"നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
വരി 59: വരി 59:
പിച്ചളചെല്ലവും അല്പം ഓട്ടുപാത്രങ്ങളും കട്ടിൽ, മരപ്പലക, തൂക്കുകട്ടിൽ എന്നിവയുമായിരുന്നു പ്രധാന ഗൃഹ സാമഗ്രികൾ.
പിച്ചളചെല്ലവും അല്പം ഓട്ടുപാത്രങ്ങളും കട്ടിൽ, മരപ്പലക, തൂക്കുകട്ടിൽ എന്നിവയുമായിരുന്നു പ്രധാന ഗൃഹ സാമഗ്രികൾ.


പിതൃദായകക്രമക്കാരായിരുന്നു. കുടുംബത്തിലെ മൂത്തപുത്രനുമാത്രമേ സ്വജാതിയിൽ നിന്നും വേളി കഴിക്കാൻ പാടുള്ളായിരുന്നു. സ്വത്തുക്കൾ പകർന്നു ശക്തിക്ഷയം ഉണ്ടാവാതിരിക്കാനുള്ള പ്രതിവിധിയായാണ് ഇതിനെ കാണുന്നത്. മറ്റുള്ളവർ നായർ തറവാടുകളിൽ സംബന്ധം പുലർത്തിപോന്നു. ഒന്നിലധികം സംബന്ധം പതിവായിരുന്നു. തങ്ങളെ സേവിക്കാൻ കേരളത്തിൽ കുടിയേറിയവരാണ് ശൂദ്രന്മാരായ നായ്ന്മാർ എന്നാണ് അവർ പറഞ്ഞു വിശ്വസിപ്പിച്ചു വന്നത്. ഇതിനു വളം വയ്ക്കാനായി നായർ തറവാടുകളിൽ മരുമക്കത്തായം ഏർപ്പെടുത്തി. മിക്കവാറും നായർ പുരുഷന്മാർ പടയ്ക്കു പോയിരുന്നവരായതുകൊണ്ടും അപ്മൃത്യു വരിച്ച സ്ത്രീകളേ വിധവയാക്കിയിരുന്നതുകൊണ്ടും ഈ ഏർപ്പാടിനു സ്വീകാര്യതയേറിയിരുന്നു.
പിതൃദായകക്രമക്കാരായിരുന്നു. കുടുംബത്തിലെ മൂത്തപുത്രനുമാത്രമേ സ്വജാതിയിൽ നിന്നും വേളി കഴിക്കാൻ പാടുള്ളായിരുന്നു. സ്വത്തുക്കൾ പകർന്നു ശക്തിക്ഷയം ഉണ്ടാവാതിരിക്കാനുള്ള പ്രതിവിധിയായാണ് ഇതിനെ കാണുന്നത്. മറ്റുള്ളവർ നായർ തറവാടുകളിൽ സംബന്ധം പുലർത്തിപോന്നു. ഒന്നിലധികം സംബന്ധം പതിവായിരുന്നു. തങ്ങളെ സേവിക്കാൻ കേരളത്തിൽ കുടിയേറിയവരാണ് നായ്ന്മാർ എന്നാണ് അവർ പറഞ്ഞു വിശ്വസിപ്പിച്ചു വന്നത്. ഇതിനു വളം വയ്ക്കാനായി നായർ തറവാടുകളിൽ മരുമക്കത്തായം ഏർപ്പെടുത്തി. മിക്കവാറും നായർ പുരുഷന്മാർ പടയ്ക്കു പോയിരുന്നവരായതുകൊണ്ടും അപ്മൃത്യു വരിച്ച സ്ത്രീകളേ വിധവയാക്കിയിരുന്നതുകൊണ്ടും ഈ ഏർപ്പാടിനു സ്വീകാര്യതയേറിയിരുന്നു.


