ഭാരതരത്നം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭാരതരത്ന എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്നം. കല,സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം എന്നീ തുറകളിലെ സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ചവര്‍ക്കാണ് ഈ ബഹുമതി നല്‍കുന്നത്. ആലിലയുടെ ആകൃതിയിലുള്ളതാണ് പുരസ്കാരം.1954 ജനുവരി 2ന് പുറത്തിറക്കിയ ഓര്‍ഡിനന്‍സ്മനുസരിച്ചായിരുന്നു ബഹുമതിയ്ക്ക് അര്‍ഹരായവരെ തിരഞ്ഞെടുത്തിരുന്നത്.എന്നാല്‍ മരണാനന്തര ബഹുമതിയായി ഭാരതരത്നം നലകാവുന്ന രീതിയില്‍ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തത് 1955-ലാണ്. [1] ഡോ.എസ്. രാധാകൃഷ്ണന്‍, സി. വി. രാമന്‍,സി. രാജഗോപാലാചാരി എന്നിവര്‍ക്കാണ് ആദ്യമായി ഭാരതരത്നം നല്‍കപ്പെട്ടത്. [2] പിന്നീട് ഇതുവരെ 40 പേര്‍ക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.അതില്‍ 12-പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നല്‍കിയത്.
[തിരുത്തുക] ഭാരതരത്നപുരസ്കാരം ലഭിച്ചവര്‍
| നമ്പര്‍ | പേര്‍ | ജനനം/ മരണം | നല്‍കിയ വര്‍ഷം | കുറിപ്പുകള്‍ | ഇന്ത്യന്‍ സംസ്ഥാനം , രാജ്യം | |
|---|---|---|---|---|---|---|
| 1. | ഡോ.എസ്. രാധാകൃഷ്ണന്‍ | 1888–1975 | 1954 | ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി, ആദ്യത്തെ ഉപരാഷ്ട്രപതി, തത്വശാസ്ത്രചിന്തകന്‍. | തമിഴ് നാട് | |
| 2. | സി. രാജഗോപാലാചാരി | 1878–1972 | 1954 | അവസാനത്തെ ഗവര്‍ണ്ണര്‍ ജനറല്‍, സ്വാതന്ത്ര്യസമരസേനാനി. | തമിഴ് നാട് | |
| 3. | സര്‍ സി. വി. രാമന്‍ | 1888–1970 | 1954 | നോബല്‍ സമ്മാനംലഭിച്ച ശാസ്ത്രജ്ഞന്‍ | തമിഴ് നാട് | |
| 4. | ഭഗ്‌വാന്‍ ദാസ് | 1869–1958 | 1955 | സാഹിത്യം, സ്വാതന്ത്ര്യസമരസേനാനി | ഉത്തര്‍പ്രദേശ് | |
| 5. | സര്‍ എം. വിശ്വേശ്വരയ്യ | 1861–1962 | 1955 | സിവില്‍ എഞ്ചിനീയര്‍ | കര്‍ണാടക | |
| 6. | ജവഹര്‍ലാല്‍ നെഹ്രു | 1889–1964 | 1955 | ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, സ്വാതന്ത്ര്യസമരസേനാനി, ഗ്രന്ഥകര്‍ത്താവ്. | ഉത്തര്‍പ്രദേശ് | |
| 7. | ഗോവിന്ദ് വല്ലഭ് പാന്ത് | 1887–1961 | 1957 | സ്വാതന്ത്ര്യസമരസേനാനി, ആഭ്യന്തരവകുപ്പുമന്ത്രി | ഉത്തര്‍പ്രദേശ് | |
| 8. | കേശവ് കാര്‍വേ | 1858–1962 | 1958 | വിദ്യാഭ്യാസവിചക്ഷണന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ | മഹാരാഷ്ട്ര | |
| 9. | ഡോ. ബി. സി. റോയ് | 1882–1962 | 1961 | മുന്‍ മുഖ്യമന്ത്രി പശ്ചിമ ബംഗാള്‍ | പശ്ചിമ ബംഗാള്‍ | |
| 10. | പുരുഷോത്തം ദാസ് ടണ്ടന്‍ | 1882–1962 | 1961 | സ്വാതന്ത്ര്യസമരസേനാനി, വിദ്യാഭ്യാസവിചക്ഷണന്‍ | ഉത്തര്‍പ്രദേശ് | |
| 11. | രാജേന്ദ്രപ്രസാദ് | 1884–1963 | 1962 | ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി | ബീഹാര്‍ | |
| 12. | ഡോ. സാക്കിര്‍ ഹുസൈന്‍ | 1897–1969 | 1963 | ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി. | ആന്ധ്രാ പ്രദേശ് | |
| 13. | പാണ്ഡുരംഗ് വാമന്‍ കാനെ | 1880–1972 | 1963 | Indologist സംസ്കൃതപണ്ഡിതന്‍, | മഹാരാഷ്ട്ര | |
| 14. | ലാല്‍ ബഹാദൂര്‍ ശാസ്ത്രി | 1904–1966 | 1966 | ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി, | ഉത്തര്‍പ്രദേശ് | |
| 15. | ഇന്ദിരാ ഗാന്ധി | 1917–1984 | 1971 | ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി | ഉത്തര്‍പ്രദേശ് | |
| 16. | വി.വി. ഗിരി | 1894–1980 | 1975 | ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി | ആന്ധ്രാ പ്രദേശ് | |
