ബാങ്ക് ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാങ്ക് ഓഫ് ഇന്ത്യ
Bankofindia.PNG
തരം Public (ബി.എസ്.ഇ.: BOI)
ഉൽപ്പന്നങ്ങൾ Commercial Banking
Retail Banking
Private Banking
Asset Management
Mortgages
Credit Cards
വെബ്‌സൈറ്റ് www.bankofindia.com

ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. 1906ൽ മുംബൈ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 3200 ൽ പരം ശാഖകൾ ഭാരതത്തിലും വിദേശരാജ്യങ്ങളിലുമായി നിലവിലുണ്ട്.ജൂലൈ 1969 വരെ ഒരു സ്വകാര്യസ്ഥാപനമായിരുന്നു[1].

ചരിത്രം [തിരുത്തുക]

  • 1906ൽ നിലവിൽ വന്നു.
  • 1921ൽ മുംബൈ സ്റ്റോക്ക് എക്സ്ചെഞ്ചുമായി ക്ലിയറിങ് ഹൗസ് കൈകാര്യം ചെയ്യാമെന്ന ധാരണയിലെത്തി
  • 1946ൽ ലണ്ടനിൽ ശാഖ തുറന്നു.
  • 1950ൽ ടോക്കിയോ, ഒസാകാ എന്നിവിടങ്ങളിൽ ശാഖകൾ തുടങ്ങി.
  • 1951ൽ സിംഗപൂരിൽ ശാഖ തുറന്നു
  • 1953ൽ കെനിയയിലും ഉഗാണ്ടയിലും പ്രവർത്തനം വ്യാപിപ്പിച്ചു.
  • 1960ൽ ഹോങ് കോങിൽ പ്രവർത്തനമാരംഭിച്ചു.
  • 1962ൽ നൈജീരിയയിൽപ്രവർത്തനമാരംഭിച്ചു.
  • 1967ൽ താൻസാനിയൻ സർക്കാർ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളെ ദേശസാൽക്കരിച്ചു.
  • 1969ൽ ഭാരതസർക്കാർ ഒന്നാം ഘട്ട ദേശസാൽക്കരണത്തിന്റെ ഭാഗമായി മറ്റു 13 ബാങ്കുകളോടൊപ്പം ബാങ്ക് ഓഫ് ഇന്ത്യയേയും ദേശസാൽക്കരിച്ചു.
  • 1986ൽ പറവൂർ സെൻട്രൽ ബാങ്കിനെ ഏറ്റെടുത്തു.

മറ്റുവിവരങ്ങൾ [തിരുത്തുക]

ബാങ്ക് ഓഫ് ഇന്ത്യ എന്ന പേര് ഇതിനു മുൻപ് ചുരുങ്ങിയത് 3 ബാങ്കുകളെങ്കിലും ഉപയോഗിച്ചിട്ടുണ്ട്.രാമകൃഷ്ണദത്ത് എന്ന വ്യക്തി 1828ൽ കൊൽക്കത്തയിൽ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിൽ സ്ഥാപിച്ചിരുന്നു.*രണ്ടാമത്തെ ബാങ്ക് ഓഫ് ഇന്ത്യ ലണ്ടനിൽ 1836ൽ സ്ഥാപിച്ചിരുന്നു.ഇത് ഒരു ആംഗ്ലോ-ഇന്ത്യൻ സ്ഥാപനമായിരുന്നു.*മൂന്നാമത്തെ ബാങ്ക് ഓഫ് ഇന്ത്യ മുംബൈയിൽ 1964ൽ സ്ഥാപിച്ചിരുന്നു.

അവലംബം [തിരുത്തുക]

  1. http://www.bankofindia.com/history.aspx


"http://ml.wikipedia.org/w/index.php?title=ബാങ്ക്_ഓഫ്_ഇന്ത്യ&oldid=1686461" എന്ന താളിൽനിന്നു ശേഖരിച്ചത്