ഫെമിന മിസ്സ് ഇന്ത്യ
ബെന്നെറ്റ് കോൾമാൻ ആന്റ് കമ്പനിയുടെ ഫെമിന എന്ന മാസിക ഇന്ത്യൻ സുന്ദരികളെ കണ്ടെത്താൻ നടത്തുന്ന വാർഷിക സൗന്ദര്യമത്സരമാണ് ഫെമിന മിസ്സ് ഇന്ത്യ. മിസ്സ് ഇന്ത്യ എന്ന പ്രയോഗത്തിനു ട്രേഡ്‌മാർക്ക് ഇല്ല. മിസ്സ് വേൾഡ്, മിസ്സ് യൂണിവേർസ് തുടങ്ങിയ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാനുള്ള സുന്ദരികളെ തിരഞ്ഞെടുക്കുന്നത് ഈ മത്സരത്തിൽ നിന്നാണ്. ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിലെ മിക വിജയികളും ബോളിവുഡ് ചലച്ചിത്രനടികളും ആകാറുണ്ട്.
ഉള്ളടക്കം |
അന്തർദേശീയ മത്സരങ്ങൾ [തിരുത്തുക]
മിസ്സ് ഇന്ത്യ വിജയി മിസ്സ് യൂണിവേർസ് മത്സരത്തിൽ 1953 മുതലാണ് മത്സരിക്കാൻ തുടങ്ങിയത്. ഇന്ദ്രാണി റെഹ്മാൻ ആയിരുന്നു ആദ്യമായി മിസ്സ് യൂണിവേർസിൽ മത്സരിച്ച മിസ്സ് ഇന്ത്യ. 1956-ൽ മിസ്സ് വേൾഡിൽ മത്സരിച്ച ഫ്ലിയർ ഇസക്കീൽ (Fleur Ezekiel) ആണ് മിസ്സ് വേൾഡിൽ മത്സരിച്ച ആദ്യ മിസ്സ് ഇന്ത്യ. മിസ്സ് ഇന്ത്യ ആയ വനിതയ്ക്ക് മിസ്സ് വേൾഡിലും മിസ്സ് യൂണിവേർസിലും ഒരേ വർഷം മത്സരിക്കാനാകില്ല എന്ന നിയമം നിലവിലില്ലെങ്കിലും ഫെമിന മിസ്സ് ഇന്ത്യ മത്സരം തുടങ്ങിയതില്പ്പിന്നെ മിസ്സ് ഇന്ത്യ വിജയി മിസ്സ് യൂണിവേർസ് മത്സരത്തിലും മിസ്സ് യൂണിവേർസിലെ രണ്ടാം സ്ഥാനക്കാരി മിസ്സ് വേൾഡ് മത്സരത്തിലും പങ്കെടുക്കുക എന്നാണ് കീഴ്വഴക്കം. 2007-ൽ മിസ്സ് ഇന്ത്യ വിജയി മിസ്സ് വേൾഡിലും മിസ്സ് ഇന്ത്യ രണ്ടാംസ്ഥാനക്കാരി മിസ്സ് യൂണിവേർസിലും പങ്കെടുക്കേണ്ടതാണെന്ന് ഈ സൗന്ദര്യമത്സരത്തിന്റെ സംഘാടകസംഘടന തീരുമാനിച്ചു.