നമ്പൂതിരി അന്തർജ്ജനങ്ങളിൽ വേളി ഭാഗ്യം ഉള്ളവർ കുറവായിരുന്നു. കാരണം വളരെകുറച്ചു മാത്രമേ പുരുഷ നമ്പൂതിരിമാർ വിവാഹിതരായിരുന്നുള്ളൂ എന്നതുതന്നെ. മിക്കാവാറും സ്ത്രീകൾ ആജന്മ ബ്രഹ്മചാരികളായിത്തന്നെ കഴിഞ്ഞിരുന്നു. എന്നാൽ ചാരിത്ര്യത്തിൽ സംശയം വന്നാൽ അവരെ [[സ്മാർത്തവിചാരം]]ചെയ്ത് പടിയടച്ച് പിണ്ഡം വച്ച് ഇല്ലത്തിനു പുറം തള്ളിയിരുന്നു. എന്നാൽ ശൂദ്രന്മാർക്ക് പാതിവ്രത്യം പാടില്ലാ എന്ന് അവർ പ്രചരിപ്പിക്കുകയും അതിനായി കഥകൾ മെനയുകയും ചെയ്തിരുന്നു.
നമ്പൂതിരി അന്തർജ്ജനങ്ങളിൽ വേളി ഭാഗ്യം ഉള്ളവർ കുറവായിരുന്നു. കാരണം വളരെകുറച്ചു മാത്രമേ പുരുഷ നമ്പൂതിരിമാർ വിവാഹിതരായിരുന്നുള്ളൂ എന്നതുതന്നെ. മിക്കാവാറും സ്ത്രീകൾ ആജന്മ ബ്രഹ്മചാരികളായിത്തന്നെ കഴിഞ്ഞിരുന്നു. എന്നാൽ ചാരിത്ര്യത്തിൽ സംശയം വന്നാൽ അവരെ [[സ്മാർത്തവിചാരം]]ചെയ്ത് പടിയടച്ച് പിണ്ഡം വച്ച് ഇല്ലത്തിനു പുറം തള്ളിയിരുന്നു. എന്നാൽ ശൂദ്രന്മാർക്ക് പാതിവ്രത്യം പാടില്ലാ എന്ന് അവർ പ്രചരിപ്പിക്കുകയും അതിനായി കഥകൾ മെനയുകയും ചെയ്തിരുന്നു.

14:43, 9 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

നമ്പൂതിരി
Total population
ഏതാണ്ട്. 250,000 (കേരള ജനസംഖ്യയുടെ 0.7% )
Regions with significant populations
Languages
മലയാളം
Religion
ഹിന്ദു
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
നായർ, പുഷ്പക ബ്രാഹ്മണർs, പഞ്ചദ്രാവിഡ ബ്രാഹ്മണർ

കേരളത്തിലെ ബ്രാഹ്മണ സമൂഹത്തിലെ ഒരു ഉപജാതിയാണ് നമ്പൂതിരി. നമ്പൂതിരിമാർ എല്ലാവരും തന്നെ വേദങ്ങൾ ഹൃദിസ്ഥമാക്കുകയും അത് പ്രകാരം വൈദിക വൃത്തിതൊഴിലായി സ്വീകരിക്കുകയും ചെയ്തവരായിരുന്നു. കേരളചരിത്രത്തിൽ സുപ്രധാനമായ പങ്ക് വഹിച്ചവരാണ് നമ്പൂതിരിമാർ. അവരുടെ അധിനിവേശത്തിനും പ്രവർത്തനങ്ങൾക്കും മുന്ന് കേരളത്തിലെ ജനങ്ങൾ ജാതിവ്യവസ്ഥ കർക്കശമായി പാലിക്കാത്തവരും ജാതികൾ ജോലിയിൽ അധിഷ്ഠിതവുമായിരുന്നു. എന്നാൽ അതിനു ശേഷം ലോകത്തെങ്ങും കേട്ടിട്ടുപോലുമില്ലാത്ത ജാതി രീതികളിലേയ്ക്ക് കേരളം അധഃപതിച്ചു. ചാതുർവർണ്ണ്യംഎന്ന സാമൂഹിക അനാചാരത്തിന്റെ വക്താക്കളായിരുന്ന അവർ, ബൗദ്ധജൈന വിഭാഗങ്ങളുടെ ശക്തി ക്ഷയിപ്പിക്കുന്നതിലും നിർണ്ണായകമായ സ്വാധീനം ചെലുത്തി‍.

