Jump to content

അസ്‌ക്‌ളിപ്പിയാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അസ്‌ക്‌ളിപ്പിയാസ്
ചെമ്മുള്ളിയുടെ പൂവ്.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Asclepias

Type species
Asclepias syriaca
L.
Species

See text.

Synonyms[1]
  • Acerates Elliott
  • Anantherix Nutt.
  • Asclepiodella Small
  • Asclepiodora A.Gray
  • Biventraria Small
  • Oxypteryx Greene
  • Podostemma Greene
  • Podostigma Elliott (probable)
  • Schizonotus A.Gray
  • Solanoa Greene
  • Trachycalymma (K.Schum.) Bullock (possible)
Chemical structure of oleandrin, one of the cardiac glycosides

അപ്പോസൈനേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് പൊതുവേ മിൽക്‌വീഡുകൾ എന്നറിയപ്പെടുന്ന അസ്‌ക്‌ളിപ്പിയാസ് (Asclepias) L. (1753). അമേരിക്കൻ വംശജരായ ഇവ മിക്കവയും ബഹുവർഷകുറ്റിച്ചെടികളാണ്. അറിയപ്പെടുന്ന 140 -ഓളം സ്പീഷിസുകൾ ഇതിലുണ്ട്. ആൽക്കലോയിഡുകൾ അടങ്ങിയ പാലുപോലെയുള്ള ഒരു കറ ഇവയ്ക്കെല്ലാം ഉണ്ട് അതിൽനിന്നുമാണ് ഇവയ്ക്ക് ആ പേരു ലഭിച്ചതും.[2] ചില സ്പീഷിസുകൾക്ക് വിഷം ഉണ്ട്. കാൾ ലിനയേസ് ആണ് അസുഖം ഭേദമാക്കുന്ന ഗ്രീക്ക് ദേവനായ അസ്‌ക്ലിപിയസിന്റെ നാമം ഈ ജനുസിനു നൽകിയത്.[3]

പൂക്കൾ

[തിരുത്തുക]

ഓർക്കിഡുകളുമായി ഗഹനതയുടെ കാര്യത്തിൽ താരതമ്യം ചെയ്യാവുന്ന പല പൂക്കളും ഈ ജനുസിൽ കാണാറുണ്ട്.[4] ഈ ജനുസിൽ പരാഗണം നടക്കുന്നത് വിചിത്രമായ ഒരു രീതിയിൽ ആണ്. മിക്ക സസ്യങ്ങളിലും വേറിട്ടു കാണുന്നതുപോലെയല്ലാതെ, പൊല്ലീനിയ എന്ന് അറിയപ്പെടുന്ന ചെറുസഞ്ചികളിലാണ് പൂമ്പൊടി കാണപ്പെടുന്നത്. തേനീച്ചകളും, കടന്നലുകളും, പൂമ്പാറ്റകളും അഞ്ചിൽ ഒരു പൊല്ലീനിയകളും കേസരങ്ങളും ചേർന്നുണ്ടാകുന്ന കൂടുപോലെയുള്ള ഭാഗത്തേക്കു തെന്നി വീഴുന്നു. അപ്പോൾ പ്രാണികളുടെ ദേഹത്തുപറ്റിപ്പിടിക്കുന്ന പൊല്ലീനിയകൾ ആ ജീവി പറന്നുപോകുമ്പോൾ വേർപെടുന്നു. ആ ജീവികളുടെ ശക്തിയിൽ വേർപെടാൻ മാത്രം വലിപ്പമില്ലാത്ത ജീവികളാണെങ്കിൽ അതിൽ കുടുങ്ങുകയും ചെയ്യും.[5] കൂട്ടിലെ പൊല്ലീനിയ മറ്റൊരു കേസരത്തിൽ കുടുങ്ങുമ്പോൾ പരാഗണം നടക്കുന്നു.

Asclepias asperula എന്ന ചെടിയിൽ തേനീച്ച. പൊല്ലീനിയ കാലിൽ ചേർന്നിരിക്കുന്നതു കാണാം

കൂടുകൾ പോലെയുള്ള കായകളിൽ ആണ് വിത്തുകൾ ഉണ്ടാവുന്നത്, അപ്പൂപ്പൻതാടി പോലെയുള്ള രോമങ്ങൾ പറ്റിപ്പിടിച്ച വിത്തുകൾ വൃത്തിയായി അടുക്കിവച്ചതുപോലെയാവും കൂടിനകത്ത് ഉണ്ടാവുക, മൂപ്പെത്തിയാൽ കായ പൊട്ടി കാറ്റിന്റെ സഹായത്തോടെ പറന്നാണ് വിത്തുവിതരണം നടക്കുന്നത്.