മുൻപ്, മിസ്സ് ഇന്ത്യ മൂന്നാംസ്ഥാനക്കാരി മിസ്സ് ഏഷ്യ, മിസ്സ് ഇന്റർനാഷണൽ, മിസ്സ് ഏഷ്യ-പസഫിക് എന്നീ വിജയസാധ്യത കൂടിയതും എന്നാൽ മിസ്സ് വേൾഡ്, മിസ്സ് യൂണിവേർസ് എന്നിവയുടെ അത്രയും പ്രശസ്തമല്ലാത്തതുമായ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. 1997-ൽ ഈ വ്യവസ്ഥിതി മാറി ഒന്ന് രണ്ട് മൂന്ൻ സ്ഥാനങ്ങൾ നൽകുന്നതിനു പകരം വ്യത്യസ്ത സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കേണ്ടുന്ന പ്രതിനിധികളെ തിരഞ്ഞെടുക്കൽ മാത്രമായി മാറി. അങ്ങനെ ഈ മത്സരങ്ങളിൽ മൂന്ന് വിജയികളെ തിരഞ്ഞെടുക്കുകയും മൂന്ന് പേർക്കും ഒരേ തരത്തിലുള്ള സമ്മാനങ്ങളും സ്ഥാനമാനങ്ങളും നൽകുകയും ഇവരെ മിസ്സ് ഇന്ത്യ വേൾഡ് എന്നും മിസ്സ് ഇന്ത്യ യൂണിവേർസ് എന്നും മിസ്സ് ഇന്ത്യ ഏഷ്യ-പസഫിക്ക് എന്നും വിളിക്കാൻ തുടങ്ങി. 2002 മുതൽ മൂന്നാം സ്ഥാനക്കാരിയെ മിസ്സ് ഏഷ്യ-പസഫിക്ക് മത്സരത്തിനു അയക്കാതെ മിസ്സ് എർത്ത് മത്സരത്തിനാണ് അയക്കാറുള്ളത്. ഇന്ന് ഈ മൂന്ന് സൗന്ദര്യമത്സരങ്ങളും ഒരേ രീതിയിൽ പ്രശസ്തവും പ്രസക്തവും ആണ്. [1].
1989-ലെ മിസ്സ് ഇന്ത്യ പുരസ്കാരം ആ വർഷം അവസാനം ഡിസംബറിൽ ആണ് നൽകപ്പെട്ടത്. അതുകൊണ്ടുതന്നെ 1990-ൽ വേറെ മത്സരം നടത്തുകയുണ്ടായില്ല. 1988-ൽ ഈവ്സ് വീക്ക്‌ലി വിജയികളായി മിസ്സ് ഇന്ത്യ ഇന്റർനാഷണലിൽ ഷിഖ സ്വരൂപും മിസ്സ് ഇന്ത്യ എർത്തും മിസ്സ് ബോംബെയും ആയി ഷബ്നം പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു. ഇവർ രണ്ടുപേരും 1989-ലെ മിസ്സ് മാക്സ് ഫാക്റ്ററിലും വിജയിച്ചു. ഈ രണ്ടുപേരും ഇഞ്ചോടിഞ്ഞ് പോരാട്ടമായിരുന്നു അവസാനം വരെ. അവസാനം ഒരു സമനിലയോളം എത്തിയ ഇവരുടെ മത്സരം കഴിഞ്ഞപ്പോൾ രണ്ടുപേരെയും ഈ മാസികയുടെ പുറം താളിൽ ഉൾപ്പെടുത്തിയാണ് മാസിക പ്രസിദ്ധീകരിച്ചത്. ഇത് മാസികയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ തവണയായിരുന്നുവെന്ന് ഈവ്സ് വീക്കിലിയുടെ എഡിറ്റർ ഗുൽഷൻ ഈവിങ്ങ് പറയുകയുണ്ടായി.
1994-ൾ മിസ്സ് ഇന്ത്യ വിജയിയായ സുസ്മിതാ സെൻ മിസ്സ് യൂണിവേർസ് മത്സരത്തിലും വിജയിയായി തിരഞ്ഞെടുക്കപ്പെട്ട് ആ പദവി നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. ഇതേ വർഷം തന്നെ മിസ്സ് ഇന്ത്യ വിജയിയായ ഐശ്വര്യ റായി മിസ്സ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. രണ്ട് പദവികളും ഇന്ത്യയിൽ ഒരുമിച്ച് എത്തുന്നതും നടാടെയായിരുന്നു.
