ഹഠയോഗം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെയ്യുവാന്‍ പ്രയാസമുള്ള ഒരു യോഗവിദ്യയാണ് ഹഠയോഗം (ഹഠേനഃ + യോഗഃ). ജ്ഞാനബലം കൊണ്ടു് മനസ്സിനെ യഥാർത്ഥകേന്ദ്രത്തിലേക്കാകർഷിച്ചു് അതുവഴി മിഥ്യാബോധത്തെ കൈവെടിയൽ എന്ന് വിവക്ഷ. അഥവാ "ഹ" യുടേയും "ഠ്" യുടേയും യോഗം ."ഹ" എന്നാല്‍ പ്രാണന്‍, "ഠ" എന്നാല്‍ അപാനന്‍ . പ്രാണപാനന്‍മാരുടെ വിഭിന്ന ഗതിയേ തടഞ്ഞ് അവയെ സുഷുമ്‌നയില്‍ യോജിപ്പിക്കുന്ന യോഗമാണ് ഹഠയോഗം. യമനിയമാദി 8 അംഗങ്ങളുണ്ട്. ഏറ്റവും പ്രധാനം ആസനവും പ്രാണയാമവും. പ്രാണായാമത്തില്‍ പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ ഉപവിഭാങ്ങളുമുണ്ട്. കായികക്ലേശമേറിയ അഭ്യാസങ്ങളാണിവ. രാജയോഗമാര്‍ഗ്ഗത്തിലെത്തിച്ചേരുകയാണ് പരമ ലക്ഷ്യം. ഉഢ്യാണം, മൂലബന്ധം, ഖേചരി തുടങ്ങി 10 മുദ്രകളും അഭ്യസിക്കേണ്ടതുണ്ട്.

