മീ ടൂ പ്രസ്ഥാനം
#മീ ടൂ പ്രസ്ഥാനം[i] ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ ആളുകൾ സ്വയം പരസ്യപ്പെടുത്തുക വഴി ലൈംഗിക ദുരുപയോഗത്തിനും ലൈംഗിക പീഡനത്തിനും എതിരായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനമാണ്.[1][2][3] "മീ ടൂ" എന്ന പ്രയോഗം ഈ സന്ദർഭത്തിൽ ആദ്യമായി സോഷ്യൽ മീഡിയയിൽ മൈസ്പേസിൽ ഉപയോഗിച്ചത് (2006-ൽ) ലൈംഗികാതിക്രമത്തെ അതിജീവിച്ചയാളും ആക്ടിവിസ്റ്റുമായ തരാന ബക്ക് ആണ്.[4] ഹാർവാർഡ് യൂണിവേഴ്സിറ്റി ബർക്കിനെക്കുറിച്ച് "ലീഡിംഗ് വിത്ത് എംപതി: തരാന ബർക്ക് ആൻഡ് ദ മേക്കിംഗ് ഓഫ് മീ ടൂ മൂവ്മെന്റ്" എന്ന ഒരു കേസ് പഠനം പ്രസിദ്ധീകരിച്ചു.[5]
ലൈംഗികാതിക്രമവും പീഡനവും അനുഭവിച്ച, പ്രത്യേകിച്ച് ജോലിസ്ഥലത്തെ ലൈംഗികാതിക്രമത്തിന് വിധേയരായ ആളുകളെ സഹാനുഭൂതിയിലൂടെയും ഐക്യദാർഢ്യത്തിലൂടെയും ശാക്തീകരിക്കുക എന്നതാണ് "മീ ടൂ" യുടെ ഉദ്ദേശം.[6][7]
2017 ഒക്ടോബറിൽ ഹാർവി വെയ്ൻസ്റ്റീനെതിരെ നിരവധി ലൈംഗിക-അധിക്ഷേപ ആരോപണങ്ങൾ വെളിപ്പെടുത്തിയതിനെത്തുടർന്ന്,[8] ഈ പ്രസ്ഥാനം സോഷ്യൽ മീഡിയയിൽ ഒരു ഹാഷ്‌ടാഗായി വൈറലായി പ്രചരിക്കാൻ തുടങ്ങി.[7] 2017 ഒക്‌ടോബർ 15-ന് അമേരിക്കൻ നടി അലീസ മിലാനോ ട്വിറ്ററിൽ ഇങ്ങനെ പോസ്റ്റ് ചെയ്തു, "ലൈംഗികമായി ഉപദ്രവിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്ത എല്ലാ സ്ത്രീകളും 'മീ ടൂ' എന്ന് ഒരു സ്റ്റാറ്റസായി എഴുതിയാൽ, പ്രശ്‌നത്തിന്റെ വ്യാപ്തിയെക്കുറിച്ച് ആളുകൾക്ക് ഒരു ബോധം നൽകിയേക്കാം," ഒരു സുഹൃത്തിൽ നിന്നാണ് അവർക്ക് ഈ ആശയം ലഭിച്ചത്.[9][10][11][12] അമേരിക്കൻ സെലിബ്രിറ്റികളായ ഗ്വിനെത്ത് പാൽട്രോ,[13] ആഷ്‌ലി ജൂഡ്, ജെന്നിഫർ ലോറൻസ്,[14] ഉമ തുർമാൻ തുടങ്ങിയവരുടെ പ്രൊഫൈൽ പോസ്റ്റുകളും പ്രതികരണങ്ങളും താമസിയാതെ വന്നു.[15]
ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വ്യാപകമായ മാധ്യമ കവറേജും ചർച്ചകളും, പ്രത്യേകിച്ച് ഹോളിവുഡിൽ, സ്ഥാനങ്ങളിൽ നിന്ന് ഉയർന്ന തോതിലുള്ള പിരിച്ചുവിടലുകൾക്കും വിമർശനങ്ങൾക്കും തിരിച്ചടികൾക്കും കാരണമായി.[16][17][18]
