സംവാദം:വലിയനോമ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് മാറ്റവും അതേ പേരിലുള്ള പുതുലേഖന സൃഷ്ടിയും[തിരുത്തുക]

Jacob.jose, Vijayanrajapuram, Kiran Gopi, Vinayaraj, TheWikiholic, ഈ ലേഖനത്തിന്റെ നാൾവഴികളിൽ നിന്നും ഇവിടെ നടന്ന സംവാദങ്ങളിൽ നിന്നും മനസ്സിലാക്കുന്നത് 2014‎ സെപ്റ്റംബർ 7 മുതൽ അൻപതു നോമ്പ് എന്ന പേരിൽ മുതൽ നിലനിന്ന താൾ 2021‎ ജൂലൈ 8-ന് ചർച്ചകൾ ഒന്നും കൂടാതെ തന്നെ //എല്ലാ സഭാ പാരമ്പര്യങ്ങളെയും ഉൾപ്പെടുത്തേണ്ടതിന്// എന്ന് തിരുത്തൽ സംഗ്രഹമായി നൽകിക്കൊണ്ട് വലിയനോമ്പ് എന്നാക്കി മാറ്റിയിരിക്കുന്നു. പിന്നീട് "അൻപത് നോമ്പ്" എന്നൊരു താൾ തുടങ്ങി അത് ഒടുവിൽ "അൻപതു നോമ്പ്" എന്നാക്കിയെടുത്ത് അവിടെ സമാന്തരമായി ഇതേ വിഷയം തന്നെ കൈകാര്യം ചെയ്യുന്ന മറ്റൊരു ലേഖനം കൂടി സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. ഈ ഭാഗത്ത് നടന്ന സംവാദത്തിൽ ഈ മാറ്റം വരുത്തിയ ഉപയോക്താവ് ഇങ്ങനെ പറയുന്നു: //വലിയനോമ്പ് എന്ന വിഷയം ലത്തീൻ, സുറിയാനി സഭകളിലെ ആചരണം ഉൾപ്പെടുന്നതാണ്. അതുകൊണ്ടാണ് തലക്കെട്ട് മാറ്റിയത്. അത് സമ്മറിയിൽ പ്രതിപാദിച്ചിട്ടുണ്ട്. ലത്തീൻ സഭയിൽ ആരും അൻപത് നോമ്പ് എന്ന് പദം ഉപയോഗിക്കാറില്ല.// . ഈ വാദം അംഗീകരിക്കാവുന്നതാണ് ലത്തീൻ പാരമ്പര്യത്തെയും കൂടി ഉൾപ്പെടുത്തി "വലിയനോമ്പ്" എന്ന് തലക്കെട്ട് മാറ്റുന്നതിൽ തെറ്റില്ലന്നില്ല, അതാണ് ശരി. പിന്നെയെവിടെയാണ് കുഴപ്പം എന്നു ചോദിച്ചാൽ, ഇവിടെയാണ് കുഴപ്പം : അദ്ദേഹം തന്നെ വീണ്ടും പറയുന്നത് നോക്കൂ: //അൻപതു നോമ്പ് എന്ന തലക്കെട്ടുമാറ്റത്തിലൂടെ ഉണ്ടായ താൾ വികസിപ്പിച്ച് കൽദായ റീത്തിലെ വലിയ നോമ്പിനെ വിവരിക്കുന്നു// . അപ്പോൾ അന്ത്യോഖ്യൻ ആരാധനക്രമം ഉപയോഗിക്കുന്ന സഭകളിലോ (അതായത് പാശ്ചാത്യസുറിയാനി സഭകൾ - മലങ്കര ഓർത്തഡോക്സ്, മലങ്കര യാക്കോബായ, സിറോ-മലങ്കര കത്തോലിക്ക, മാർത്തോമാ സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ,...) ? അവിടെയും 'അൻപതു നോമ്പ്' എന്നോ 'വലിയനോമ്പ്' എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്, അല്ലാതെ 'നാല്പത് നോമ്പ്' എന്നല്ല. മാത്രമല്ല ഇനിയും ഈ തലക്കെട്ടുകൾ കൊണ്ട് മറ്റൊരു കുഴപ്പം കൂടി 'വലിയനോമ്പ്' , 'അൻപതു നോമ്പ്', 'നാല്പതു നോമ്പ്' എന്നീ തലക്കെട്ടുകൾ എല്ല്ലാം ഒരേ നോമ്പിനെ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ഇങ്ങനെയുള്ള മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നു.

