അന്ത്യോഖ്യാ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കാസനം
അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കാസനം
بطريركيّة أنطاكية وسائر المشرق للروم الأرثوذكس
മറിയാമിയാ കത്തീഡ്രൽ, ദമാസ്കസ്, സിറിയ, ക്രി. വ. 1342 മുതൽ അന്ത്യോഖ്യയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ആസ്ഥാനം, മുൻവശത്ത് വലതുഭാഗത്ത് ഉമരിയ മിനാരം
വർഗംഅന്ത്യോഖ്യൻ
വിഭാഗംകിഴക്കൻ ഓർത്തഡോക്സ്
വീക്ഷണംഗ്രീക്ക് ഓർത്തഡോക്സ്
മതഗ്രന്ഥംസപ്തതി, പുതിയ നിയമം
ദൈവശാസ്ത്രംകിഴക്കൻ ഓർത്തഡോക്സ് ദൈവശാസ്ത്രം
സഭാ സംവിധാനംഎപ്പിസ്കോപ്പൽ
അന്ത്യോഖ്യാ
പാത്രിയർക്കീസ്
യൂഹന്ന പത്താമൻ
ഭാഷഗ്രീക്ക്, അറബി
അറമായ (സുറിയാനി & സീറോ-പലസ്തീനിയൻ) (ചരിത്രപരം),[1]
തുർക്കിഷ്,
ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ്
മുഖ്യകാര്യാലയംമറിയാമിയാ കത്തീഡ്രൽ, ദമാസ്കസ്, സിറിയ
പാരമ്പര്യപരം: ദോമുസ് ഔറിയാ കത്തീഡ്രൽ ബസിലിക്ക, അന്ത്യോഖ്യ
ആശ്രമ ആസ്ഥാനം: ബലാമൻഡ് ആശ്രമം, കൗറ, ലെബനൻ
ഭരണമേഖലപ്രാഥമികം: സിറിയ, ലബനൻ, തുർക്കിയുടെ ഭാഗം, ഇറാഖ്, ഇറാൻ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, യുഎഇ, ഒമാൻ, യെമൻ, സൗദി അറേബ്യ
മറ്റ് മേഖലകൾ: വടക്കേ അമേരിക്ക, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, പടിഞ്ഞാറൻ, തെക്കൻ കൂടാതെ മധ്യ യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്
സ്ഥാപകൻപത്രോസും പൗലോസ് ശ്ലീഹായും (പാരമ്പര്യം)
സ്വതന്ത്രംക്രി. വ. 519[2]
അംഗീകാരംകിഴക്കൻ ഓർത്തഡോക്സ്
ഉരുത്തിരിഞ്ഞത്അന്ത്യോഖ്യാ പാത്രിയാർക്കാസനം
പിളർപ്പുകൾമാറോനായ സഭ - 685

ജോർജ്ജിയൻ ഓർത്തഡോക്സ് സഭ - 1010[3]

മൽക്കായ ഗ്രീക്ക് കത്തോലിക്കാ സഭ - 1724
അംഗങ്ങൾഏകദേശം 4.3  ദശലക്ഷം (2012)[4]
വെബ്സൈറ്റ്www.antiochpatriarchate.org

ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഭാഗമായ ഒരു സ്വയംശീർഷക വിഭാഗമാണ് അന്ത്യോഖ്യായുടെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കാസനം (ഗ്രീക്ക്: Ελληνορθόδοξο Πατριαρχείο Αντιοχείας), അഥവാ അന്ത്യോഖ്യൻ ഓർത്തഡോക്സ് സഭ അല്ലെങ്കിൽ, നൈയ്യാമികമായി, അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും റൂം ഓർത്തഡോക്സ് പാത്രിയാർക്കാസനം (അറബി: بطريركيّة أنطاكية وسائر المشرق للروم الأرثوذكس ബാത്രിയർക്കിയത്ത് അന്താകിയാ വ-സായിർ അൽ-മശ്രിഖ് ലി-ർ-റൂം അൽ-ഊർത്തുദൂക്സ്).[5] ലോകവ്യാപകമായ കിഴക്കൻ ഓർത്തഡോക്സ് സഭാ കൂട്ടായ്മയിൽ ഉൾപ്പെടുന്ന ഈ സഭ പുരാതനമായ അന്ത്യോഖ്യൻ സഭയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.

ക്രി. വ. ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിലെ കിഴക്കൻ നഗരമായ അന്ത്യോഖ്യയിൽ അപ്പസ്തോലന്മാരായ പത്രോസ്, പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ രൂപമെടുത്ത ക്രൈസ്തവ സമൂഹത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഈ സഭയുടെ അദ്ധ്യക്ഷൻ അന്ത്യോഖ്യായുടെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് എന്നാണ് അറിയപ്പെടുന്നത്. ഈജിപ്തിലെ കോപ്റ്റിക്, ലെബനനിലെ മാറോനായ എന്നീ ക്രൈസ്തവ വിഭാഗങ്ങളോടൊപ്പം മദ്ധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗങ്ങളിൽ ഒന്നാണ് ഈ സഭയും.[6]

അവലംബം[തിരുത്തുക]

  1. Arman Akopian (11 December 2017). "Other branches of Syriac Christianity: Melkites and Maronites". Introduction to Aramean and Syriac Studies (in English). Gorgias Press. p. 217. ISBN 9781463238933. The main center of Aramaic-speaking Melkites was Palestine. During the 5th-6th centuries, they were engaged in literary, mainly translation work in the local Western Aramaic dialect, known as "Palestinian Christian Aramaic", using a script closely resembling the cursive Estrangela of Osrhoene. Palestinian Melkites were mostly Jewish converts to Christianity, who had a long tradition of using Palestinian Aramaic dialects as literary languages. Closely associated with the Palestinian Melkites were the Melkites of Transjordan, who also used Palestinian Christian Aramaic. Another community of Aramaic-speaking Melkites existed in the vicinity of Antioch and parts of Syria. These Melkites used Classical Syriac as a written language, the common literary language of the overwhelming majority of Christian Arameans.{{cite book}}: CS1 maint: unrecognized language (link)
  2. Hore, Alexander Hugh (1899). Eighteen Centuries of the Orthodox Greek Church (in ഇംഗ്ലീഷ്). James Parker. pp. 281–282.
  3. Ioseliani, P. (1866). A Short History of the Georgian Church (in ഇംഗ്ലീഷ്). Saunders, Otley and Company.
  4. Greek Orthodox Patriarchate of Antioch and All the East Archived 30 May 2019 at the Wayback Machine. at World Council of Churches
  5. Wehr, Hans. Dictionary of Modern Written Arabic (4th ed.). p. 428.
  6. "Fragmented in space: the oral history narrative: of an Arab Christian from Antioch, Turkey" (PDF).