ദശലക്ഷക്കണക്കിന് ആളുകൾ ഇംഗ്ലീഷിൽ ഈ രീതിയിൽ പദപ്രയോഗവും ഹാഷ്‌ടാഗും ഉപയോഗിക്കാൻ തുടങ്ങിയതിന് ശേഷം, ഈ പ്രയോഗം മലയാളം ഉൾപ്പടെ മറ്റ് ഡസൻ കണക്കിന് ഭാഷകളിലേക്ക് വ്യാപിക്കാൻ തുടങ്ങി. ഈ വിപുലീകരണത്തോടെ വ്യാപ്തി കുറച്ചുകൂടി വിശാലമായിത്തീർന്നു, എന്നിരുന്നാലും ബക്ക് അടുത്തിടെ അതിനെ, പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്ക് നീതിക്കായുള്ള ഒരു അന്താരാഷ്ട്ര പ്രസ്ഥാനമായി വിശേഷിപ്പിച്ചു.[19]
ഉദ്ദേശം
[തിരുത്തുക]2006-ൽ തരാന ബക്ക് ഉപയോഗിച്ച "മീ ടൂ" യുടെ യഥാർത്ഥ ലക്ഷ്യം സഹാനുഭൂതിയിലൂടെ സ്ത്രീകളെ, പ്രത്യേകിച്ച് ചെറുപ്പക്കാരും ദുർബലരുമായ സ്ത്രീകളെ ശാക്തീകരിക്കുക എന്നതായിരുന്നു. 2017 ഒക്‌ടോബറിൽ, ഈ വാചകം ഒരു ഹാഷ്‌ടാഗായി ഉപയോഗിക്കുന്നതിന് അലിസ്സ മിലാനോ പ്രോത്സാഹിപ്പിച്ചു, ലൈംഗിക പീഡനവും ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ വ്യാപ്തി വെളിപ്പെടുത്താൻ സഹായിക്കുന്നതിന്, ഹാഷ്ടാഗ് ഉപയോഗിക്കുന്നതിലൂടെ ഈ സംഭവങ്ങൾ എത്ര പേർ സ്വയം അനുഭവിച്ചിട്ടുണ്ടെന്ന് കാണിക്കുന്നു. അതിനാൽ, അവർ ഒറ്റയ്ക്കല്ലെന്ന് അറിഞ്ഞുകൊണ്ട്, അവരുടെ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇത് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു.[4][6]
ദശലക്ഷക്കണക്കിന് ആളുകൾ ഈ പദപ്രയോഗം ഉപയോഗിക്കാൻ തുടങ്ങി. ഡസൻ കണക്കിന് മറ്റ് ഭാഷകളിലേക്ക് വ്യാപിച്ചതിന് ശേഷം, മീറ്റൂവിൻറെ ഉദ്ദേശ്യം മാറുകയും വികസിക്കുകയും ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ പിന്തുണയ്ക്കുന്നത് തുടരുന്നതിനാൽ, എല്ലാ നിറങ്ങളിലും പ്രായത്തിലുമുള്ള പുരുഷന്മാരെയും സ്ത്രീകളെയും ഉൾപ്പെടുത്താൻ ഈ പ്രസ്ഥാനം വളർന്നുവെന്ന് ബക്ക് പ്രസ്താവിച്ചു.[16][19] #IDidThat, #IHave, #IWill എന്നിവയുൾപ്പെടെ, വ്യക്തിപരമായ പ്രതിഫലനത്തിലൂടെയും ഭാവി പ്രവർത്തനങ്ങളിലൂടെയും സംസ്കാരം മാറ്റാൻ ലക്ഷ്യമിട്ടുള്ള പുരുഷന്മാരുടെ പ്രസ്ഥാനങ്ങളും ഉണ്ടായിട്ടുണ്ട്.[20]
