ചിറ്റെരിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിറ്റെരിക്ക്
Tapuach-sdom.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): പുഷ്പിക്കുന്ന സസ്യങ്ങൾ
(unranked): യൂഡികോട്സ്
(unranked): ആസ്റ്റെറൈഡ്സ്
നിര: ജെന്റ്യനെയിൽസ്
കുടുംബം: അപ്പോസൈനേസീ
ഉപകുടുംബം: Asclepiadoideae
ജനുസ്സ്: Calotropis
വർഗ്ഗം: C. procera
ശാസ്ത്രീയ നാമം
Calotropis procera
(Aiton) W.T.Aiton
പര്യായങ്ങൾ
  • Asclepias procera Ait.

വെള്ളെരിക്കുപോലെയുള്ള ഒരു കുറ്റിച്ചെടിയാണ് ചിറ്റെരിക്ക്. (ശാസ്ത്രീയനാമം: Calotropis procera). ഉഷ്ണമേഖലാപ്രദേശങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ കാണാം. പരമാവധി രണ്ടര മീറ്റർ വരെ ഉയരം വയ്ക്കും. സസ്യങ്ങൾ നഷ്ടപ്പെട്ട ഇടങ്ങളിൽ പെട്ടെന്ന് വ്യാപിച്ച് നിറയാനുള്ള കഴിവുള്ളതിനാൽ പലയിടത്തും ഒരു കളയായി കരുതിപ്പോരുന്നു. ധാരാളം രോഗങ്ങൾക്ക് നാട്ടുമരുന്നായി ഉപയോഗിക്കുന്നു[1]. ചെറിയ വിഷമുണ്ടെങ്കിലും കന്നുകാലികൾ തിന്നാറുണ്ട്. തടി ഉപയോഗിച്ച് നല്ല കരി ഉണ്ടാക്കാം. പുകഞ്ഞുകൊണ്ടേയിരിക്കുന്ന ഈ കരി മീനുണക്കാൻ ഉപയോഗിക്കുന്നു. തടിയുടെ നാരിന് നല്ല കട്ടിയുണ്ട്. കറയിൽ 11-23 ശതമാനം റബർ ഉണ്ട്. മണ്ണൊലിപ്പ് തടയാനും ഈ ചെടി ഫലപ്രദമാണ്[2].

അവലംബം[തിരുത്തുക]

  1. http://www.science20.com/humboldt_fellow_and_science/blog/calotropis_procera_plant_traditional_medicine_india
  2. http://www.worldagroforestry.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=421

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിറ്റെരിക്ക്&oldid=2323891" എന്ന താളിൽനിന്നു ശേഖരിച്ചത്