്ന് നിങ്ങൾ തീ കത്തിച്ചെടുക്കുന്നുണ്ടല്ലോ". | ” |
മുൻപുള്ള സൂറ: ഫാത്വിർ |
ഖുർആൻ | അടുത്ത സൂറ: സ്വാഫ്ഫാത്ത് |
സൂറത്ത് (അദ്ധ്യായം) 36 | ||
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഈ അദ്ധ്യായത്തിന്റെ യൂണികോഡിലുള്ള മലയാളം പരിഭാഷ
- വിശുദ്ധ ഖുർആൻ സംപൂർണ പരിഭാഷ ആൻഡ്രോയ്ഡ് സോഫ്റ്റ്വെയർ
- സൂറത്തു യാസീന്റെ അറബിക് ലിപി (ഇംഗ്ലീഷ് പരിഭാഷക്കൊപ്പം)
- സൂറത്ത് യാസീൻ (36) അറബിക് കാലിഗ്രഫി
- സൂറ യാസീന്റെ മുഴുവൻ വിശദാംശങ്ങളും പിഡിഎഫിനൊപ്പം ഇംഗ്ലീഷിൽ
അവലംബം
[തിരുത്തുക]