അവബോധവും സഹാനുഭൂതിയും
[തിരുത്തുക]പ്രസ്ഥാനത്തിന്റെ വിശകലനങ്ങൾ പലപ്പോഴും ലൈംഗിക അതിക്രമങ്ങളുടെ വ്യാപനത്തിലേക്ക് വിരൽ ചൂണ്ടുന്നു. ലൈംഗിക അതിക്രമം ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് സ്ത്രീകളെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. എബിസി ന്യൂസും ദി വാഷിംഗ്ടൺ പോസ്റ്റും 2017-ൽ നടത്തിയ ഒരു വോട്ടെടുപ്പിൽ 54% അമേരിക്കൻ സ്ത്രീകളും "അനാവശ്യവും അനുചിതവുമായ" ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരാവുന്നതായി റിപ്പോർട്ട് ചെയ്യുന്നു, 95% പേരും അത്തരം പെരുമാറ്റം സാധാരണയായി ശിക്ഷിക്കപ്പെടില്ലെന്ന് പറയുന്നു. അപമാനകരമായ പെരുമാറ്റം കാണുമ്പോൾ പുരുഷന്മാർ ഇടപെടേണ്ടതിന്റെ ആവശ്യകതയെ #MeToo അടിവരയിടുന്നതായി മറ്റുള്ളവർ പറയുന്നു.[21][22][23]
ലൈംഗികാതിക്രമങ്ങൾ അനുഭവിക്കുന്നവർ തനിച്ചല്ലെന്നും അവർ സ്വയം ലജ്ജിക്കേണ്ടതില്ലെന്നും #MeToo പ്രഖ്യാപിക്കുന്നുവെന്ന് ബക്ക് പറയുന്നു. ലൈംഗികാതിക്രമം സാധാരണയായി സ്ത്രീക്ക് അറിയാവുന്ന ആരെങ്കിലുമാണ് ചെയ്യുന്നത്. പങ്കാളിയിൽ നിന്നുൾപ്പടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്ക് ശേഷവും ലൈംഗികബന്ധം വേണ്ടെന്ന് പറയാൻ അവർക്ക് അവകാശമുണ്ടെന്ന് ചെറുപ്പം മുതലേ ആളുകൾക്ക് ബോധവൽക്കരണം നൽകണമെന്ന് ബക്ക് പറയുന്നു.[24] സമ്മതത്തെക്കുറിച്ച് പരസ്പരം സംസാരിക്കാനും ഇരകൾ അവരുടെ കഥകൾ പറയുമ്പോൾ അവരെ ശ്രദ്ധിക്കാനും ബക്ക് പുരുഷന്മാരെ ഉപദേശിക്കുന്നു.[24]
"പ്രശ്നത്തിന്റെ വ്യാപ്തി" മനസ്സിലാക്കാൻ #MeToo സമൂഹത്തെ സഹായിച്ചിട്ടുണ്ടെന്നും, "മുറിവേറ്റപ്പെട്ട എല്ലാവരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന നിലപാടാണിതെന്നും" അലിസ്സ മിലാനോ പറഞ്ഞു.[25][26] #MeToo വിന്റെ വിജയത്തിന് സ്ത്രീകളെ വസ്തുനിഷ്ഠമാക്കുന്ന പെരുമാറ്റത്തിനെതിരെ പുരുഷന്മാർ നിലപാട് എടുക്കണമെന്ന് അവർ പറഞ്ഞു.
