വൈറൽ പ്രതിഭാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തനിപ്പകർപ്പുണ്ടാക്കാൻ ശേഷിയുള്ള വസ്തുക്കളെയോ മാതൃകകളെയോ ആണ് വൈറൽ പ്രതിഭാസം എന്നുവിളിക്കുന്നത്.

പശ്ചാത്തലം[തിരുത്തുക]

വൈറസുകൾ അല്ലാതെ മറ്റെന്തിനെങ്കിലും "വൈറൽ" സ്വഭാവം പ്രദർശിപ്പിക്കാൻ സാധിക്കുമെന്ന ആശയം പ്രചാരത്തിലെത്തിയത് ഇൻറർനെറ്റിൻറെ പ്രചാരത്തോടെയാണ്. അമൂർത്തമായ വസ്തുക്കൾക്കുപോലും സ്വന്തം മാതൃകയിൽ മറ്റു വസ്തുക്കളുണ്ടാക്കുവാനോ മറ്റു വസ്തുക്കളെ ഇവയെപ്പോലെ മാറ്റിയെടുക്കുന്നതിനോ സാധിക്കുകയാണെങ്കിൽ അവയെ വൈറൽ വസ്തു എന്ന ഗണത്തിൽ പെടുത്താവുന്നതാണ്. പുതിയ ആശയങ്ങളും പ്രവണതകളും മനുഷ്യസമൂഹത്തിൽ പ്രചരിക്കുന്നതിനെയും ഈ പ്രയോഗം കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. വൈറൽ സ്വഭാവത്തിന്റെ ഉത്തമോദാഹരണങ്ങളാണ് മെമെകൾ. 1992-ലെ നോവലായ സ്നോ ക്രാഷ് ഒരു മെറ്റാ വൈറസിൻറെയും ആധുനിക കമ്പ്യൂട്ടർ വൈറസിൻറെയും അർത്ഥതലങ്ങൾ സംബന്ധിച്ചുള്ളതാണ്.

നെറ്റ്‌വർക്ക് ഉൾപ്പെട്ട സംസ്ക്കാര രാഷ്ട്രീയത്തിൻറെ ഭാഗമാണ് വൈറൽ പ്രതിഭാസങ്ങളെന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്. [1] സമൂഹം കൂടുതൽ പരസ്പരബന്ധിതമാകും തോറും ഇത്തരം പ്രതിഭാസങ്ങൾ കൂടിവരും എന്ന് വിവിധ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട് (ജാൻ വാൻ ഡിജ്ക് ഉദാഹരണം). സാമൂഹികമോ സാംസ്ക്കാരികമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ വൈറൽ പ്രതിഭാസങ്ങളുണ്ടാകാം. ഗതാഗത സംവിധാനങ്ങളും ഇത്തരം പ്രതിഭാസങ്ങളുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. രോഗങ്ങളുടെ വ്യാപനവും ഇതിൽ പെടുന്നു. കമ്പ്യൂട്ടർ വൈറസുകൾക്കുണ്ടാക്കാൻ കഴിയുന്ന ദോഷഫലങ്ങൾ വളരെ വ്യാപ്തിയുള്ളതാണ്.

എമ്പയർ എന്ന പുസ്തകത്തിൽ, മൈക്കൽ ഹാഡ്, അൻറൊണിയോ നെഗ്രി എന്നിവർ വാദിക്കുന്നത് ആഗോളവൽക്കരണത്തിൻറെ യുഗം ഇത്തരം പ്രതിഭാസങ്ങളുടേതുമാണെന്നാണ്.

മെമെകൾ അല്ലാത്ത വൈറൽ പ്രതിഭാസങ്ങളുടെ ചില ഉദാഹരണങ്ങൾ:

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈറൽ_പ്രതിഭാസം&oldid=2788086" എന്ന താളിൽനിന്നു ശേഖരിച്ചത്