ഉദയംപേരൂർ
| ഉദയമ്പേരൂർ ഉന്തിയമ്പേരൂർ |
|
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | Ernakulam |
| ഏറ്റവും അടുത്ത നഗരം | കൊച്ചി |
| ലോകസഭാ മണ്ഡലം | കൊച്ചി |
| സമയമേഖല | IST (UTC+5:30) |
സ്ഥാനം: 9°54′50″N 76°21′48″E / 9.91389°N 76.36333°E എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ നിന്ന് 5 കി.മി തെക്കുള്ള ഒരു ഗ്രാമമാണ് ഉദയംപേരൂർ. ഇംഗ്ലീഷ്:Udayamperoor (Diamper) എറണാകുളം - കോട്ടയം റോഡ് (പുതിയകാവ് മുതൽ പൂത്തോട്ട വരെ) ഇതിലെയാണ് കടന്നു പോകുന്നത്. ഉദയംപേരൂർ സൂനഹദോസ് കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിലെ വളരെ പ്രാധാന്യമുള്ള സംഭവമായിരുന്നു.
ഉള്ളടക്കം |
പേരിനുപിന്നിൽ [തിരുത്തുക]
ഒന്നാം ചേരസാമ്രാജ്യത്തിലെ പ്രശസ്തചക്രവർത്തിയായിരുന്നു ഉതിയൻ (ഉദയൻ) ചേരലാതന്റെ പേരിൽ നിന്നായിരിക്കണം സ്ഥലനാമമുത്ഭവിച്ചതെന്ന് കരുതുന്നു. [1]
ചരിത്രം [തിരുത്തുക]
ടോളമിയുടെ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന ഉദംപെറോറ (Udamperora) ഉദയംപേരൂർ ആണെന്ന് അനുമാനിക്കപ്പെടുന്നു.[2] തിരുവിതാംകൂർ - കൊച്ചി അതിർത്തി പ്രദേശമായിരുന്നു ഇവിടം. 18-ആം നൂറ്റാണ്ടിൽ കൊച്ചിയുമായി ഉണ്ടായ യുദ്ധത്തിൽ തിരുവിതാംകൂർ യുവരാജാവായിരുന്ന രാമവർമ്മ (ധർമ്മ രാജാ) ഉദയംപേരൂരിൽ താവളമടിക്കുകയുണ്ടായി. 1599-ലെ വിഖ്യാതമായ ഉദയംപേരൂർ സുന്നഹദോസ് ഇവിടെയാണ് നടന്നത്.[3]അതിൽ കേരളക്രൈസ്തവരെ റോമിലെ പാപ്പായുടെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും ഭൂരിപക്ഷം വന്ന സുറിയാനി ക്രിസ്ത്യാനികളുടെ എതിർപ്പ് പിടിച്ചുപറ്റി. ഉദയംപേരൂർ ഭരിച്ചിരുന്ന വില്ലാർവട്ടം രാജവംശത്തിലെ അവസാനത്തെ രാജാവ് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് വിശ്വാസം.[1]
ആരാധനാലയങ്ങൾ [തിരുത്തുക]
നിരവധി ആരാധനാലയങ്ങൾ ഇവിടെയുണ്ട്. അവയിൽ ഏറ്റവും ചരിത്രപ്രാധാന്യമുള്ളത് സുന്നഹദോസ് പള്ളിയാണ്. ഇവിടെയുള്ള ശിവക്ഷേത്രം (പെരുംത്രിക്കോവിൽ ശിവക്ഷേത്രം) വളരെ പ്രശസ്തമാണ്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ക്ഷേത്ര വളപ്പിൽ നിരവധി ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒരെണ്ണം ചേരചക്രവർത്തിയായിരുന്ന കോതരവിവർമ്മയുടെ വിളമ്പരമാണ്. ആമേട ക്ഷേത്രം, നടക്കാവ് ഭഗവതി ക്ഷേത്രം, കടവിൽത്രിക്കോവിൽ ശ്രീക്രിഷ്ണ സ്വാമി ക്ഷേത്രം, സെന്റ്റ് സെബാസ്റ്റ്യൻ പള്ളി തുടങ്ങിയ ആരാധനാലയങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.
കുറിപ്പുകൾ [തിരുത്തുക]
- ^ ഇദ്ദേഹത്തിലെ കുഴിമാടം ഉദയംപേരൂർ പള്ളിയിലെ കുഴിമാടങ്ങളിൽ കാണാം. ലിഖിതങ്ങളിൽ "ചെന്നോങ്ങലത്തു പാർത്ത വില്ലാർവട്ടം തോമ്മാരാചാവു നാടുനീങ്കി: എന്നാണ് ലിഖിതങ്ങളിൽ
അവലംബം [തിരുത്തുക]
- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
- ↑ ഓ ദ പെറോറ എന്നാണ് ടോളമി സൂചിപ്പിച്ചിട്ടുള്ളത്. ഉദയമ്പേരൂരിലെ പുരാതനമായ ശിവക്ഷേത്രത്തിലെ ശിലാശാസനം ചേരരാജാവായ കോതരവിവർമ്മന്റെയാണ്. ഇത് 917-944 ലേതാണെന്ന് കരുതുന്നു.
- ↑ http://www.synodofdiamper.com/index.php.