മീഡിയ കവറേജ്
[തിരുത്തുക]#MeToo-ന്റെ കവറേജിൽ, നിലവിൽ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നവർക്കും അതുപോലെ മുൻകാല ദുരുപയോഗത്തിന് നീതി തേടുന്നവർക്കും അത് അവസാനിപ്പിക്കാനുള്ള വഴികൾ തേടുന്നവർക്കും, ലൈംഗിക പീഡനവും ദുരുപയോഗവും തടയുന്നതിനുള്ള മികച്ച വഴികളെക്കുറിച്ച് വ്യാപകമായ ചർച്ചകൾ നടന്നിട്ടുണ്ട്. ഫലപ്രദമായ റിപ്പോർട്ടിംഗ് ഓപ്ഷനുകളുടെ അഭാവമാണ് ജോലിസ്ഥലത്ത് അനിയന്ത്രിതമായ ലൈംഗിക ദുഷ്പെരുമാറ്റത്തിന് കാരണമാകുന്ന പ്രധാന ഘടകമെന്ന് പൊതുവായ ധാരണയുണ്ട്.[27]
പുരുഷന്മാരുടെ പങ്ക്
[തിരുത്തുക]#MeToo പ്രസ്ഥാനത്തിൽ പുരുഷന്മാരുടെ റോളുകൾ എന്തൊക്കെയാണെന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ട്.[28][29][30] 6-ൽ 1 പുരുഷന്മാരും അവരുടെ ജീവിതത്തിനിടയിൽ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമം അനുഭവിച്ചിട്ടുണ്ടെന്നും പലപ്പോഴും അതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ലെന്നും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.[31] #MeToo സ്രഷ്ടാവ് തരാന ബക്കും മറ്റുള്ളവരും മോശം പെരുമാറ്റം കാണുമ്പോൾ പ്രതികരിക്കാൻ പുരുഷന്മാരോട് ആവശ്യപ്പെട്ടു,[32][16] #MeToo വൈറലായതിന് ശേഷം സ്ത്രീകളിൽ നിന്ന് കൂടുതൽ അകലം പാലിക്കാനുള്ള ആഗ്രഹം ചില പുരുഷന്മാർ പ്രകടിപ്പിച്ചിട്ടുണ്ട്, ഇതിന് കാരണം ആയിപറയുന്നത് ഏതൊക്കെ പ്രവൃത്തികളാണ് അനുചിതമെന്ന് അവർക്ക് പൂർണ്ണമായി മനസ്സിലാകുന്നില്ല എന്നതാണ്.[33][34] #MeToo ട്രെൻഡിംഗ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ കുറച്ച് മാസങ്ങളിൽ, നെഗറ്റീവ് പരിണതഫലങ്ങളെ ഭയന്ന് നിരവധി പുരുഷന്മാർ സ്ത്രീകളോട് മിണ്ടുന്നതിന് ബുദ്ധിമുട്ട് പ്രകടിപ്പിച്ചു.[35]
അമേരിക്കൻ സൊസൈറ്റി ഓഫ് അസോസിയേഷൻ എക്സിക്യൂട്ടീവിന്റെ പ്രസ്താവന പ്രകാരം, #MeToo പ്രസ്ഥാനത്തിന്റെ കാര്യത്തിൽ പുരുഷന്മാരുടെ പങ്ക് അത്യന്താപേക്ഷിതമാണ്. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് നിർത്തുക മാത്രമാണ് പുരുഷന്മാർ ചെയ്യേണ്ടതെന്ന് ചില ആളുകൾ വിശ്വസിച്ചേക്കാം, എന്നാൽ പുരുഷൻമാരുടെ പങ്ക് അതിലും കൂടുതലാണെന്ന് അവർ പറയുന്നു. #MeToo പ്രസ്ഥാനത്തിന് സംഭാവന നൽകാൻ പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്ന നാല് കാര്യങ്ങൾ അവർ വിശദീകരിക്കുന്നു. ഒന്നാമതായി, സമൂഹത്തിൽ, പുരുഷന്മാർക്ക് ഇപ്പോഴും എല്ലാ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും കൂടുതൽ ആൾബലവും കൂടുതൽ ശക്തിയും ഉണ്ടെന്നും അതുപോലെ തന്നെ ശാരീരികമായി ശക്തരാണെന്നും അവർ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്തുവെന്നും അംഗീകരിക്കേണ്ടതുണ്ട്. രണ്ടാമതായി, പുരുഷന്മാർ സ്ത്രീകളെ കേൾക്കുകയും വിശ്വസിക്കുകയും വേണം; ഭൂരിഭാഗം സ്ത്രീകളും