  • 'അൻപതു നോമ്പ്' എന്ന തലക്കെട്ടിൽ ഇപ്പോഴുള്ള താൾ നോമ്പു കാലം (കൽദായ റീത്ത്) അല്ലെങ്കിൽ നോമ്പു കാലം (കൽദായ പാരമ്പര്യം) അല്ലെങ്കിൽ നോമ്പു കാലം (പൗരസ്ത്യ സുറിയാനി പാരമ്പര്യം), അല്ലെങ്കിൽ നോമ്പു കാലം (സിറോ-മലബാർ റീത്ത്) എന്നിങ്ങനെയുള്ളവയിൽ ഒന്നാക്കുന്നു. അതായത് മംഗളവാർത്തക്കാലം, ഉയിർപ്പുകാലം തുടങ്ങിയവ പോലെ കൽദായ/പൗരസ്ത്യ സുറിയാനി റീത്തിലെ അല്ലെങ്കിൽ സിറോ-മലബാർ സഭയിലെ ആരാധനാവർഷത്തെ ഒരു കാലഘട്ടത്തെ വിവരിക്കുവാൻ ഈ ലേഖനം ഉപയോഗിക്കാം. (വലയം ഇവിടെ ഉപയോഗിക്കുവാൻ കാരണം ആശയവ്യക്തതക്കു വേണ്ടിയാണ് - കാരണം 'നോമ്പു കാലം' എന്ന പ്രയോഗം ഇതര സഭകളിലും ഇതര മതങ്ങളിലും ഉള്ളതിനാൽ). ലത്തീൻ പാരമ്പര്യത്തിലെ ഈ കാലഘട്ടത്തെ വിവരിക്കുവാൻ തപസ്സ് കാലം എന്ന താൾ നിലവിലുണ്ട് എന്നത് ശ്രദ്ധിക്കുക. ഇനി അന്ത്യോഖ്യൻ/പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലുള്ള നോമ്പുകാലം വേണമെങ്കിൽ അതിന് അനുയോജ്യമായ തലക്കെട്ടോടു കൂടി മറ്റൊരു ലേഖനം കൂടി തുടങ്ങാവുന്നതാണ്.
  • 'അൻപതു നോമ്പ്', 'അൻപത് നോമ്പ്, 'നാല്പതു നോമ്പ്' എന്നിവയെല്ലാം 'വലിയനോമ്പ്' എന്ന ലേഖനത്തിലേക്കുള്ള തിരിച്ചു വിടലുകളാക്കുന്നു.

എതിരഭിപ്രായമോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ രണ്ടു ദിവസങ്ങൾക്കുള്ളിൽ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അതു വരെ 'വലിയനോമ്പ്' എന്ന ലേഖനം വികസിപ്പിക്കാനും ആശയ വ്യക്തത നൽകാനും ശ്രമിക്കുന്നതാണ്. വിവിധ പാരമ്പര്യങ്ങളെ കുറിച്ച് പലയിടങ്ങളിൽ നിന്ന് ശേഖരിച്ച് എഴുതുമ്പോൾ തെറ്റ് കുറ്റങ്ങൾ ഉണ്ടായാൽ ക്ഷമിക്കുക, ആവശ്യമായ തിരുത്തലുകൾ വിശദീകരണങ്ങളോടെ നടത്തിക്കൊള്ളുക, ഒരോരുത്തരുടെയും അറിവനുസരിച്ച് ഒരോ പാരമ്പര്യങ്ങളും വികസിപ്പിച്ചു കൊള്ളുക. ---ജോൺ സി. (സംവാദം) 04:12, 8 ഡിസംബർ 2021 (UTC)[മറുപടി]

