ഷണ്മുഖപ്രിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടക സംഗീതത്തിലെ 56ആം മേളകർത്താരാഗമാണ് ഷണ്മുഖപ്രിയ.ഷണ്മുഖപ്രിയ എന്ന പദത്തിന് ഷണ്മുഖന് അതായത് സുബ്രഹ്മണ്യന് പ്രിയപ്പെട്ടവൾ എന്നാണർത്ഥം.10ആം ചക്രദിശിയിലാണ് ഇത് ഉൾപ്പെടുന്നത്.രാഗവിസ്താരസാദ്ധ്യത ഉള്ള ഒരു രാഗമാണിത്.ഭക്തിരസപ്രധാനമായ രാഗമാണിത്.
ഉള്ളടക്കം |
ഘടന,ലക്ഷണം [തിരുത്തുക]
- ആരോഹണം സ രി2 ഗ2 മ2 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ2 ഗ2 രി2 സ
ഈ രാഗത്തിലെ സ്വരങ്ങൾ ചതുശ്രുതി ഋഷഭം,സാധാരണഗാന്ധാരം,പ്രതിമദ്ധ്യമം,ശുദ്ധധൈവതം,കൈശികി നിഷാദം ഇവയാണ്.
കീർത്തനങ്ങൾ [തിരുത്തുക]
| കീർത്തനം | കൃതി |
|---|---|
| സദാശ്രയേ | മുത്തുസ്വാമി ദീക്ഷിതർ |
| സിദ്ധിവിനായകം | മുത്തുസ്വാമി ദീക്ഷിതർ |
| ഓം ശരവണഭവ | പാപനാശം ശിവൻ |
ചലച്ചിത്ര ഗാനങ്ങൾ [തിരുത്തുക]
| ഗാനം | ചലച്ചിത്രം |
|---|---|
| ആനക്കെടുപ്പത് പൊന്നുണ്ടേ | ധനം |
| എത്ര പൂക്കാലമിനി | രാക്കുയിലിൻ രാഗസദസ്സിൽ |
| ഗോപികാവസന്തം തേടി | ഹിസ് ഹൈനസ്സ് അബ്ദുള്ള |
| ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കിൽ | പാദസരം |