ഐബിസ്
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
| ഐബിസ് | |
|---|---|
| ഐബിസ് | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Ciconiiformes |
| കുടുംബം: | Threskiornithidae Richmond, 1917 |
ചതുപ്പു നിലങ്ങളിൽ സാധാരണമായി കാണുന്ന നീണ്ട കാലുകളും കഴുത്തും ചുണ്ടുമുള്ള പക്ഷികൾ. ഉദ്ദേശം 30 സ്പീഷീസിൽപ്പെട്ട പക്ഷികൾക്ക് ഈ പേരു നൽകിയിട്ടുണ്ട്. കൊക്കുകളുടെ കുടുംബത്തിൽ (Threskiornithidae) പെടുന്നവയാണ് ഇവയും. എന്നാൽ കൊക്കുകളുടേതിനെക്കാൾ പൊതുവേ വണ്ണം കൂടിയതാണ് ഇവയുടെ കഴുത്തും ചുണ്ടും. ചുണ്ടു താഴേക്ക് ഒട്ടൊന്നു വളഞ്ഞതുമാണ്. ചുണ്ടിന്റെ അടിഭാഗം മുതൽ അഗ്രംവരെ ഒരു ചാൽ (groove) കാണപ്പെടുന്നു.[1]
ഉള്ളടക്കം |
[തിരുത്തുക] വസസ്ഥലം
ആഴം കുറഞ്ഞ ചതുപ്പുകൾ, കുളങ്ങൾ, തടാകങ്ങൾ തുടങ്ങിയവയിൽ ഈ പക്ഷികൾ ഇരതേടി തുഴഞ്ഞുനടക്കുന്നതു കാണാം ചെറു മത്സ്യങ്ങൾ മൊളസ്കുകൾ തവളകൾ വലിയകീടങ്ങൾ, പച്ചിലകൾ മറ്റു സസ്യാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ആഹാരം. കഴുത്തും കാലും നീട്ടിപിടിച്ച് വായുവിലൂടെ കുറേ ദൂരം പറന്നു നീങ്ങാനും ഇവയ്ക്കു കഴിവുണ്ട്.[2]
[തിരുത്തുക] കോളനിവാസികൾ
കോളനികളായാണ് ഐബിസ് കൂടുകെട്ടുക. വൃക്ഷ ശിഖരങ്ങളിൽ ഉറപ്പും ബലവുമുള്ള കമ്പുകൾ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലാറ്റുഫോമുകളാണ് ഇവയുടെ കൂടുകൾ. കൊക്കിൻ കൂടുകളുമായി ഇടകലർന്നാണ് ഈ കൂടുകൾ കാണപ്പെടുക.[3]
[തിരുത്തുക] വസിക്കുന്ന ദേശങ്ങൾ
ഗ്ലോസീ ഐബിസ് എന്ന ഇനമാണ് ഐബിസുകളിൽ ഏറ്റവും ചെറുത് ഇതിന്റെ കറുത്ത തൂവലുകളിൽ അവിടവിടെ തിളങ്ങുന്ന പച്ചയും നീലലോഹിതവുമായ പൊട്ടുകൾ കാണാം.[4] ദക്ഷിണ യൂറോപ്പ്, ഏഷ്യ, ഈസ്റ്റിൻഡീസ്, ആസ്ട്രേലിയ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ, മഡഗാസ്കർ കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ ഇനം സമൃദ്ധമാണ്. അപൂർവമായി ഇവ ബ്രിട്ടീഷ് ദ്വീപുകളിലും കടന്നു ചെല്ലാറുണ്ട്.[5]
പുരാതന ഈജിപ്റ്റ്കാർ ആരാധിച്ചിരുന്ന സേക്രഡ് ഐബിസ് എന്നയിനം ഈജിപ്റ്റിൽ ഇന്ന് നാമാവശേഷം ആയിക്കഴിഞ്ഞെങ്കിലും സഹാറയ്ക്കു തെക്ക് സാധാരണമാകുന്നു. വെളുത്ത ശരീരമുള്ള ഇതിന്റെ തലയ്ക്കും കഴുത്തിനും കറുപ്പുനിറമാണ്. മഡഗാസ്കർ, അറേബ്യ എന്നിവിടങ്ങളിലും ഈ ഇനം സുലഭമാകുന്നു.[6]
വെനിസ്വേല മുതൽ ബ്രസീൽ വരെയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനമാണ് സ്കാർലറ്റ് ഐബിസ്. തൂവലുകൾ ഇല്ലാതെ നഗ്നമായ ചുവന്ന കൊക്കുമൊഴികെ തൂവെള്ളയായ വൈറ്റ് ഐബിസ് ഇന്ത്യ, സിലോൺ, ബർമ, മലേഷ്യ ദക്ഷിണ ജപ്പാൻ എന്നിവിടങ്ങളിലെല്ലാം കാണപ്പെടുന്നു. കഷണ്ടികൊക്ക് എന്നറിയപ്പെടുന്ന ഈ ഇനം തണുപ്പുകാലങ്ങളിൽ ശാസ്തംകോട്ടയിലെ നെൽപ്പാടങ്ങളിൽ ഇരതേടി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാത്രികാലങ്ങലിൽ ശാസ്താംകൊട്ട കായലിന്റെ കരയിലുള്ള വൃക്ഷങ്ങളിലാണ് ഇവ ചേക്കേറിയിരുന്നത്.
ഹെർമിറ്റ് ഐബിസ് എന്നയിനം യൂറോപ്പിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളായ് ഇത് അവിടെ നാമാവശേഷമായതായി കരുതപ്പെടുന്നു. ഒരു അപൂർവ-ഇനമാണ് ജാപ്പനീസ് ക്രെസ്റ്റഡ് ഐബിസ്. 1966-ൽ ജപ്പാനിലാകെ ഈ ഇനത്തിൽപ്പെട്ട 9 എണ്ണത്തെക്കുറിച്ചുമാത്രമേ അറിവുണ്ടായിരുന്നുള്ളു. വുഡ് ഐബിസ് എന്നു പേരുള്ള ഇനം കൊക്കുകളുടെ കുടുംബത്തിൽ പെടുന്നവയാണെങ്കിലും ഇവയ്ക്കു നൽകപ്പെട്ടിരിക്കുന്ന പേര് ഐബിസ് ഐബിസ് എന്നു തന്നെ.
[തിരുത്തുക] അവലംബം
- ↑ http://www.birding.in/birds/Ciconiiformes/threskiornithidae.htm Threskiornithidae
- ↑ http://www.answers.com/topic/threskiornithidae-1 Threskiornithidae
- ↑ http://tolweb.org/tree?group=Threskiornithidae Ibises
- ↑ [1] Glossy Ibis (Plegadis falcinellus) is a widespread winter visitor and resident in India.
- ↑ http://www.bird-breeds.com/threskiornithidae THRESKIORNITHIDAE
- ↑ http://israelibirdsstamps.yardbirds.org.il/m3.html Common Spoonbill