സുസ്മിത സെന്നിന്റെ വിജയത്തോടുകൂടി ഇന്ത്യയിൽ സൗന്ദര്യമത്സരങ്ങൾക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ വളരെയധികം പുതുതായി ഉണ്ടാവുകയുണ്ടായി. അതുകൊണ്ടുതന്നെ മിസ്സ് ഇന്ത്യ മത്സരാർത്ഥികളുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനയുണ്ടായി. 1997-ൽ മിസ്സ് ഇന്ത്യ വേൾഡ് ഡയാന ഹെയ്ഡൻ മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷങ്ങൾക്ക് ശേഷം 1999-ൽ മിസ്സ് ഇന്ത്യ വിജയിയായ യുക്താ മുഖിയും മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
2000 മിസ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിനെ സംബന്ധിച്ചിടത്തോളം ഒരു നാഴിക്കല്ലായ ഒരു വർഷമായിരുന്നു. മിസ്സ് ഇന്ത്യ മത്സരത്തിലെ മൂന്ന് വിജയികളും അവരവരുടേതായ അന്തർദേശീയ സൗന്ദര്യമത്സരങ്ങളിൽ വിജയികളായി. ലാറ ദത്ത മിസ്സ് യൂണിവേർസും പ്രിയങ്ക ചോപ്ര മിസ്സ് വേൾഡും ദിയ മിർസ മിസ്സ് ഏഷ്യ-പസഫിക്കും ആയി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചു. മൂന്ന് പുരസ്കാരങ്ങളും ഒരേ വർഷം ഒരേ രാജ്യത്ത് എത്തിയിട്ടുള്ളത് ഒരിക്കൽ മാത്രമായിരുന്നു. 1972-ൽ ആസ്ത്രേലിയയിലേയ്ക്കായിരുന്നു അത്.
ശ്രദ്ധേയമായ സംഭവങ്ങൾ [തിരുത്തുക]
- ഈവ്സ് വീക്കിലി മിസ്സ് ഇന്ത്യ 1966 ആയി തിരഞ്ഞെടുക്കപ്പെട്ട റീത്ത ഫാരിയ മിസ്സ് വേൾഡ് 1966 ആയി തിരഞ്ഞെടുക്കപ്പെട്ടു. റീത്തയാണ് ആദ്യമായി ഈ കിരീടമണിഞ്ഞ ഇന്ത്യൻ വനിത
- 1970-ൽ സീനത്ത് അമനും 1973-ൽ താര ആൻ ഫോൻസികയും (Tara Ann Fonseca) മിസ്സ് ഏഷ്യ-പസഫിക് ആയി തിരഞ്ഞെടുക്കപ്പെട്ടു.
- 1976-ലെ മിസ്സ് ഇന്ത്യയായ നൈന ബൽസാവെറിൻ, അപാർത്തീഡിനോടുള്ള (apartheid) ഇന്ത്യയുടെ പ്രതിഷേധത്തിന്റെ ഭാഗമായി മിസ്സ് വേൾഡ് മത്സരത്തിൽ നിന്നു പിന്മാറേണ്ടി വന്നു.
- 1977-ലെ മിസ്സ് ഇന്ത്യയായ നളിനി വിശ്വനാഥന്റെ പിതാവ് തന്റെ മകൾ നീന്തൽ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് തനിക്കിഷ്ടമല്ലെന്ന് പറഞ്ഞ് മകളെ മിസ്സ് യൂണിവേർസ് മത്സരത്തിൽ പങ്കെടുക്കുന്നതിൽനിന്നും വിലക്കിയതിനാൽ നളിനി മത്സരത്തിൽ പങ്കെടുത്തില്ല.
- 1992-ൽ മധു സാപ്രേ മിസ്സ് യൂണിവേർസ് മത്സരത്തിൽ മൂന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു.
- 1994-ൽ, സുസ്മിതാ സെൻ മിസ്സ് യൂണിവേർസ് ആയും ഐശ്വര്യ റായ് മിസ്സ് വേൾഡ് ആയും തിരഞ്ഞെടുക്കപ്പെട്ടു.
- 1995-ൽ, മൻപ്രീത് ബ്രാർ, മിസ്സ് യൂണിവേർസ് മത്സരത്തിൽ രണ്ടാമതായും രുചി മൽഹോത്ര, മിസ്സ് ഏഷ്യ-പെസഫിക്കിൽ രണ്ടാമതായും തിരഞ്ഞെടുക്കപ്പെട്ടു.