സ്മൃതികളിലും വേദങ്ങളിലും മാത്രം അധിഷ്ഠിതമായ ജാതി വ്യവസ്ഥ കേരളത്തിൽ ആരംഭിച്ചതും, കേരളത്തിലെ ജന്മിത്വ സമ്പ്രദായത്തിന് ജന്മം നൽകിയതും നമ്പൂതിരിമാരുടെ ആഗമനത്തോടുകൂടിയാണ്‌. കേരളോല്പത്തി, കേരളമാഹാത്മ്യം എന്നീ കൃതികൾ പരശുരാമനാൽ കേരളം സൃഷ്ടിക്കപ്പെട്ടത് അവർക്ക് വേണ്ടിയാണ്‌ എന്ന വിശ്വാസം ജനങ്ങളിൽ വേരുറപ്പിക്കാൻ സഹായിക്കുകയും ചെയ്തു.[1]

ധർമ്മശാസ്ത്രവിധിപ്രകാരം ഷഡ്‍കർമ്മങ്ങൾ എന്നറിയപ്പെടുന്ന വൈദിക കർമ്മങ്ങൾ നിർവ്വഹിക്കേണ്ടവരാണിവർ. ഈശ്വരഭജനവും യാഗാദികർമ്മങ്ങളും അല്ലാതെ ദനാഗമ മാർഗ്ഗങ്ങളിലൊന്നും ഏർപ്പെടാനുള്ള മാർഗ്ഗരേഖകളൊന്നും തന്നെ ബ്രാഹ്മണർക്ക് വിധിച്ചിട്ടില്ല. എങ്കിലും വേദത്തിലെ പാണ്ഡിത്യം, ഭരണാധികാരികളോടുള്ള അടുപ്പം, ശാസ്ത്രജ്ഞാനം എന്നിവ മൂലവും രാജാക്കന്മാർ അനുവദിച്ചതും പിടിച്ചടക്കിയതുമായ സ്വത്തുക്കൾ നിമിത്തവും അവർ പഴയകേരളത്തിലെ പ്രബലരായ വിഭാഗമായി പരിണമിച്ചു. ശങ്കരാചാര്യരുടെ ദിഗ്‌വിജയത്തിനുശേഷം ഹിന്ദു വിശ്വാസത്തിനു കൈവന്ന മേൽക്കൈമൂലം അന്നത്തെ രാജാക്കന്മാരെ ഹിന്ദുക്കളാക്കിമാറ്റുവാനും അന്നുവരെ അവർ പിന്തുടർന്നു വന്നിരുന്ന ബൗദ്ധ-ജൈന വിശ്വാസങ്ങളെ പുറംതള്ളാനും അതുവഴി ജനങ്ങളെ മൊത്തം മതപരിവർത്തനം നടത്താനും അവർക്ക് സാധിച്ചു. അങ്ങനെ എല്ലാ ബൗദ്ധ ജൈന ക്ഷേത്രങ്ങളെല്ലാം അവർക്കധീനത്തിലായി. ക്ഷേത്രത്തിലേക്ക് ദാനം കിട്ടിയ ഭൂമിയും ധനം മൂലം അവർ സമ്പന്നരും ജന്മിമാരുമായിത്തീർന്നു.