പരിസ്ഥിതി

[തിരുത്തുക]

തേനിച്ചകൾക്കും കടന്നലുകൾക്കും പ്രധാനപ്പെട്ട ഒരു തേൻ ലഭ്യമാകാൻ ഈ ചെടികൾ സഹായിക്കുന്നു. നാട്ടുകാരല്ലാത്ത തേനീച്ചകൾ പൊല്ലീനിയകളിൽ വീണു ചാവാറുണ്ട്.[5][6] രാജശലഭങ്ങളുടെയും മറ്റു ബന്ധുശലഭങ്ങളുടെയും ലാർവകൾ ഇവയിലാണു മുട്ടയിട്ടു പ്രജനനം നടത്തുന്നത്. ആൽക്കലോയിഡുകൾ ഉപയോഗിച്ച് മറ്റു ജീവികളെ അകറ്റാനുള്ള ശ്രമം മറികടന്ന് പലജീവികളും ഈ ജനുസിലെ ചെടികളെ ആഹരിക്കാറുണ്ട്.

പുഴക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ മിൽക്കു‌വീഡ് ചെടികൾ മൂന്നുതരം പ്രതിരോധങ്ങളാണ് ചെയ്യുന്നത്: രോമാവൃതമായ ഇലകൾ, കാർഡിലോനിഡെ വിഷങ്ങൾ, പാലുപോലെ ഒട്ടിപ്പിടിക്കുന്ന നീര്. ഡി എൻ എ പഠനങ്ങൾ വഴി ലഭ്യമായ അറിവുപ്രകാരം താരതമ്യേന താമസിച്ച് പരിണമിച്ച സസ്യങ്ങൾ ഇത്തരം പ്രതിരോധങ്ങളിൽ കുറഞ്ഞ ശ്രദ്ധയേ ചെലുത്തുന്നുള്ളൂ എന്നാൽ പഴയവയെക്കാൾ വേഗം വളരുന്ന അവ പുഴുക്കൾക്ക് തിന്നുതീർക്കാനാവുന്നതേക്കാൾ വേഗം വളർന്നുവലുതാവുന്നു എന്നാണ്.[7]

ഉപയോഗങ്ങൾ

[തിരുത്തുക]

ഈ ചെടികളുടെ കായകളിൽ നിന്നും ശേഖരിക്കുന്ന പഞ്ഞിപോലുള്ള രോമങ്ങൾ ഭാരം തീരെക്കുറഞ്ഞതും ഒരു തെരം മെഴുകിനാൽ പൊതിഞ്ഞതും നല്ല താപരോധശേഷിയുള്ളതുമാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത oഅമേരിക്കക്കാർ 5000 ടണ്ണിലേറെ ഇത്തരം പഞ്ഞിശേഖരിക്കുകയും അവ പഞ്ഞിക്കുപകരമായി ഉപയോഗിക്കുകയും ചെയ്തു.[8][9] തലയണകളിൽ അലർജി പ്രതിരോധിക്കാനായി 2007 വരെയുള്ള കാലത്ത് ഈ ചെടികൾ വ്യാവസായികമായി കൃഷി ചെയ്യുന്നുണ്ട്.[10] വലിയ താപ-വൈദ്യുത രോധിയാണ് ഈ പഞ്ഞികൾ. എണ്ണ കടലിൽ വ്യാപിച്ചാൽ അതിനെ വൃത്തിയാക്കാൻ ഈ പഞ്ഞി ഉപയോഗിക്കുന്നുണ്ട്.[11].[12]

വിത്തുകൾ

പണ്ട് ഇതിന്റെ പൂന്തേനിലുള്ള കൂടിയ ഡെക്സ്‌ട്രോസിന്റെ അളവുകാരണം റെഡ് ഇന്ത്യക്കാരും നാവികരും ഇത് മധുരത്തിനായി ഉപയോഗിച്ചിരുന്നു. ബലമുള്ള നാരുകൾ കൊണ്ട് വടം ഉണ്ടാക്കാറുണ്ട്. ഇതിന്റെ കറയിൽ 1-2 ശതമാനം ലാറ്റക്സ് അടങ്ങിയിട്ടുണ്ട്. ജർമനിയും അമേരിക്കയും രണ്ടം ലോകമഹായുദ്ധകാലത്ത് ഇതിൽ നിന്നും സ്വാഭാവികറബർ വേർതിരിക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ കാര്യമായ വിജയം ഒന്നും ലഭ്യമായതായി അറിവില്ല.