@Johnchacks: , പ്രതിപാദ്യവിഷയത്തിൽ അവഗാഹമുള്ളവർ തന്നെയാണ് ഇത്തരം തിരുത്തലുകൾ വരുത്തേണ്ടത്. @Br Ibrahim john:, ഈ വിഷയത്തിൽ ഇടപെട്ട് സംഭാവനകൾ ചെയ്തിട്ടുള്ളതിനാൽ, അദ്ദേഹത്തേക്കൂടി ചർച്ചയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. രണ്ടു ദിവസത്തിനകം മറ്റു ലേഖനങ്ങൾ തിരിച്ചുവിടപ്പെടുമെന്ന അറിയിപ്പ് കണ്ടു. മറ്റുപയോക്താക്കൾക്ക് ഇടപെടുന്നതിന് ഒരൽപ്പം കൂടി കാത്തിരിക്കൂ. Vijayan Rajapuram {വിജയൻ രാജപുരം} 11:20, 9 ഡിസംബർ 2021 (UTC)[മറുപടി]

Vijayanrajapuram, മാഷിന്റെ നിർദ്ദേശത്തെ മാനിക്കുന്നു. ഈ സംവാദം തുടങ്ങിയ നാൾ മുതൽ ഒരാഴ്ചക്കാലം നമുക്ക് കാത്തിരിക്കാം. - --ജോൺ സി. (സംവാദം) 13:01, 9 ഡിസംബർ 2021 (UTC)[മറുപടി]

തലക്കെട്ട് വലിയനോമ്പ് എന്നാക്കുന്നതിനോട് യോജിക്കുന്നു.--KG (കിരൺ) 19:22, 9 ഡിസംബർ 2021 (UTC)[മറുപടി]
യോജിക്കുന്നു. ചില സഭകളിൽ വലിയ നോമ്പ് 40 നൊയമ്പാണ്. --ജേക്കബ് (സംവാദം) 03:29, 10 ഡിസംബർ 2021 (UTC)[മറുപടി]


Kiran Gopi, Jacob.jose , ഈ ലേഖനത്തിന്റെ തലക്കെട്ട് ഇപ്പോഴുള്ളതു പോലെ "വലിയനോമ്പ്" എന്ന് തന്നെയായിരിക്കും കാരണം സുറിയാനി പാരമ്പര്യത്തിലുള്ള സഭകളിൽ ഇത് 50 നോമ്പും ലത്തീൻ പാരമ്പര്യത്തിലും മറ്റും 40 നോമ്പും ആണ്. അവയെല്ലാം വ്യക്തമാക്കി ലേഖനം ഒന്നു വിപുലമാക്കിയെടുത്തിട്ടുണ്ട്. അതിനാൽ ഈ ലേഖനത്തിന്റെ തലക്കെട്ടിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. ഈ താൾ ആദ്യം ഉണ്ടായിരുന്നതിനാലും ഇത് പ്രധാനലേഖനവുമാകയാൽ ഇവിടെ സംവാദം തുടങ്ങി എന്നുമാത്രം. അഭിപ്രായങ്ങൾ തേടുന്നത് അൻപതു നോമ്പ് എന്ന ലേഖനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രണ്ടു വിഷയങ്ങളിലാണ്..