- 1997-ൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ മിസ്സ് വേൾഡ് കിരീടം ഡയാന ഹെയ്ഡനിലൂടെ കരസ്ഥമായി. ഇതേ വർഷം മിസ്സ് ഏഷ്യാ പസഫിക്ക് മത്സരത്തിൽ മിസ്സ് ഇന്ത്യ ആയ ദിവ്യ ചൗഹാൻ മൂന്നാം സ്ഥാനവും നേടി.
- 1999-ൽ യുക്താ മുഖി മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു
- 2000-ൽ, 1994-ലെ മിസ്സ് വേൾഡ് ആയ ഐശ്വര്യ റായിയെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായ മിസ്സ് വേൾഡ് ആയി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.
- 2000-ൽ തന്നെ മിസ്സ് യൂണിവേർസ് പുരസ്കാരവും മിസ്സ് വേൾഡ് പുരസ്കാരവും മിസ്സ് ഏഷ്യാ-പെസഫിക് പുരസ്കാരവും ഒരേ വർഷം നേടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. ലാറ ദത്ത, പ്രിയങ്ക ചോപ്ര, ദിയ മിർസ എന്നിവരാണ് യഥാക്രമം ഈ സ്ഥാനങ്ങൾ നേടിയത്. ഇന്ത്യയ്ക്ക് മുൻപ് ഈ മൂന്ന് പുരസ്കാരങ്ങളും നേടിയത് 1972-ൽ ആസ്ത്രേലിയയാണ്.
- 2001-ൽ മിസ്സ് ഇന്ത്യ യൂണിവേർസായ സെലീന ജെറ്റ്ലി മിസ്സ് യൂണിവേർസിൽ അഞ്ചാം സ്ഥാനത്തെത്തി.
- 2002-ൽ ടീനാ ചട്‌വാൾ മിസ്സ് ഏഷ്യാ പെസഫിക്ക് ഇന്റർനാഷണലിൽ മൂന്നാം സ്ഥാനത്തെത്തി.
- 2003-ൽ, ഷോണൽ രാവത് മിസ്സ് ഏഷ്യാ പെസഫിക് ഇന്റർനാഷണലിൽ രണ്ടാമതെത്തി.
- 2006-ൽ മിസ്സ് ഇന്ത്യ എർത്തായ അമൃത പട്കി മിസ്സ് എർത്ത് മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി.
- 2007-ൽ മിസ്സ് ഇന്ത്യ എർത്ത് ആയ പൂജ ചിട്ഗോപികർ മിസ്സ് എർത്ത് മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയായി.
- 2008-ലെ മിസ്സ് ഇന്ത്യ, മലയാളിയായ പാർവ്വതി ഓമനക്കുട്ടൻ മിസ്സ് വേൾഡ് രണ്ടാം സ്ഥാനക്കാരിയായി.
വിവാദങ്ങൾ [തിരുത്തുക]
ഫെമിന മിസ്സ് ഇന്ത്യയിൽ 2007 വരെ ഒന്നാം സ്ഥാനക്കാരി മിസ് യൂണിവേർസും രണ്ടാം സ്ഥാനക്കാരി മിസ്സ് വേൾഡും ആയിരുന്നു. 2007 മുതൽ മിസ്സ് ഇന്ത്യയുടെ സംഘാടകർ അത് തിരിച്ച് മിസ്സ് വേൾഡ് ഒന്നാം സ്ഥാനക്കാരിയും മിസ്സ് യൂണിവേർസ് രണ്ടാം സ്ഥാനക്കാരിയും ആകും എന്ന് തീരുമാനിക്കുകയുണ്ടായി. 2006-ലെ ഫെമിന മിസ്സ് ഇന്ത്യയായ നേഹ കപൂർ താൻ കിരീടം അണിയിക്കേണ്ടത് 2007-ലെ രണ്ടാം സ്ഥാനക്കാരിയാണെന്ന് അറിഞ്ഞതോടെ രോഷാകുലയാകുകയും കിരീടദാനച്ചടങ്ങളിൽ പങ്കെടുക്കാതെ വേദി വിടുകയും ചെയ്തിരുന്നു.