കേരളത്തിലെ തന്നെ മറ്റു ബ്രാഹ്മണരേക്കാൾ അതിവിശിഷ്ടരാണ്‌ എന്നാണ്‌ അവർ വിശ്വസിച്ചു വന്നിരുന്നത് എന്ന് ബുക്കാനൻ രേഖപ്പെടുത്തിയിട്ടുണ്ട്.[1]. എന്നാൽ ഇന്നത്തെ നമ്പൂതിരിമാർ സമൂഹത്തിന്റെ പരിവർത്തനം ഉൾകൊണ്ടവരാണ്. വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ്., കുഴൂർ ഭട്ടതിരി തുടങ്ങിയവരിലൂടെയാണ്‌ മാറ്റത്തിന്റെ സ്വരങ്ങൾ കേരളം കേട്ടു തുടങ്ങിയത്.

പേരിനുപിന്നിൽ

  • നമ്പുക എന്നാൽ വിശ്വസിക്കുക, അല്ലെങ്കിൽ പരിശുദ്ധമായത് എന്നർത്ഥം . തിരി എന്നാൽ പകർന്നു തരാൻ സാധിക്കുന്നത് എന്നർത്ഥം, ഉദാ:വിളക്കുതിരി. ഇതു രണ്ട്യും ചേർന്ന് പരിശുദ്ധമായത് പകർന്നു നൽകാൻ കഴിവുള്ള അല്ലെങ്കിൽ ദൈവിക ശക്തിയുള്ള ആൾ എന്നർത്ഥത്തിലാവണം ഈ പേർ വന്നത് എന്നു കരുതുന്നു.
  • മറ്റൊരു ഭാഷ്യം : നം അഥവാ വേദം പൂർത്തിയാക്കുന്നയാൾ (നം + പൂരയതി) എന്ന് സംസ്കൃത പദത്തിൽ നിന്നാണ് ഇതു വന്നത് എന്നാണ്. പക്ഷെ ഇത് തെറ്റാണ്, കാരണം ബ്രാഹ്മണർ വരുന്നതിനു മുന്നേ ഈ പദം ദ്രാവിഡന്മാർക്കിടയിൽ പ്രയോഗത്തിൽ ഉണ്ടായിരുന്നു.
  • നമ്പുക+വിശ്വാസം എന്നതും ഊർ = ഗ്രാമം, അതിരി = അതിർത്തി, യജമാനൻ, അവസാനവാക്ക് എന്നർത്ഥത്തിൽ നമ്പൂർ അതിരി എന്ന പദങ്ങൾ ചേർന്നാണ് നമ്പൂതിരി ഉണ്ടാവുന്നതെന്ന് എന്നാണ് മറ്റൊരു മതം. ബ്രാഹ്മണർ നമ്പൂതിരി സ്ഥാനം കയ്യടക്കുന്നതിനു മുന്നേ തന്നെ ബൗദ്ധരും മറ്റും ഈ സ്ഥാനം അലങ്കരിച്ചിരുന്നതായി പറയുന്നു. ഇന്നത്തെ കളക്ടർക്കുള്ള സ്ഥാനമായിരുന്നിരിക്കണം അത്. ഗ്രാമവുമായി ബന്ധപ്പെട്ട എല്ലാത്തിന്റേയും തീർപ്പുകല്പിക്കുന്നയാൾ എന്ന സ്ഥാനമായിരുന്നു അത്.
  • ‘നമ്പൂതിരി’ എന്ന പദത്തിനു പുതിയ വിശ്വാസം സ്വീകരിച്ച മാന്യന്മാർ എന്ന അർത്ഥവും ഉണ്ട് (നമ്പുക=വിശ്വസിക്കുക; തിരി=ബഹുമാനസൂചകമായ ഒരു പ്രത്യയം) [2]