പീഡനമോ ദുരുപയോഗമോ അനുഭവിച്ചിട്ടുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു, തെറ്റായ റിപ്പോർട്ടുകളുടെ ശതമാനം 10% ൽ താഴെയാണ്. മൂന്നാമതായി, അവരുടെ അധിക്ഷേപകരമായ അഭിപ്രായങ്ങൾക്കും പെരുമാറ്റങ്ങൾക്കും മറ്റ് പുരുഷന്മാരെ പുരുഷന്മാർ ഉത്തരവാദികളാക്കേണ്ടതുണ്ട്. അവസാനമായി, സമൂഹത്തിന്റെ എല്ലാ മേഖലകളിലും പീഡനങ്ങളിൽ നിന്ന് മുക്തമാകുന്നത് അടിസ്ഥാന മനുഷ്യാവകാശമാണെന്ന് പുരുഷന്മാർ തിരിച്ചറിയേണ്ടതുണ്ട്, അതിനായി സജീവമായി പ്രവർത്തിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.[36]
സാമ്പത്തിക സഹായം
[തിരുത്തുക]2018 മെയ് മാസത്തിൽ, ന്യൂയോർക്ക് വിമൻസ് ഫൗണ്ടേഷൻ അവരുടെ ഫണ്ട് മീ ടൂ മൂവ്‌മെന്റിനെയും സഖ്യകക്ഷികളെയും പിന്തുണയ്ക്കാൻ പ്രഖ്യാപിച്ചു. ലൈംഗിക അതിക്രമങ്ങളെ അതിജീവിക്കുന്നവർക്ക് ധനസഹായം നൽകാനും പിന്തുണയ്ക്കാനും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25 മില്യൺ ഡോളർ മാറ്റിവെക്കാൻ അവർ പ്രതിജ്ഞാബദ്ധമാണ് എന്ന് പ്രഖ്യാപിച്ചു. [37]
2018 സെപ്റ്റംബറിൽ, സിബിഎസ് അവരുടെ മുൻ ചെയർമാൻ മൂൺവെസിന്റെ സമ്പാദ്യത്തിൽ നിന്ന് 20 ദശലക്ഷം ഡോളർ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു. നിരവധി ലൈംഗികാരോപണങ്ങളെത്തുടർന്ന് മൂൺവെസ് സ്ഥാനമൊഴിയാൻ നിർബന്ധിതനായിരുന്നു.[38][39]
അന്താരാഷ്ട്ര പ്രതികരണം
[തിരുത്തുക]ഇന്ത്യ, പാകിസ്ഥാൻ, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെ,[40] കുറഞ്ഞത് 85 രാജ്യങ്ങളിൽ ഈ ഹാഷ്‌ടാഗ് ട്രെൻഡ് ആയി മാറിയിട്ടുണ്ട്. കാമ്പെയ്‌ൻ ലോകമെമ്പാടുമുള്ള അതിജീവിച്ചവരെ അവരുടെ കഥകൾ പങ്കിടാനും അവരുടെ കുറ്റവാളികളുടെ പേര് പുറത്തുവിടാനും പ്രേരിപ്പിച്ചു. പാർലമെന്റിലും ബ്രസൽസിലെ യൂറോപ്യൻ യൂണിയന്റെ ഓഫീസുകളിലും ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന മീറ്റൂ ആരോപണങ്ങൾ കാരണം യൂറോപ്യൻ പാർലമെന്റ് നേരിട്ട് ഒരു സെഷൻ വിളിച്ചുകൂട്ടി. യൂറോപ്യൻ കമ്മീഷണർ ഫോർ ട്രേഡ്, സിസിലിയ മാൽംസ്ട്രോം, മീറ്റിംഗ് വിളിച്ചുകൂട്ടിയതിന്റെ കാരണമായി ഹാഷ്ടാഗ് പ്രത്യേകം ഉദ്ധരിച്ചു.[41]
വിമർശനങ്ങൾ
[തിരുത്തുക]തെറ്റായ ആരോപണങ്ങൾ
[തിരുത്തുക]വസ്തുതാ പരിശോധനയ്ക്ക് മുമ്പ് കുറ്റാരോപിതരെ എത്രത്തോളം വിശ്വസിക്കണം എന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ട്. കുറ്റം തെളിയിക്കുന്ന നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണോ പ്രതികളെ ശിക്ഷിക്കുന്നത് എന്ന് ചിലർ സംശയിക്കുന്നു.[42][43][44]
എന്നാൽ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്, മറ്റ് സംഘടനകൾ എന്നിവയിൽ നിന്ന് ലഭിച്ച കണക്കുകൾ ഉദ്ധരിച്ച് തെറ്റായ റിപ്പോർട്ടുകളുടെ എണ്ണം മൊത്തം റിപ്പോർട്ടുകളുടെ ഒരു ചെറിയ ശതമാനം മാത്രമാണെന്ന് പല കമന്റേറ്റർമാരും പ്രതികരിച്ചു.