2008-ൽ മിസ്സ് ഇന്ത്യ എർത്ത് ആയി തിരഞ്ഞെടുത്ത ഹർഷിത സക്സേനയ്ക്കെതിരേ ഗ്ലാഡ്റാഗ്സിന്റെ പ്രസിഡന്റ് മൗറീൻ വാഡിയ വക്കീൽ നോട്ടീസ് അയച്ചത് മിസ്സ് ഇന്ത്യ മത്സരത്തിനു നാണക്കേടായി. 2006-ൽ ഹർഷിത ഉപ്പുവച്ച രണ്ടു വർഷ കരാർ ഹർഷിത ലംഘിച്ചു എന്നു പറഞ്ഞാണ് ഗ്ലാഡ്റാഗ്സ് കോടതി കയറിയത്. ഈ കരാർ പ്രകാരം ഹർഷിതയ്ക്ക് ഏതെങ്കിലും സൗന്ദര്യമത്സരത്തിൽ പങ്കെടുക്കണമെങ്കിൽ ഗ്ലാഡ്റാഗ്സിന്റെ മുൻകൂർ അനുവാദം വേണമായിരുന്നു. സി.എൻ.എൻ ഐ.ബി.എം വാർത്താ ചാനലുമായി നടത്തിയ ഒരു അഭിമുഖത്തിൽ മൗറീൻ വാഡിയ ഇങ്ങനെ പറഞ്ഞു. ഹർഷിത സക്സേന ഒരു ഗ്ലാഡ്റാഗ്സ് മോഡലാണ്. ഏപ്രിൽ 2006-ൽ ഒപ്പു വച്ച മെഗാ മോഡൽ കരാറിന്റെ ഭാഗമാണ് ഹർഷിത. ഈ കരാർ ഇപ്പോഴും നിലവിലുണ്ട്. ഇത് തീരുന്നതിനുമുൻപ് ഒരു സൗന്ദര്യമത്സരത്തിലും എന്റെ അനുവാദം കൂടാതെ പങ്കെടുക്കരുതെന്ന് ഈ കരാറിൽ വ്യക്തമായി പറയുന്നുണ്ട്. ഈ കാരണങ്ങളാൽ ഹർഷിതയ്ക്ക് തന്റെ കിരീടം ഉപേക്ഷിക്കേണ്ടതായി വന്നു. ഹർഷിതയുടെ പിന്നിലായി വിജയിച്ച തൻവി വ്യാസ് മിസ്സ് ഇന്ത്യ എർത്ത് ആയി തന്മൂലം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തൻവിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് 2008 മിസ്സ് എർത്ത് മത്സരത്തിൽ പങ്കെടുത്തത്. [2]
2001-ലെ മിസ്സ് ഇന്ത്യയും മിസ്സ് യൂണിവേർസിലെ നാലാമത് സ്ഥാനക്കാരിയും ആയ സെലീന ജെറ്റ്ലി തന്നോട് മത്സരം നടന്ന പോർട്ടോ റീക്കോയിലെ മാധ്യമങ്ങൾ മോശമായി പെറുമാറി എന്ന് ആരോപിച്ചിരുന്നു.
ഇന്ത്യയിൽ നിന്നുള്ള സുന്ദരികൾ തുടർച്ചയായി മിസ്സ് യൂണിവേർസും മിസ്സ് വേൾഡും ഒക്കെ ആവുന്നതുകൊണ്ട് ഈ മത്സരങ്ങളിൽ ഇന്ത്യ കള്ളത്തരം കാണിക്കുന്നുണ്ട് എന്നൊരാരോപണവും ഉണ്ടായിട്ടുണ്ട്.
ദുരന്തം [തിരുത്തുക]
മിസ്സ് ഇന്ത്യ ആയിരുന്ന നഫീസ ജോസഫ് 2004 ജുലൈ 29-ന് തന്റെ മുബൈയിലുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ചതായി കാണപ്പെട്ടു. തന്റെ പ്രതിശ്രുത വരനുമായുള്ള പ്രശ്നങ്ങളാണ് നഫീസയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നു കരുതുന്നു. നഫീസയുടെ മാതാപിതാക്കളും അയാളെ കുറ്റം പറയുകയുണ്ടായി.