ചരിത്രം

ബ്രാഹ്മണന്മാർക്കും മുന്നേ തന്നെ നമ്പൂതിരി എന്ന ഒരു വിഭാഗം കേരളത്തിൽ ഉണ്ടായിരുന്നു. ഇവർ ജാതി മതഭേദമില്ലാത്ത സമൂഹത്തിലെ ജ്ഞാനികളോ അഥവാ ഏറ്റവും കൂടുതൽ ജനങ്ങളുടെ പിൻ‍ബലം ഉള്ളവരോ ആയിരുന്നു. [3] ഒന്നാം ചേരരാജാക്കന്മാരുടെ കാലത്ത് ബുദ്ധമതക്കാരായിരുന്ന നമ്പൂതിരിമാരായിരുന്നു ഒരോ ദേശത്തേയും പ്രശ്നങ്ങളുടെ പരിഹാരകർ ആയി പ്രവർത്തിച്ചിരുന്നത്. അവസാന വാക്ക് ആരോ അവർ ആണ് നമ്പൂതിരി. അവർ കള്ളം പറയില്ല എന്നായിരുന്നു പൊതുവേ ഉള്ള വിശ്വാസം. [4]

എന്നാൽ ഇന്ന് കാണുന്ന നമ്പൂതിരി സമൂഹം ഈ പദവി പിടിച്ചുപറ്റിയ ബ്രാഹ്മണ സമൂഹമായിരുന്നിരിക്കണം. നമ്പൂതിരി എന്ന സ്ഥാനപ്പേർ അവർ ജാതിപ്പേരാക്കിയതായിരിക്കണം എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. [5]ഇവരുടെ ഉല്പത്തിയെപറ്റി പല പക്ഷങ്ങൾ ഉണ്ട്. മയൂരവർമ്മൻ എന്ന കദംബരാജാവ് അഹിഛത്രത്തിൽ(യു. പി. യിലെ പഞ്ചാലം)നിന്നു കൊണ്ടുവന്ന് പഴയ കുണ്ടലപ്രദേശത്തു താമസിപ്പിച്ച ബ്രാഹ്മണരുടെയും മയൂരവർമ്മൻ രണ്ടാമൻ (മുകുന്ദകദംബൻ) ഷിമോഗ ജില്ലയിലെ തലഗുണ്ടയിൽ താമസിപ്പിച്ച ബ്രാഹ്മണഗോത്രങ്ങളുടെയും പിന്മുറക്കാരാവാം വയനാടു വഴിയോ കടൽത്തീരം വഴിയോ ഇവിടെയെത്തിയത് എന്ന് വിശ്വസിക്കുന്നു [6] കർണ്ണാടക തീരം വഴി കേരളത്തിൽ കടന്നുകൂടിയവരാണ് നമ്പൂതിരിമാർ. അവർ ആദ്യമായി കടന്നുകൂടിയ ഇടം കോലാതിരി അധീനത്തിലിരുന്ന ചിറയ്ക്കൽ ആണ് എന്ന് മിക്കവാറും എല്ലാ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. [7] ആദ്യത്തെ നമ്പൂതിരി പ്രവാസ പ്രദേശം ചിറയ്ക്കലെ ചെല്ലൂരാണ്. എന്നാൽ പിന്നീടുള്ള കാലങ്ങളിൽ ഇവർ തെക്കോട്ട് അധിനിവേശിക്കുകയും ഉത്തരമലബാറിൽ ഇവരുടെ സാന്നിധ്യം നാമമാത്രമായിത്തീരുകയും ചെയ്തു. ഉത്തര മലബാറിൽ സമ്പന്നമായ നമ്പൂതിരി ക്ഷേത്രങ്ങൾ ഒന്നും തന്നെയില്ല എന്ന് ലോഗൻ തന്റെ മലബാർ മാനുവലിൽ പറഞ്ഞിരിക്കുന്നു(1881).[8] കേരളത്തിലെ ബ്രാഹ്മണന്മാരുടേതുപോലുള്ള ആചാരരീതിയുള്ള മറ്റു ബ്രാഹ്മണർ ലോകത്തെവിടെയും ഇല്ല. അതുകൊണ്ട് ഈ ആചാരവ്യത്യാസം ഇവിടത്തെ അധിനിവേശത്തിനുശേഷം വരുത്തിയ മാറ്റങ്ങൾ ആണെന്നും ഇതരബ്രാഹമണവിഭാഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തരായ വൈദികപാരമ്പര്യമുള്ളവരാണ് എന്നു വരുത്തിത്തീർക്കാൻ ചെയ്ത അടവുകളാണ് എന്നും ചരിത്രകാരന്മാർ വിശ്വസിക്കുന്നു.