2012 മുതൽ വടക്കേ അമേരിക്കയിൽ, പ്രത്യേകിച്ചും കാനഡയിലെ ക്യൂബക്കിൽ വ്യാവസായിക അടിസ്ഥാനത്തിൽ താപരോധിയായി ഉപയോഗിക്കാനും സിൽകായി രൂപപ്പെടുത്താനും വേണ്ടി Asclepias syriaca യെ വളർത്തിനോക്കിയിട്ടുണ്ട്..[13][14] കീടങ്ങളെ അകറ്റാനുള്ള ഈ ചെടികളുടെ കഴിവ് അടുത്തുനിൽക്കുന്ന സസ്യങ്ങൾക്കും ഗുണപ്രദമാണ്.

ഇവയുടെ കറയിൽ അടങ്ങിയിട്ടുള്ള വിഷവസ്തുകാരാണം വേട്ടയ്ക്ക് അമ്പുകളിൽ പുരട്ടാൻ നാട്ടുകാർ പണ്ട് അമേരിക്കയിൽ ഉപയോഗിച്ചിരുന്നു. തങ്ങളുടെ ശരീരത്തിന്റെ പത്തിലൊന്നു ഭാരം ഈ ചെടികൾ ഉള്ളിൽച്ചെന്നാൽ ജീവികൾക്ക് മരണം വരെ സംഭവിക്കാവുന്നത്ര വിഷം ആണ് ഈ ചെടികൾ. രാജശലഭം അടക്കമുള്ള പലപൂമ്പാറ്റകളുടെയും ഭക്ഷണസസ്യമാണ് ഇവ. പൂമ്പാറ്റകളെ ആകർഷിക്കാൻ ഉദ്യാനങ്ങളിൽ വളർത്താറുണ്ട്.

സ്പീഷിസുകൾ

[തിരുത്തുക]

ചില അസ്‌ക്‌ളിപ്പിയാസ് സ്പീഷിസുകൾ:

Asclepias albicans Whitestem milkweed, native to the Mojave and Sonoran deserts
Asclepias amplexicaulis Blunt-leaved milkweed, native to central and eastern United States
Asclepias asperula Antelope horns, native to American southwest and northern Mexico
Asclepias californica California milkweed, native to central and southern California
Asclepias cordifolia Heart-leaf milkweed, native to the Sierra Nevada and Cascade Range up to 2000 m.
Asclepias cryptoceras Pallid milkweed, native to the western United States.
Asclepias curassavica Scarlet milkweed, tropical milkweed, bloodflower, bastard ipecacuanha, native to the American tropics, introduced to other continents
Asclepias curtissii Curtiss' milkweed, endemic to sandy areas of Florida
Asclepias eriocarpa Woollypod milkweed, native to California, Baja California, and Nevada
Asclepias erosa Desert milkweed, native to California, Arizona, and Baja California
Asclepias exaltata Poke milkweed, native to eastern North America
Asclepias fascicularis Narrow-leaf milkweed, native to Western United States
Asclepias humistrata Sandhill milkweed, native to southeastern United States
Asclepias incarnata Swamp milkweed, native to wetlands of North America
Asclepias lanceolata Lanceolate milkweed (Cedar Hill milkweed), native to coastal plain of eastern United States from Texas to New Jersey
Asclepias linaria Pine needle milkweed, native to Mojave and Sonoran deserts
Asclepias linearis Slim milkweed
Asclepias longifolia Longleaf milkweed
Asclepias meadii Mead's milkweed, native to midwestern United States
Asclepias nyctaginifolia Mojave milkweed, native to the American southwest
Asclepias obovata Pineland milkweed
Asclepias purpurascens Purple milkweed, native to eastern, southern, and midwestern United States
Asclepias quadrifolia Four-leaved milkweed, native to eastern United States and Canada
Asclepias rubra Red milkweed
Asclepias solanoana Serpentine milkweed, native to northern California
Asclepias speciosa Showy milkweed, native to western United States and Canada
Asclepias subulata Rush milkweed, leafless milkweed, native to southwestern North America
Asclepias subverticillata Horsetail milkweed[15]
Asclepias sullivantii Sullivant's milkweed
Asclepias syriaca Common milkweed
Asclepias tuberosa Butterfly weed, pleurisy root
Asclepias uncialis Wheel milkweed
Asclepias variegata White milkweed
Asclepias verticillata Whorled milkweed
Asclepias vestita Woolly milkweed
Asclepias viridiflora Green milkweed
Asclepias viridis Green antelopehorn, spider milkweed
Asclepias welshii Welsh's milkweed