ഇരകൾക്ക് വീണ്ടും നൽകുന്ന ആഘാതം
[തിരുത്തുക]ലൈംഗികാതിക്രമവും ദുരുപയോഗവും പരസ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം അത് അനുഭവിച്ചവരുടെ മേൽ ചുമത്തിയതിന് ഹാഷ്‌ടാഗ് വിമർശിക്കപ്പെട്ടു, ഇത് വീണ്ടും അവർക്ക് മാനസികാഘാതമുണ്ടാക്കും എന്ന് പറയുന്നു.[45][46][47] വൈകാരികമായ ആശയവിനിമയത്തിനുപകരം ക്ഷീണവും രോഷവും പ്രചോദിപ്പിക്കുന്നതാണ് ഹാഷ്‌ടാഗ് എന്ന് വിമർശിക്കപ്പെട്ടു.[48][49]
കുറിപ്പുകൾ
[തിരുത്തുക]ഗ്രന്ഥസൂചിക
[തിരുത്തുക]- വോഗൽസ്റ്റീൻ, റേച്ചൽ ബി., സ്റ്റോൺ, മെയ്ഗൻ. Awakening: #MeToo, and the Global Fight for Women's Rights. യുണൈറ്റഡ് സ്റ്റേറ്റ്സ്, പബ്ലിക് അഫയേഴ്സ്, 2021.
അവലംബങ്ങൾ
[തിരുത്തുക]- ↑ "From Politics to Policy: Turning the Corner on Sexual Harassment – Center for American Progress". Center for American Progress. January 31, 2018. Retrieved April 14, 2018.
- ↑ Edwards, Stephanie Zacharek, Eliana Dockterman, Haley Sweetland. "TIME Person of the Year 2018: The Silence Breakers". Time. Retrieved April 14, 2018.
{{cite news}}
: CS1 maint: multiple names: authors list (link) - ↑ Strause, Jackie (August 20, 2018). "Tarana Burke Responds to Asia Argento Report: "There Is No Model Survivor"". The Hollywood Reporter. Retrieved October 12, 2018.
- ↑ 4.0 4.1 Ohlheiser, Abby (October 19, 2017). "The woman behind 'Me Too' knew the power of the phrase when she created it – 10 years ago". The Washington Post. Archived from the original on October 19, 2017. Retrieved October 20, 2017.
- ↑ "Leading with Empathy: Tarana Burke and the Making of the Me Too Movement". HKS Case Program (in ഇംഗ്ലീഷ്). Retrieved October 17, 2021.
- ↑ 6.0 6.1 D'Zurilla, Christie (October 16, 2017). "In saying #MeToo, Alyssa Milano pushes awareness campaign about sexual assault and harassment". Los Angeles Times. Archived from the original on October 17, 2017. Retrieved October 17, 2017.
- ↑ 7.0 7.1 Smartt, Nicole. "Sexual Harassment in the Workplace in A #MeToo World". Forbes. Archived from the original on January 16, 2018. Retrieved January 16, 2018.
- ↑ Chuck, Elizabeth (October 16, 2017). "#MeToo: Alyssa Milano promotes hashtag that becomes anti-harassment rallying cry". NBC News. Archived from the original on October 16, 2017. Retrieved October 16, 2017.
