ദിയ മിർസ
| ദിയ മിർസ दिया मिर्ज़ा |
|
|---|---|
ദിയ മിർസ ഐശ്വര്യ റായോടൊപ്പം |
|
| ജനനം | ദിയ മിർസ ഹാൻഡ്രിച്ച് |
| തൊഴിൽ | അഭിനേത്രി,മോഡൽ |
| സജീവം | 2001-ഇതുവരെ |
| ജീവിത പങ്കാളി | ഇല്ല |
| മാതാപിതാക്കൾ | ഫാങ്ക ഹാൻഡ്രിച്ച് ദീപ മിർസ |
| വെബ്സൈറ്റ് | |
| http://www.diamirza.com/ | |
ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടിയും മോഡലും 2000 ലെ മിസ്സ്. ഏഷ്യ പസിഫിക് ജേതാവുമാണ് ദിയ മിർസ എന്നറിയപ്പെടുന്ന ദിയ മിർസ ഹാൻഡ്രിച്ച് (ഹിന്ദി: दिया मिर्ज़ा)[1][2] (ജനനം: ഡിസംബർ 9, 1976)
ഉള്ളടക്കം |
സ്വകാര്യ ജീവിതം [തിരുത്തുക]
ദിയ മിർസ ജനിച്ചത് ഹൈദരബാദിലാണ്. ദിയ മിർസയുടെ പിതാവ് ഫ്രാങ്ക് ഹാൻഡ്രിച്ച് ഒരു ജർമ്മൻ രൂപകൽപ്പനാണ് . മാതാവ് ദീപ മിർസ ഒരു ബംഗാളിയുമാണ്.[3] ഇവരുടെ വിവാഹ മോചനം ദിയക്ക് ആറു വയസ്സുള്ളപ്പോൾ നടന്നു. പിതാവ് ദിയ മിർസക്ക് ഒൻപത് വയസ്സുള്ളപ്പോൾ മരിച്ചു. മാതാവ് പിന്നീട് അഹമ്മദ് മിർസയെ കല്യാണം കഴിച്ചു.[4] അദ്ദേഹവും പിന്നീട് 2004 ൽ മരിച്ചു.[5]
ഇപ്പോൾ ദിയ മിർസ താമസിക്കുന്നത് മുംബൈയിലെ ബന്ദ്ര എന്ന സ്ഥലത്താന്.
സിനിമ ജീവിതം [തിരുത്തുക]
ദിയ മിർസ ആദ്യമായി അഭിനയിച്ച ചിത്രം മാധവൻ നായകനായി അഭിനയിച്ച രെഹ്ന ഹേ തേരെ ദിൽ മേം എന്ന ചിത്രത്തിലാണ്.[6] ഇത് ഒരു വലിയ വിജയമായിരുന്നില്ല. പിന്നീട് അഭിനയിച്ച ചിത്രങ്ങൾ മിക്കവാറും പരാജയങ്ങളായിരുന്നു. 2005 ൽ പരിനീത എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് കൂടാതെ ആ വർഷം തന്നെ സോനു നിഗം തയ്യാറാക്കിയ ഒരു സംഗീത ആൽബത്തിലും ദിയ അഭിനയിച്ചു.[7]
അവലംബം [തിരുത്തുക]
- ↑ "http://www.pageant.com". Pageant Bureau News Archive October 2000. ശേഖരിച്ചത് ജൂൺ 9, 2006.
- ↑ "http://www.pageant.com". Pageant Bureau News Archive December 2000. ശേഖരിച്ചത് ജനുവരി 20, 2007.
- ↑ Act II: From acting to painting Times of India - June 4, 2007
- ↑ "http://www.indiainfo.com". Warm homecoming for Hyderabad's own Miss Asia-Pacific. ശേഖരിച്ചത് ജൂൺ 9, 2006.
- ↑ "http://www.gmagazine.com". Awakening. ശേഖരിച്ചത് ജൂൺ 9, 2006.
- ↑ "Diya Mirza". Diya Mirza. ശേഖരിച്ചത് ഒക്ടോബർ 7, 2008.
- ↑ "http://www.indiafm.com". Diya Mirza in Sonu Nigam’s latest album. ശേഖരിച്ചത് ഒക്ടോബർ 11, 2006.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| മുൻഗാമി ശിവാംഗി പരീഖ് |
മിസ്സ്. ഇന്ത്യ ഏഷ്യ പസിഫിക് 2000 |
പിൻഗാമി മഹേശ്വരി ത്യാഗരാജൻ |
| മുൻഗാമി ജൂലിയാന അറാംഗോ |
മിസ്സ്. ഇന്ത്യ ഏഷ്യ പസിഫിക് ക്വെസ്റ്റ് 2000 |
പിൻഗാമി ലൂസിയാന |