  • 1. ഇപ്പോൾ ഉള്ള അൻപതു നോമ്പ് എന്ന ലേഖനത്തിന്റെ തലക്കെട്ട് നോമ്പു കാലം (കൽദായ റീത്ത്) അല്ലെങ്കിൽ നോമ്പു കാലം (കൽദായ പാരമ്പര്യം) അല്ലെങ്കിൽ നോമ്പു കാലം (പൗരസ്ത്യ സുറിയാനി പാരമ്പര്യം), അല്ലെങ്കിൽ നോമ്പു കാലം (സിറോ-മലബാർ റീത്ത്) എന്നിവയിൽ ഏതെങ്കിലുമോ അല്ലെങ്കിൽ അനുയോജ്യമായ മറ്റേതെങ്കിലുമോ പേരിലേക്ക് മാറ്റുന്നു. അതായത് മംഗളവാർത്തക്കാലം, ഉയിർപ്പുകാലം തുടങ്ങിയവ പോലെ കൽദായ/പൗരസ്ത്യ സുറിയാനി റീത്തിലെ അല്ലെങ്കിൽ സിറോ-മലബാർ സഭയിലെ ആരാധനാവർഷത്തെ എട്ടു കാലങ്ങളിലെ (മംഗളവാർത്തക്കാലം, ദനഹാക്കാലം, നോമ്പു കാലം, ഉയിർപ്പുകാലം, ശ്ലീഹാക്കാലം, കൈത്താക്കാലം, ഏലിയ ശ്ലീവാ മൂശക്കാലം, പള്ളിക്കൂദാശക്കാലം) ഒരു കാലത്തെ (അതായത് നോമ്പ് കാലത്തെ) പറ്റിയുള്ള വിവരങ്ങൾ ഉൾപ്പെടുത്താൻ ഈ ലേഖനം ഉപയോഗിക്കാം. (വലയം ഇവിടെ ഉപയോഗിക്കുവാൻ കാരണം ആശയവ്യക്തതക്കു വേണ്ടിയാണ് - കാരണം 'നോമ്പു കാലം' എന്ന പ്രയോഗം ഇതര സഭകളിലും ഇതര മതങ്ങളിലും ഉള്ളതിനാൽ). എന്നാൽ അവിടെ ഇപ്പോഴുള്ള ഉള്ളടക്കത്തിൽ കാതലായ മാറ്റമോ അതിന്റെ Sawma Rabba എന്ന ഇന്റർവിക്കിയോ മാറ്റുവാൻ ഉദ്ദേശിക്കുന്നില്ല
  • 2. #1-ൽ വിശദീകരിച്ചിരിക്കുന്ന തലക്കെട്ട് മാറ്റം നടത്തിയ ശേഷം അൻപതു നോമ്പ് എന്നത് വലിയനോമ്പ് എന്ന ലേഖനത്തിലേക്കുള്ള REDIRECTION ആക്കുക . "വലിയ നോമ്പ്" എന്നത് ചില സഭകളിൽ അൻപതു നോമ്പ് എന്ന പേരിൽ അറിയപ്പെടുമ്പോൾ മറ്റ് സഭകളിൽ അത് നാല്പതു നോമ്പ് എന്നാണ് എന്ന് വലിയനോമ്പ് എന്ന ഈ പേജിന്റെ ആമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതായത് Upper level-ൽ ഇവയൊക്കെ പര്യായപദങ്ങൾ പോലെയാണ്. പിന്നെ എന്തു കാര്യത്തിനാണ് "വലിയനോമ്പ്" എന്ന ലേഖനം ഉള്ളപ്പോൾ, ആ ലേഖനത്തിൽ തന്നെ വിവിധ പാരമ്പര്യങ്ങളിലെ സാമ്യങ്ങളും വ്യത്യാസങ്ങളും അവിടെ ഉൾക്കൊള്ളിക്കാൻ ആകുമ്പോൾ (കഴിഞ്ഞ ദിവസങ്ങളിൽ അത്തരം വിവരങ്ങൾ അത്യാവശ്യം ഉൾപ്പെടുത്തിക്കഴിഞ്ഞു) "അൻപതു നോമ്പ്", "നാല്പതു നോമ്പ്" എന്നിങ്ങനെ വിവിധങ്ങളായ സമാന്തര ലേഖനങ്ങൾ നൽകി വായനക്കാർക്ക് കൂടുതൽ ആശയക്കുഴപ്പം വരുത്തുന്നത്? ഇനി "വലിയനോമ്പ്" എന്ന ഈ ലേഖനത്തിലും ഉൾക്കൊള്ളാത്ത അതിസൂക്ഷമമായ വിശദവിവരങ്ങൾ ഉൾക്കൊള്ളിക്കാനാണ് അൻപതു നോമ്പ് എന്ന ഇപ്പോഴുള്ള തലക്കെട്ടിനു പകരം നോമ്പു കാലം (സിറോ-മലബാർ റീത്ത്) എന്നോ അല്ലെങ്കിൽ മറ്റ് അനുയോജ്യമായ വിധത്തിലോ പേരുമാറ്റാൻ #1-ൽ നിർദ്ദേശിക്കുന്നത്. അതായത് ലത്തീൻ പാരമ്പര്യത്തിലെ തപസ്സ് കാലം എന്നതു പോലെ.

---ജോൺ സി. (സംവാദം) 04:52, 10 ഡിസംബർ 2021 (UTC)[മറുപടി]

മുകളിൽ പരാമർശിച്ചിരിക്കുന്ന മാറ്റങ്ങൾ checkY ചെയ്തു ---ജോൺ സി. (സംവാദം) 12:23, 31 ഡിസംബർ 2021 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വലിയനോമ്പ്&oldid=3701918" എന്ന താളിൽനിന്ന് ശേഖരിച്ചത്