- ↑ Milano, Alyssa (October 15, 2017). "If you've been sexually harassed or assaulted write 'me too' as a reply to this tweet.pic.twitter.com/k2oeCiUf9n".
- ↑ "Alyssa Milano's #MeToo hashtag proves shocking number of women have been sexually harassed and assaulted". yahoo.com.
- ↑ Khomami, Nadia (October 20, 2017). "#MeToo: how a hashtag became a rallying cry against sexual harassment". The Guardian. Archived from the original on November 21, 2017.
- ↑ Guerra, Cristela (October 17, 2017). "Where'd the "Me Too" initiative really come from? Activist Tarana Burke, long before hashtags – The Boston Globe". Boston Globe. Archived from the original on October 17, 2017. Retrieved October 18, 2017.
- ↑ "Celebrities Share Stories of Sexual Assault for #MeToo Campaign". Vogue. October 16, 2017. Archived from the original on December 29, 2017. Retrieved January 4, 2018.
- ↑ Fernandez, Matt (October 17, 2017). "Jennifer Lawrence Says Producer Put Her in 'Naked Lineup,' Told Her to Lose Weight". Variety. Archived from the original on October 26, 2017. Retrieved January 4, 2018.
- ↑ "Uma Thurman channels 'Kill Bill' character, says Harvey Weinstein doesn't even "deserve a bullet"". Newsweek. November 24, 2017. Archived from the original on December 13, 2017. Retrieved January 4, 2018.
- ↑ 16.0 16.1 16.2 Jeffries, Zenobia (January 4, 2018). "Me Too creator Tarana Burke reminds us this is about Black and Brown survivors". YES! Magazine. Archived from the original on January 6, 2018. Retrieved January 5, 2018.
- ↑ Livsey, Anna (January 13, 2018). "Liam Neeson says harassment allegations are now 'a witch hunt'". The Guardian. Archived from the original on January 17, 2018. Retrieved January 18, 2018.
- ↑ Williams, Janice (December 21, 2017). "Will innocent men become 'casualties' (sic) of #MeToo movement?". Newsweek. Archived from the original on January 4, 2018. Retrieved January 5, 2018.
- ↑ 19.0 19.1 Snyder, Chris; Lopez, Linette (December 13, 2017). "Tarana Burke on why she created the #MeToo movement – and where it's headed". Business Insider. Archived from the original on December 29, 2017. Retrieved January 4, 2018.
- ↑ Radu, Sintia (October 25, 2017). "How #MeToo has awoken women around the world". US News. Archived from the original on January 6, 2018. Retrieved January 6, 2018.
- ↑ Radu, Sintia (October 25, 2017). "How #MeToo has awoken women around the world". US News. Archived from the original on January 6, 2018. Retrieved January 6, 2018.
- ↑ Chapin, Angelina (October 16, 2017). "The problem with asking women to say 'Me Too'". HuffPost. Archived from the original on January 2, 2018. Retrieved December 30, 2017.
- ↑ Zillman, Claire (October 17, 2017). "A new poll on sexual harassment suggests why 'Me Too' went so insanely viral". Fortune. Archived from the original on January 13, 2018. Retrieved January 13, 2018.
- ↑ 24.0 24.1 Jeffries, Zenobia (January 4, 2018). "Me Too creator Tarana Burke reminds us this is about Black and Brown survivors". Yes!. Archived from the original on January 6, 2018. Retrieved January 5, 2018.
- ↑ Petit, Stephanie (October 16, 2017). "#MeToo: Sexual harassment and assault movement tweeted over 500,000 times as celebs share stories". People. Archived from the original on October 17, 2017.
- ↑ Sayej, Nadja (December 1, 2017). "Alyssa Milano on the #MeToo movement: 'We're not going to stand for it any more'". The Guardian. Archived from the original on January 2, 2018. Retrieved January 5, 2018.
- ↑ Malo, Sebastien (November 10, 2017). "Despite #MeToo, U.S. workers fear speaking out about sexual harassment". Reuters.
- ↑ Wilhelm, Heather (October 23, 2017). "Where #MeToo goes off the rails". Chicago Tribune. Archived from the original on December 25, 2017. Retrieved December 25, 2017.
