ലാർവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Larva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജശലഭത്തിന്റെ ലാർവ

ചില ജീവികൾ പൂർണ്ണവളർച്ച എത്തിയ രൂപം കൈവരിക്കുന്നതിനു മുൻപ് കടന്നുപോവുന്ന ഒരു ദശയാണ് ലാർവ (Larva ബഹുവചനം Larvae) . മുട്ടയിടുന്ന ഈ ജീവികളുടെ മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ചിറകില്ലാത്ത, രൂപാന്തരീകരണത്തിനു മുൻപുള്ള പുഴുവിനെയാണ് ലാർവ എന്നു വിളിക്കുന്നത്.[1] ഷഡ്പദങ്ങൾ, ഉഭയജീവികൾ മുതലായവയ്ക്കാണ് സാധാരണ ലാർവയുടെ ദശ ഉണ്ടാവുക. ലാർവയ്ക്ക് വളർച്ചയെത്തിയ ജീവിയുമായി ഒരു സാമ്യവും ഉണ്ടാവണമെന്നില്ല. ലാർവയ്ക്കുള്ള അവയവങ്ങളും രൂപവും പ്രായപൂർത്തിയായ ജീവിയ്ക്കുള്ളതിൽ നിന്നും വ്യത്യസ്തവുമാവും, ഭക്ഷണവും ഒന്നാവണമെന്നില്ല.

കനിത്തോഴൻ ചിത്രശലഭതിന്റെ ലാർവ

വിവിധ ജീവികളുടെ ലാർവകൾക്കുള്ള പേര്[തിരുത്തുക]

  • പാറ്റയുടെ ലാർവ : നിംഫ്
  • മന്തുവിരയുടെ ലാർവ:മൈക്രോഫൈലേറിയ
  • അസ്ക്കാരിസ് വിരയുടെ ലാർവ :റാബ്ഡിറ്റിഫോം ലാർവ
  • കൊതുകിന്റെ ലാർവ :റിഗ്ളേഴ്സ്
  • ഈച്ചയുടെ ലാർവ :മാഗട്ട്സ്
  • തുമ്പിയുടെ ലാർവ :നിംഫ്
  • കടൽവിരയുടെ ലാർവ :ട്രോക്കോഫോർ
  • നാടവിരയുടെ ലാർവ :ബ്ലാഡർവിര
  • ഞണ്ടിന്റെ കുഞ്ഞുങ്ങൾ :നോപ്ലിയസ്
  • തവളയുടെ കുഞ്ഞുങ്ങൾ :ടാഡ്പോൾസ്

ഉദാഹരണങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാർവ&oldid=3422964" എന്ന താളിൽനിന്ന് ശേഖരിച്ചത്