അനുഷ്ഠാനകല
ദൈവാരാധനയുമായി ബന്ധപ്പെട്ട കർമ്മങ്ങൾ നിർവഹിക്കാനുള്ള വിധികൾ, ചടങ്ങുകൾ, അനുഷ്ഠാനമുറകൾ എന്നിവയുടെ ഭാഗമായി മനുഷ്യസമൂഹം താളം നൃത്തം സംഗീതം ചിത്രകല തുടങ്ങിയവ കൂടി ഉപയോഗിക്കാൻ തുടങ്ങിയതോടെ രൂപം കൊണ്ട ദൃശ്യ-ശ്രാവ്യാവിഷ്കാരങ്ങളെയാണു അനുഷ്ഠാനകലകൾ എന്ന പേരുകൊണ്ടർഥമാക്കുന്നത്. കേവലം വിനോദം മാത്രം മുൻനിർത്തിയല്ലാതെ ആരാധനാക്രമങ്ങളുടെ ഭാഗമായി ഓരോ ആചാരങ്ങൾ കലാപരതയോടെ അനുഷ്ഠിക്കുമ്പോഴാണ് അവ അനുഷ്ഠാനകലകളായിത്തീരുന്നത്. ദൈവാരാധന, അനുഗ്രഹ ലബ്ദി, ദോഷങ്ങളിൽ നിന്ന് രക്ഷ, സന്താനലാഭം, രോഗശാന്തി, സമ്പൽസമൃദ്ധി, ബാധോച്ചാടനം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി അവതരിപ്പിക്കുന്നവയാണ് ഈ കലാരൂപങ്ങളിൽ ഭൂരിഭാഗവും.[1] സാമൂഹ്യാചാരങ്ങളോടോ മതപരമായ ചടങ്ങുകളോടോ ബന്ധപ്പെടുത്തി അനുഷ്ഠിക്കുന്ന എല്ലാകലാരൂപങ്ങളെയും അനുഷ്ഠാനകലകളുടെപരിധിയിൽ പെടുത്തുന്നു.
കുംഭകുടം, കൂടിയാട്ടം,തിറയാട്ടം, കാവടിയാട്ടം, അയ്യപ്പൻ പാട്ട് തുടങ്ങി അനുഷ്ഠാനകലകളുടെ നിര നീണ്ടുപോകുന്നു.
കേരളീയ അനുഷ്ഠാന കലകൾ മതപരം അർദ്ധമതപരം എന്നിങ്ങനെ തരം തിരിക്കപ്പെട്ടിട്ടുണ്ട്.[1]
കേരളത്തിലെ അനുഷ്ഠാനകലകൾ[തിരുത്തുക]
- തിറയാട്ടം
- തെയ്യം
- ഓട്ടൻ തുള്ളൽ
- രാമനാട്ടം
- തോറ്റം പാട്ട്
- സർപ്പം പാട്ട്
- അയ്യപ്പൻ തീയാട്ട്
- കളമെഴുത്തും പാട്ടും
- കെട്ടുകാഴ്ച
- ഓണപ്പൊട്ടൻ
- അയ്യപ്പൻ പാട്ട്
- അയ്യപ്പൻ വിളക്ക്
- പാന
- പാലുംവെള്ളരി
- ചാക്യാർ കൂത്ത്
- തോല്‍പ്പാവക്കൂത്ത്
- മുടിയേറ്റ്
- പൂതനും തിറയും
- സോപാനസംഗീതം
- പൂരങ്ങൾ
- പാഠകം
- കളം പാട്ട്
- കുത്തിയോട്ടം
- പടയണി
- ↑ 1.0 1.1 "കേരളത്തിൻറെ അനുഷ്‌ഠാന കലകൾ | Ritual art forms of Kerala". ശേഖരിച്ചത് 2020-11-22.