- ↑ "To truly 'man up,' we, too, must fight sexism with more than outrage". The News Tribune. Retrieved February 18, 2018.
- ↑ Isaacs, David (April 2018). "Sexual harassment: Sexual harassment". Journal of Paediatrics and Child Health. 54 (4): 341–342. doi:10.1111/jpc.13877. PMID 29383784.
- ↑ "Men Too: PA men speak out to break the cycle". WPMT FOX43. February 2, 2018. Archived from the original on February 2, 2018. Retrieved February 2, 2018.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:15
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ O'Malley, Harris (February 1, 2018). "Perspective | Treating men like idiots is the wrong way to stop sexual harassment". The Washington Post. Archived from the original on February 2, 2018. Retrieved February 2, 2018.
- ↑ Krattenmaker, Tom (January 29, 2018). "Yes, it's hard to be a man in the #MeToo #TimesUp era. And it should be". USA Today. Archived from the original on February 2, 2018. Retrieved February 2, 2018.
- ↑ Victor, Daniel (31 January 2018). "The #MeToo Moment: I'm a Straight Man. Now What?". The New York Times.
- ↑ "A Role for Men in the #MeToo Movement". ASAE. Retrieved November 11, 2020.
- ↑ Noveck, Jocelyn (May 10, 2018). "Women's foundation launches fund to support MeToo movement". AP NEWS.
- ↑ Tom McCarthy (September 10, 2018). "Les Moonves resigns from CBS after six more women accuse him of sexual harassment". The Guardian. Retrieved September 10, 2018.
Moonves and CBS will donate $20m to one or more organisations that support the #MeToo movement and equality for women in the workplace. This donation will be deducted from any severance benefits that may be due Moonves following the investigation.
- ↑ "Les Moonves resigns from CBS after sexual misconduct allegations". BBC News. September 10, 2018. Retrieved September 10, 2018.
CBS said the company and Mr Moonves would donate $20m (£15.4m) to groups supporting the #MeToo movement.
- ↑ Strum, Laura (October 25, 2017). "Twitter chat: What #MeToo says about sexual abuse in society". PBS NewsHour. Archived from the original on October 26, 2017. Retrieved October 25, 2017.
- ↑ Schreuer, Milan (October 25, 2017). "A #MeToo Moment for the European Parliament". The New York Times. Archived from the original on December 6, 2017. Retrieved October 25, 2017.
- ↑ Stephens, Bret (December 20, 2017). "When #MeToo goes too far". The New York Times. Archived from the original on December 24, 2017. Retrieved December 25, 2017.
- ↑ Cromwell, Michael (December 19, 2017). "#MeToo movement goes too far". The Baltimore Sun. Archived from the original on December 25, 2017. Retrieved December 25, 2017.
- ↑ Dalmia, Shikha (December 20, 2017). "Opinion | #MeToo run amok". The Week. Archived from the original on December 29, 2017. Retrieved December 29, 2017.
- ↑ Wittes Schlack, Julie (October 18, 2017). "Commentary | #MeToo flared but won't endure". wbur.org. NPR. Archived from the original on October 19, 2017. Retrieved October 19, 2017.
- ↑ Gerson, Jen (October 17, 2017). "Jen Gerson: I mean no disrespect when I say that I have a problem with #MeToo". National Post. Retrieved October 19, 2017.
- ↑ LaMotte, Sandee (October 19, 2017). "#MeToo sexual assault stories trigger trauma for some". CNN. Archived from the original on October 19, 2017. Retrieved October 20, 2017.
- ↑ Hempel, Jessi (October 18, 2017). "The problem with #MeToo and viral outrage | Backchannel". Wired. Archived from the original on October 18, 2017. Retrieved October 19, 2017.
- ↑ Charleston, Libby-Jane (October 17, 2017). "Why I'm not joining the #MeToo hashtag even though I was sexually harassed". HuffPost. Archived from the original on October 19, 2017. Retrieved October 19, 2017.
പുറം കണ്ണികൾ
[തിരുത്തുക]
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല