തനുശ്രീ ദത്ത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തനുശ്രീ ദത്ത | |
|---|---|
| ജനനം | മാര്‍ച്ച് 19 1984 ജാംഷെഡ്‌പൂര്‍, ഝാര്‍ഖണ്ഡ്, ഇന്ത്യ |
| പ്രവര്‍ത്തന കാലഘട്ടം | 2004-Present |
തനുശ്രീ ദത്ത (IPA: [t̪ənuʃri]) ഒരു ബോളിവുഡ് നടിയും മോഡലുമാണ്. 1984 മാര്‍ച്ച് 19-ന് ആണ് തനുശ്രീയുടെ ജനനം. 2004-ല്‍, തന്റെ 25-ആം വയസ്സില്‍ തനുശ്രീ ഫെമിന മിസ്സ് ഇന്ത്യ കിരീടമണിഞ്ഞിട്ടുണ്ട്.
[തിരുത്തുക] ജീവചരിത്രം
ഝാര്‍ഖണ്ഡിലുള്ള (മുന്‍പത്തെ ബീഹാര്‍) ജാംഷെഡ്‌പൂര്‍ എന്ന സ്ഥലത്താണ് തനുശ്രീ ദത്ത ജനിച്ചതും വളര്‍ന്നതും. പൂനെയിലുള്ള ബ്രിഹാന്‍ മഹാരാഷ്ട്ര കോളേജ് ഓഫ് കൊമ്മേര്‍സില്‍ തനുശ്രീ കൊമ്മേര്‍സില്‍ ബിരുദമെടുത്തു. തനുശ്രീ ഒരു ബംഗാളിയാണ്.
തനുശ്രീ 2004-ലെ ഫെമിന മിസ്സ് ഇന്ത്യ വിജയിയായിരുന്നു. തുടര്‍ന്ന് ഇക്വഡോറിലുള്ള ക്യുയിറ്റോയില്‍ നടന്ന മിസ്സ് യൂണിവേര്‍സ് മത്സരത്തില്‍ തനുശ്രീ പങ്കെടുക്കുകയും അവസാന പത്തില്‍ എത്തുകയും ചെയ്തു.
2005-ല്‍ തനുശ്രീ ബോളിവുഡില്‍ തുടക്കം കുറിച്ചു. ചോക്കളേറ്റ്, ആഷിക് ബനായ ആപ്‌നേ എന്നീ രണ്ട് സിനിമകളിള്‍ തനുശ്രീ ഒന്നിച്ച് അഭിനയിച്ചു. ആദ്യം അഭിനയിച്ചത് ചോക്കളേറ്റ് എന്ന സിനിമയിലാണെങ്കിലും ആദ്യം പുറത്തിറങ്ങിയത് ആഷിക് ബനായ ആപ്‌നേ ആണ്.