Jump to content

അന്തോഫില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബീ
Temporal range: ആദ്യകാല ക്രെട്ടേഷ്യസ് മുതൽ - അടുത്ത കാലം വരെ, 100–0 Ma
ഓസ്മിയ റൈബിഫ്ലോരിസ് (ബ്ലൂബെറി ബീ)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Hymenoptera
(unranked): Unicalcarida
Suborder: Apocrita
Superfamily: Apoidea
Series: Anthophila
കുടുംബം

ആൻഡ്രെനിഡേ
ആപിഡേ
കളറ്റിഡേ
ഡാസൈപോയ്ഡൈഡേ
ഹാലിക്റ്റിഡേ
മെഗാകൈലിഡേ
മെഗാനോമീഡേ
മെലിറ്റിഡേ
സ്റ്റെനോട്രൈറ്റിഡേ

Synonyms

Apiformes

കടന്നലുകളോടും ഉറുമ്പുകളോടും സാദൃശ്യമുള്ള പറക്കുന്ന ഒരു തരം ഷഡ്പദങ്ങളെയാണ് ബീ എന്നുവിളിക്കുന്നത്. ഇവയെ അന്തോഫില എന്ന സീരീസിലാണ് വർഗ്ഗീകരിച്ചിരിക്കുന്നത്. പരാഗണം, തേനുൽപ്പാദനം, എന്നിവയാണ് ഈ വിഭാഗത്തിൽ പെടുന്ന തേനീച്ചകളുടെ പ്രശസ്തിക്ക് കാരണം. 20,000 ഇനങ്ങൾ ഈ വിഭാഗത്തിലുണ്ട്. ഏഴു മുതൽ ഒൻപതുവരെ കുടുംബങ്ങൾ ഈ വിഭാഗത്തിലുള്ളതായാണ് കണക്കാക്കപ്പെടുന്നത്. [1] യഥാർത്ഥത്തിൽ ഇതിലും വളരെക്കൂടുതൽ ഇനങ്ങൾ ഈ വിഭാഗത്തിലുണ്ടായിരിക്കും. അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്.

തേനുൽപ്പാദിപ്പിക്കപ്പെടുന്ന ചെടികളിൽ നിന്ന് ഭക്ഷണം ശേഖരിക്കാൻ പരിണാമത്തിലൂടെ കഴിവ് നേടിയെടുത്ത ജീവികളാണിവ. തേനും പോളനുമാണ് (പരാഗരേണുക്കൾ) ഇവയുടെ ഭക്ഷണം. തേൻ ഊർജ്ജവും പരാഗരേണുക്കൾ പ്രോട്ടീനും പ്രദാനം ചെയ്യുന്നു. ലാർവകൾക്കാണ് പ്രധാനമായും പോളൻ ഭക്ഷണമായി കൊടുക്കുന്നത്.

ഈ വിഭാഗത്തിലെ ഏറ്റവും ചെറിയം അംഗം ട്രൈഗോണ മിനിമ എന്ന കുത്താൻ ശേഷിയില്ലാത്ത ബീ ആണ്. മെഗാകൈലേ പ്ലൂട്ടോ, എന്ന ഇനമാണ് ഏറ്റവും വലുത്. ഇത് ഇലകൾ മുറിക്കുന്ന തരം ഈച്ചയാണ്.

ഈ വിഭാഗത്തിലെ ഏറ്റവും പ്രസിദ്ധിയുള്ള അംഗം യൂറോപ്യൻ തേനീച്ചയാണ്. തേനുൽപ്പാദനത്തിനുപയോഗിക്കുന്നതാണ് പ്രസിദ്ധിക്ക് കാരണം. മറ്റു ചില ഇനം ബീകളും തേനുല്പാദിപ്പിക്കുന്നുണ്ട്.

വേലിത്തത്ത തുടങ്ങിയ ചിലയിനം പക്ഷികൾ ഇവയെ ആഹാരമാക്കുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. Danforth BN, Sipes S, Fang J, Brady SG (2006). "The history of early bee diversification based on five genes plus morphology". Proc. Natl. Acad. Sci. U.S.A. 103 (41): 15118–23. doi:10.1073/pnas.0604033103. PMC 1586180. PMID 17015826. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • O'Toole, Christopher, and Raw, Anthony. (1991). Bees of the World. New York: Facts on File.
  • Michener, Charles D. (2007). The Bees of the World, second edition. Baltimore: Johns Hopkins.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ Bees എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=അന്തോഫില&oldid=3781107" എന്ന താളിൽനിന്ന് ശേഖരിച്ചത്