കടമ്മനിട്ട പടയണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


പടയണിക്കു പ്രസിദ്ധമായ നാടാണ് കടമ്മനിട്ട. ആണ്ടുതോറും മേടമാസത്തിൽ പത്തുദിവസം കടമ്മനിട്ട ഭഗവതി ക്ഷേത്ര മുറ്റത്ത് അനുഷ്ഠിക്കുന്ന കാല വഴിപാടാണ് കടമ്മനിട്ട പടയണി. ലോകത്തിൽ തന്നെ ജനശ്രദ്ധ ആകർഷിച്ച പടയണി ആണ് കടമ്മനിട്ട പടയണി. മധ്യതിരുവിതാംകൂറിലെ പടയണി കാലത്തിന്റെ പരിസമാപ്തി കുറിക്കുന്നതും കടമ്മനിട്ട ഭഗവതി ക്ഷേത്ര പടേനി കളത്തിൽ വച്ചാണ് . പൂർണ്ണമായും പടയണിയിലെ തെക്കൻ ചിട്ട  അനുശാസിക്കുന്ന കളരി കടമ്മനിട്ട കളരിയാണ്. സുന്ദര യക്ഷി , കുറത്തി , പരദേശി , ആഴി അടവി , നായാട്ടും പടയും , 101പാള  ഭൈരവി, കാഞ്ഞിരമാല എന്നിവയാണ് കടമ്മനിട്ട പടയണി യുടെ പ്രധാന ആകർഷണങ്ങൾ. പടയണി സംഗീതത്തിന്റെ ആലാപനത്തിൽ കടമ്മനിട്ട പടേനി പാട്ടുശൈലി വേറിട്ടുനിൽക്കുന്നു. കവി കടമ്മനിട്ട രാമകൃഷ്ണൻ ന്റെ കവിതകൾ കടമ്മനിട്ട പടയണി പാട്ടുകളുടെ താളങ്ങളെ ഇഴചേർത്ത് ആയിരുന്നു അവതരിപ്പിച്ചിരുന്നത്. തെക്കൻ കേരളത്തിൽ നിന്നും പടയണി ലോക ശ്രദ്ധ ആകർഷിക്കാൻ കടമ്മനിട്ട പടയണിക്ക് സാധിച്ചിട്ടുണ്ട്. കടമ്മനിട്ട ഗോത്രകലാകളരിയാണ് പടയണി അവതരിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ദേവീക്ഷേത്രങ്ങളിലും  സാംസ്കാരിക വേദികളിലും കടമ്മനിട്ട പടയണി ഇടം നേടിയിട്ടുണ്ട്.

പറയെടുപ്പ് ,101 കലം , ഊരാളി പടയണി എന്നിങ്ങനെയുള്ള ദ്രാവിഡ പൂജാവിധികൾക്ക് ശേഷമാണ് ഗോത്രസംസ്കൃതി ആയ പടേനി ആരംഭിക്കുന്നത്. മേടം ഒന്നിന് 7 നാഴിക ഇരുട്ടി പാർവതി യാമത്തിൽ ചുട്ടുവയ്പ്പ്. രണ്ടാംദിവസം പച്ചതപ്പിൽ ഭഗവതിയെ കൊട്ടി വിളിക്കും. മൂന്നാം ദിവസം മുതൽ പാളക്കോലങ്ങൾയുടെ വരവ്. മേടം ആറിന് അടവി, കടമ്മനിട്ട പടയണിയുടെ പ്രത്യേകതയായ അടവി( ആഴിക്കൽ അടവി) കളത്തിൽ ആചരിക്കും. ഏഴാംദിവസം ഇടപടയണി, എട്ടാം ദിവസം വലിയ പടയണി. വലിയ പടയണി ദിനം എല്ലാ കോലങ്ങളും കളത്തിൽ ഉണ്ടായിരിക്കും വെളുത്തുതുള്ളൽ, പൂപ്പട, കരവഞ്ചി, തട്ടുമ്മൽകളി, പള്ളിയുറക്കം, പകൽ പടയണി എന്നിവ കടമ്മനിട്ട പടയണിയുടെ പ്രത്യേകതകളാണ്. പത്താം ദിവസം രാത്രി 12 മണിക്ക് ഭഗവതിയെ കൊട്ടി അകത്തു കയറ്റും ഒരുവർഷത്തെ കരയുടെ രാശി ഫലം നോക്കി  കരക്കാർ അടുത്ത പടയണി കാലത്തിനായി കാത്തിരിക്കും അതോടെ ഒരു വർഷത്തെ കാല വഴിപാട് സമാപിക്കും.പടയണിയുടെ സമഗ്ര പഠനത്തിനായി കേന്ദ്ര ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കലാ സ്ഥാപനം. പടേനി പഠന പരിശീലന കേന്ദ്രം കടമ്മനിട്ട പടയണി ഗ്രാമം കടമ്മനിട്ട ഗോത്രകലാകളരിയിലെ ആശാന്മാർ പടയണി ചുവടുകൾ, തപ്പു മേളം, പടയണി ശീലുകൾ, ചെണ്ട, വേലകളി, എന്നിവയ്ക്കും അനുബന്ധ കലാരൂപങ്ങൾക്കും പരിശീലനം നൽകുന്നു

ആശാൻമാർ : (മൺമറഞ്ഞ ആശാന്മാർ)

ഐക്കാട് കളരി ആശാന്മാർ (പരമ്പര) മുഞ്ഞിനാട്ടു ആശാൻ,. മേലേത്രയിൽ വല്യശാൻ മേലേത്രയിൽ രാമൻ നായർ( കടമ്മനിട്ട രാമൻ നായർ ആശാൻ ),വെള്ളാവൂർ പപ്പു ആശാൻ, ഇളപ്പുങ്കൽ രാഘവൻ നായർ , ഏറാട്ട് ദാമോദരൻ , ഊനാട്ട്‌ ഗോപാലക്കുറുപ്പ്മാളിയേക്കൽ ഗോവിന്ദപിള്ള ,മേലേത്തറയിൽ ഭാസ്ക്കരപ്പണിക്കർ , മേലേത്തറയിൽ കുട്ടപ്പപണിക്കർ, കാവുംകോട്ട് ഗോപിനാഥ കുറുപ്പ്, മേലേത്തറയിൽ ഗോപാലകൃഷ്ണ പണിക്കർ

( നിലവിലെ ആശാന്മാർ),കടമ്മനിട്ട വാസുദേവൻ പിള്ള, പിടി പ്രസന്നകുമാർ, മേലാട്ട് ഡി

"https://ml.wikipedia.org/w/index.php?title=കടമ്മനിട്ട_പടയണി&oldid=3601715" എന്ന താളിൽനിന്ന് ശേഖരിച്ചത്