മുൻപ് ഈ ജനുസിൽ ഉണ്ടായിരുന്നവ

[തിരുത്തുക]
  • Calotropis gigantea (L.) W.T.Aiton (as A. gigantea L.)
  • Calotropis procera (Aiton) W.T.Aiton (as A. procera Aiton)
  • Cynanchum louiseae Kartesz & Gandhi (as A. nigra L.)
  • Cynanchum thesioides (Freyn) K.Schum. (as A. sibirica L.)
  • Funastrum clausum (Jacq.) Schltr. (as A. clausa Jacq.)
  • Gomphocarpus cancellatus (Burm.f.) Bruyns (as A. cancellatus Burm.f. or A. rotundifolia Mill.)
  • Gomphocarpus fruticosus (L.) W.T.Aiton (as A. fruticosa L.)
  • Marsdenia macrophylla (Humb. & Bonpl. ex Willd.) E.Fourn. (as A. macrophylla Humb. & Bonpl. ex Schult.)
  • Marsdenia tenacissima (Roxb.) Moon (as A. tenacissima Roxb.)
  • Matelea maritima (Jacq.) Woodson (as A. maritima Jacq.)
  • Sarcostemma acidum (Roxb.) Voigt (as A. acida Roxb.)
  • Sarcostemma viminale (L.) R.Br. (as A. viminalis (L.) Steud.)
  • Telosma cordata (Burm.f.) Merr. (as A. cordata Burm.f.)
  • Telosma pallida (Roxb.) Craib (as A. pallida Roxb.)
  • Tylophora indica (Burm.f.) Merr. (as A. asthmatica L.f.)
  • Vincetoxicum hirundinaria Medik. (as A. vincetoxicum L.)
  • Vincetoxicum pycnostelma Kitag. (as A. paniculata Bunge)
  • Xysmalobium undulatum (L.) R.Br. (as A. undulata L.)[16]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Taxon: Asclepias L." Germplasm Resources Information Network. United States Department of Agriculture. 2003-03-13. Retrieved 2013-02-05.
  2. Singh, B. and Rastogi, R.P. (1970).
  3. Quattrocchi, Umberto (29 November 1999). CRC World Dictionary of Plant Names: Common Names, Scientific Names, Eponyms, Synonyms, and Etymology. CRC Press. p. 211. ISBN 978-0-8493-2673-8. Latin asclepias and Greek asklepias for the common swallowwort; Asclepius, Greek god of medicine, the worship of Asclepius was centered in Epidaurus. See W.K.C. Guthrie, The Greeks and Their Gods, 1950; Carl Linnaeus, Species Plantarum. 214. 1753 and Genera Plantarum. Ed. 5. 102. 1754.
  4. http://orbisec.com/milkweed-flower-morphology-and-terminology/ Milkweed Flower Morphology
  5. 5.0 5.1 Robertson, C. (1887) Insect relations of certain asclepiads.
  6. Frost, S.W. (1965) Insects and pollinia.
  7. Ramanujan, Krishna (Winter 2008). "Discoveries: Milkweed evolves to shrug off predation". Northern Woodlands. Center for Northern Woodlands Education. 15 (4): 56.
  8. {{cite web}}: Empty citation (help)
  9. {{cite web}}: Empty citation (help)
  10. Evangelista, R.L. (2007). "Milkweed seed wing removal to improve oil extraction". Industrial Crops and Products. 25 (2): 210–217. doi:10.1016/j.indcrop.2006.10.002.
  11. McCullough, Elizabeth A. (April 1991). "Evaluation of Milkweed Floss as an Insulative Fill Material". Textile Research Journal. 61 (4): 203–210. doi:10.1177/004051759106100403.
  12. {{cite web}}: Empty citation (help)
  13. "Natural sorbents in oil spill cleanup". ACS.
  14. "La soie d'Amérique passe en production industrielle". Radio Canada. Retrieved 20 December 2015.
  15. Asclepias subverticillata (A. Gray) Vail, USDA PLANTS
  16. {{cite web}}: Empty citation (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അസ്‌ക്‌ളിപ്പിയാസ്&oldid=2906090" എന്ന താളിൽനിന്ന് ശേഖരിച്ചത്