ജേതാക്കളുടെ പട്ടിക [തിരുത്തുക]
മിസ്സ് ഇന്ത്യ മത്സരത്തിൽ ജേതാക്കളായവരുടെ പട്ടികയാണ് താഴെ. അന്തർദേശീയ മത്സരത്തിൽ വിജയികളായവരുടെ പേരുകൾ കടുപ്പിച്ചിട്ടുണ്ട്.
| വർഷം | മിസ്സ് ഇന്ത്യ വേൾഡ് | മിസ്സ് ഇന്ത്യ യൂണിവേർസ് | മിസ്സ് ഇന്ത്യ ഇന്റർനാഷണൽ | മിസ്സ് ഇന്ത്യ ഏഷ്യ-പെസഫിക് | മിസ്സ് ഇന്ത്യ എർത്ത് | മിസ്സ് ഇന്ത്യ ടൂറിസം ഇന്റർനാഷണൽ |
|---|---|---|---|---|---|---|
| 2009 | പൂജ ചോപ്ര | ഏക്‌ത ചൗധരി | ശ്രീയ കിഷോർ | |||
| 2008 | പാർവ്വതി ഓമനക്കുട്ടൻ | സിമ്രൻ കൗർ മുണ്ടി | രാധ ബ്രഹ്മഭട്ട് | തൻവി വ്യാസ്. (ഹർഷിത സക്‌സേനയാണ് ആദ്യം വിജയിച്ചത്) | ||
| 2007 | സാറ-ജേൻ ഡയസ് (Sarah-Jane Dias) | പൂജ ഗുപ്ത | ഇഷ ഗുപ്ത | പൂജ ചിട്ഗൊപീകർ (Pooja Chitgopekar) | പ്രിയങ്ക ഷാ | |
| 2006 | നതാഷാ സുരി | നേഹ കപൂർ | സൊനാലി സെഹ്ഗൽ | അമൃത പട്കി | താന്യ വകീൽ | |
| 2005 | സിന്ധുര ഗാഡേ (Sindhura Gadde) | അമൃത തപ്പർ | വൈശാലി ദേശായ് | നിഹാരികാ സിങ്ങ് | സോനൽ ചൗഹാൻ | |
| 2004 | സയാലി ഭഗത് | തനുശ്രീ ദത്ത | മിഹിഖ വെർമ | സിമ്രൺ ചന്ദോക് | ജ്യോതി ബ്രാഹ്മിൺ | |
| 2003 | അമി വാശി | നികിത ആനന്ദ് | ഷൊണാലി നഗ്രാണി | ഷൊണാൽ രാവത് | ശ്വേത വിജയ് | |
| 2002 | ശ്രുതി ശർമ്മ | നേഹ ധൂപിയ | ഗൗഹർ ഖാൻ | ടീന ചാട്‌വ | രശ്മി ഘോഷ് | |
| 2001 | സാറ കോർണർ | സെലീന ജെറ്റ്ലി | കന്വർ തൂർ | മഹേശ്വരി | ശമിത സിൻഹ | |
| 2000 | പ്രിയങ്ക ചോപ്ര | ലാറ ദത്ത | ഗായത്രി ജോഷി | ദിയ മിർസ | ||
| 1999 | യുക്താ മുഖി | ഗുൽ പനാഗ് | ശ്രീകൃപ മുരളി | ശിവാങ്കി പാരേഖ് | ||
| 1998 | ആനി തോമസ് | ലിമറൈന ഡിസൂസ | ശ്വേത ജൈശങ്കർ | വിതിക അഗർവാൾ | ||
| 1997 | ഡയാന ഹെയ്ഡൻ | നഫീസ ജോസഫ് | ദിയ എബ്രഹാം | ദിവ്യ ചൗഹാൻ | ||
| 1996 | റാണി ജയരാജ് | സന്ധ്യ ചിബ് | ഫ്ലൂർ സേവ്യർ (Fleur Xavier) | മിനി മേനോൻ | ||
| 1995 | മൻപ്രിത് ബ്രാർ | പ്രിയ ഗിൽ | രുചി മൽഹോത്ര | |||
| 1994 | ഐശ്വര്യ റായ് | സുസ്മിതാ സെൻ | Francesca Hart | ശ്വേത മേനോൻ | ||
| 1993 | കർമിന്ദർ കൗർ | നമ്രത ശിരോദ്കർ | പൂജ ബത്ര | |||
| 1992 | ഷൈല ലോപ്പസ് | മധു സാപ്രെ | കമൽ സന്ധു | മെഹ്രൂ ജാൽ മിസ്ട്രി | ||