| 17. | കെ. കാമരാജ് | 1903–1975 | 1976 | സ്വാതന്ത്ര്യസമരസേനാനി, തമിഴ് നാട് മുന്‍മുഖ്യമന്ത്രി . | തമിഴ് നാട് | |
| 18. | മദര്‍ തെരേസ | 1910–1997 | 1980 | 1979 -ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനാര്‍ഹ. | പശ്ചിമ ബംഗാള്‍ | |
| 19. | വിനോബാ ഭാവേ | 1895–1982 | 1983 | സാമൂഹിക പരിഷ്കര്‍ത്താവ്, സ്വാതന്ത്ര്യസമരസേനാനി. | മഹാരാഷ്ട്ര | |
| 20. | ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ | 1890–1988 | 1987 | ഭാരതരത്നം ലഭിച്ച ഇന്ത്യന്‍ പൗരനല്ലാത്ത ആദ്യവ്യക്തി, സ്വാതന്ത്ര്യസമരസേനാനി. | പാകിസ്താന്‍ | |
| 21. | എം.ജി. രാമചന്ദ്രന്‍ | 1917–1987 | 1988 | തമിഴ് നാട് മുന്‍മുഖ്യമന്ത്രി , നടന്‍. | തമിഴ് നാട് | |
| 22. | ബി.ആര്‍. അംബേദ്കര്‍ | 1891–1956 | 1990 | ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്പി | മഹാരാഷ്ട്ര | |
| 23. | നെല്‍സണ്‍ മണ്ടേല | b. 1918 | 1990 | ഭാരതരത്നം ലഭിച്ച ഇന്ത്യന്‍ വംശജനല്ലാത്ത ആദ്യവ്യക്തി, ഭാരതരത്നം ലഭിച്ച ഇന്ത്യന്‍ പൗരനല്ലാത്ത രണ്ടാമത്തെ വ്യക്തി,വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവ്. | ദക്ഷിണാഫ്രിക്ക | |
| 24. | രാജീവ് ഗാന്ധി | 1944–1991 | 1991 | ഇന്ത്യന്‍ പ്രധാനമന്ത്രി | ദില്ലി | |
| 25. | സര്‍ദാര്‍ വല്ലഭായി പട്ടേല്‍ | 1875–1950 | 1991 | സ്വാതന്ത്ര്യസമരസേനാനി, ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരവകുപ്പുമന്ത്രി. | ഗുജറാത്ത് | |
| 26. | മൊറാര്‍ജി ദേശായി | 1896–1995 | 1991 | ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി, പ്രധാനമന്ത്രി. | ഗുജറാത്ത് | |
| 27. | മൗലാനാ അബ്ദുള്‍ കലാം ആസാദ് | 1888–1958 | 1992 | സ്വാതന്ത്ര്യസമരസേനാനി, ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭാസവകുപ്പുമന്ത്രി | പശ്ചിമ ബംഗാള്‍ | |
| 28. | ജെ.ആര്‍.ഡി. ടാറ്റ | 1904–1993 | 1992 | പ്രമുഖ വ്യവസായി. | മഹാരാഷ്ട്ര | |
| 29. | സത്യജിത് റേ | 1922–1992 | 1992 | ചലചിത്ര സംവിധായകന്‍, ഓസ്കാര്‍ അവാര്‍ഡ് ജേതാവ് | പശ്ചിമ ബംഗാള്‍ | |
| 30. | എ.പി.ജെ. അബ്ദുല്‍ കലാം | b. 1931 | 1997 | ഇന്ത്യയുടെ പന്ത്രണ്ടാമത്തെ രാഷ്ട്രപതി, മിസൈല്‍ ടെക്നോളജി ശാസ്ത്രജ്ഞന്‍. | തമിഴ് നാട് | |
| 31. | ഗുല്‍സാരിലാല്‍ നന്ദ | 1898–1998 | 1997 | സ്വാതന്ത്ര്യസമരസേനാനി,ഇന്ത്യയുടെ താത്കാലിക പ്രധാനമന്ത്രി(രണ്ടുതവണ). | പഞ്ചാബ് | |
| 32. | അരുണ ആസഫ് അലി | 1908–1996 | 1997 | സ്വാതന്ത്ര്യസമരസേനാനി. | പശ്ചിമ ബംഗാള്‍ | |
| 33. | എം.എസ്. സുബ്ബലക്ഷ്മി | 1916–2004 | 1998 | കര്‍ണ്ണാടക സംഗീത പ്രതിഭ. | തമിഴ് നാട് | |
| 34. | ചിദംബരം സുബ്രമണ്യം | 1910–2000 | 1998 | സ്വാതന്ത്ര്യസമരസേനാനി, ഹരിതവിപ്ലവത്തിന്റെ ശില്പികളില്‍ ഒരാള്‍. | തമിഴ് നാട് | |
| 35. | ജയപ്രകാശ് നാരായണ്‍ | 1902–1979 | 1998 | സ്വാതന്ത്ര്യസമരസേനാനി. | ബീഹാര്‍ | |
| 36. | പണ്ഡിറ്റ് രവിശങ്കര്‍ | b. 1920 | 1999 | സിതാറിസ്റ്റ് . | ഉത്തര്‍പ്രദേശ് | |
| 37. | അമര്‍ത്യ സെന്‍ | b. 1933 | 1999 | ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാവുമാണ്. | പശ്ചിമ ബംഗാള്‍ | |
| 38. | ഗോപിനാഥ് ബര്‍ദോളോയി | 1890–1950 | 1999 | സ്വാതന്ത്ര്യസമരസേനാനി | ആസാം | |
| 39. | ലതാ മങ്കേഷ്കര്‍ | b. 1929 | 2001 | ചലച്ചിത്ര പിന്നണി ഗായിക. | മഹാരാഷ്ട്ര | |
| 40. | ഉസ്താദ് ബിസ്മില്ലാ ഖാന്‍ | 1916-2006 | 2001 | ഷെഹ്നായി വാദകന്‍ | ബീഹാര്‍ |

