ചിറ്റെരിക്ക്
ചിറ്റെരിക്ക് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Apocynaceae |
Genus: | Calotropis |
Species: | C. procera
|
Binomial name | |
Calotropis procera | |
Synonyms[1] | |
Asclepias procera Aiton |
വെള്ളെരിക്കുപോലെയുള്ള ഒരു കുറ്റിച്ചെടിയാണ് ചിറ്റെരിക്ക്. (ശാസ്ത്രീയനാമം: Calotropis procera). ഉഷ്ണമേഖലാപ്രദേശങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ കാണാം. പരമാവധി രണ്ടര മീറ്റർ വരെ ഉയരം വയ്ക്കും. സസ്യങ്ങൾ നഷ്ടപ്പെട്ട ഇടങ്ങളിൽ പെട്ടെന്ന് വ്യാപിച്ച് നിറയാനുള്ള കഴിവുള്ളതിനാൽ പലയിടത്തും ഒരു കളയായി കരുതിപ്പോരുന്നു. ധാരാളം രോഗങ്ങൾക്ക് നാട്ടുമരുന്നായി ഉപയോഗിക്കുന്നു[2]. ചെറിയ വിഷമുണ്ടെങ്കിലും കന്നുകാലികൾ ഭക്ഷിക്കാറുണ്ട്. തടി ഉപയോഗിച്ച് നല്ല കരി ഉണ്ടാക്കാം. പുകഞ്ഞുകൊണ്ടേയിരിക്കുന്ന ഈ കരി മീനുണക്കാൻ ഉപയോഗിക്കുന്നു. തടിയുടെ നാരിന് നല്ല കട്ടിയുണ്ട്. കറയിൽ 11-23 ശതമാനം റബർ ഉണ്ട്. മണ്ണൊലിപ്പ് തടയാനും ഈ ചെടി ഫലപ്രദമാണ്[3].
ആപ്പിൾ ഓഫ് സോഡം[4] സോഡാം ആപ്പിൾ, സ്റ്റാബ്രാഗ്, കിങ്സ് ക്രൗൺ,[5] റബ്ബർ ബുഷ്, റബ്ബർ മരം എന്നിവ സാധാരണ പേരുകൾ ആണ്. ആപ്പിൾ ഓഫ് സോഡം എന്ന പേര് ഹീബ്രുഭാഷയിലെ തപ്പുവാ സ്ഡോമിൽ നിന്നും ആണ് ലഭിച്ചത്.[6]
അവലംബം
[തിരുത്തുക]- ↑ ചിറ്റെരിക്ക് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2010-06-26.
- ↑ http://www.science20.com/humboldt_fellow_and_science/blog/calotropis_procera_plant_traditional_medicine_india
- ↑ http://www.worldagroforestry.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=421[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Calotropis procera". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 2010-06-26.
- ↑ "Australian Plant Names Index". Retrieved 3 September 2014.
- ↑ The Jewish Encyclopedia: Apple of Sodom
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചെടിയെപ്പറ്റി
- ഗുണങ്ങളെപ്പറ്റി Archived 2012-05-11 at the Wayback Machine.