| 1991 | റിതു സിംഹ് | ക്രിസ്റ്റബിൾ ഹോവി (Christablle Howie) | ||||
| 1990 | നവീദ മെഹ്ദി | സുസേൻ സബ്‌ലോക് (Suzanne Sablok) | ||||
| 1989 | നവീദ മെഹ്ദി | സുസേൻ സബ്‌ലോക് (Suzanne Sablok) | ||||
| 1988 | അനുരാധ കൊട്ടൂർ | ഡോളി മിൻഹാസ് | വയോല ആന്റണി (Viola Anthony) | ശിഖ സ്വരൂപ് | ശബ്നം പട്ടേൽ | |
| 1987 | കല്പന രാജ് പണ്ഡിത് | പ്രിയദർശിനി പ്രധാൻ | എറിക മറിയ ഡിസൂസ | ജസ്ലീം കൗർ | ||
| 1986 | മെഹർ ജെസിയ | പ്രിയദർശിനി പ്രധാൻ | ||||
| 1985 | സോനു വാലിയ | |||||
| 1984 | ജൂഹി ചാവ്‌ല | |||||
| 1983 | രേഖ ഹാൻഡേ (Rekha Hande) | |||||
| 1982 | പമേല സിംഹ് | |||||
| 1981 | മീനാക്ഷി ശേഷാദ്രി | |||||
| 1980 | സംഗീത ബിജ്ലാനി | |||||
| 1979 | സ്വരൂപ് സമ്പത് | |||||
| 1978 | അലംജീത് ചൗഹാൻ | |||||
| 1977 | നളിനി വിശ്വനാഥൻ (മിസ്സ് യൂണിവേർസ് മത്സരത്തിൽ പങ്കെടുത്തില്ല) [3] | |||||
| 1976 | നഫീസ അലി | |||||
| 1975 | മീനാക്ഷി കുർപാട് | |||||
| 1974 | കിരൺ ദൊലാക്കിയ | |||||
| 1973 | ഫർസാന ഹബീബ് | |||||
| 1972 | രൂപ സത്യൻ | |||||
| 1971 | രാജ് ഗിൽ | |||||
| 1970 | വീണ സജ്‌നാനി | |||||
| 1969 | കവിത ബംബാനി [4] | |||||
| 1968 | അഞ്ചും മുംതാസ് ബൈജ് | |||||
| 1967 | നയ്യാര മിർസ | |||||
| 1966 | യശ്മിൻ ദജി | |||||
| 1965 | പെർസിസ് ഖംബട്ട | |||||
| 1964 | മെഹർ മിസ്ട്രി | |||||
| 1963 | ||||||
| 1962 | ഫെരിയൽ കരീം | |||||
| 1961 | വെറോണിക്ക ടൊർകാറ്റോ | |||||
| 1960 | ലോണ പിന്റോ | |||||
| 1959 | ഫ്ലുയർ എസക്കീൽ (Fleur Ezekiel) | |||||
| 1958 | ||||||
| 1957 | ||||||
| 1956 | ||||||
| 1955 | ||||||
| 1954 | ലീല നായിഡു | |||||
| 1953 | പീസ് കൺവാൽ | |||||
| 1952 | ഇന്ദ്രാണി റഹ്മാൻ | നൂതൻ | ||||
| 1947 | പ്രമീള - എസ്തർ എബ്രഹാം |
ഇതും കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "Missosology: Miss Earth 2005 Competition Format". ശേഖരിച്ചത് 2008-01-13.
- ↑ Miss India Earth to fight for crown in court
- ↑ Miss India history Indiatimes.com
- ↑ Femina Miss India