കേരളത്തിലെ നമ്പൂതിരിമാരുടെ ഉത്ഭവത്തെക്കുറിച്ച് സ്കന്ദപുരാണത്തിൽ പരാമർശിക്കുന്നത്, പരശുരാമന്റെ ക്ഷണം സ്വീകരിച്ച് മറ്റ് ദേശങ്ങളിലെ ബ്രാഹ്മണർ കേരളത്തിലേക്ക് കുടിയേറുവാൻ വിസമ്മതിച്ചതിനേത്തുടർന്ന് അദ്ദേഹം തത്പരരായ തദ്‌‌ദേശീയ മുക്കുവരെ ചൂണ്ട നൂലിൽ നിന്ന് പൂണൂൽ നിർമ്മിച്ച് ബ്രാഹ്മണരാക്കി അവരോധിച്ചു എന്നാണ്.[9]

വേദജ്ഞാനം ഒഴികെ നമ്പൂതിരിമാർക്ക് ഇൻഡ്യയിലെ മറ്റ് ബ്രാഹ്മണരുമായി യാതൊരു സാമ്യവുമില്ല. ക്രി വ 8 ആം നൂറ്റാണ്ടിനു മുൻപ് എണ്ണത്തിൽ വളരെ കുറവായിരുന്ന നമ്പൂതിരിമാർ “ചേരികൾ” എന്ന് അറിയപ്പെട്ടിരുന്ന അപ്രധാന കോണുകളിലാണ് ജീവിച്ചിരുന്നത്. ക്രി.വ. ഒന്നിനും 8-ആം നൂറ്റാണ്ടിനുമിടയ്ക്ക് ഉത്ഭവിച്ചതെന്നു കരുതുന്ന സംഖ കൃതികളിലൊന്നും തന്നെ നമ്പൂതിരി എന്ന ജാതിയെപ്പറ്റി പരാമർശിച്ചിട്ടില്ല. ക്രി.വ. 8-ആം നൂറ്റാണ്ടിനും 15-ആം നൂറ്റാണ്ടിനുമിടയിലാണ് നമ്പൂതിരിമാരുടെ പുനരുജ്ജീവനം ഉണ്ടായത്. ഈ കാലത്ത് പണ്ഡിതരും ആരാധ്യരുമായിരുന്ന ബൌദ്ധരെ മാത്രം നമ്പൂതിരിമാരാക്കി പരിവർത്തനം ചെയ്തിരുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ “കേരളം” എന്ന തന്റെ കൃതിയിൽ (ഖണ്ഡിക 113, 114) ഇത് പ്രതിപാദിച്ചിട്ടുണ്ട്. ആന്തല്ലൂർ, നീലമംഗലം, ഓളശ്ശേരി നമ്പൂതിരി കുടുംബങ്ങൾ സമൂഹ പരിവർത്തനം ചെയ്യപ്പെട്ട, നാട്ടു പ്രമാണിമാരായിരുന്ന ഈഴവ കുടുംബങ്ങളാണ്..[10]

വേദങ്ങളിലും മാന്ത്രികകലകളിലും വിദഗ്ദരായ ഇവർ മലബാറിൽ കുടിയേറിപ്പാർത്ത മറ്റു വിഭാഗക്കാരേക്കാൾ ബുദ്ധിമാന്മാരും കഴിവുള്ളവരുമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. അവരുടെ ജീവിതരീതികളേയും അനുഷ്ഠാനങ്ങളെയും മറ്റും മറ്റു ജാതിക്കാർ അനുകരിക്കാൻ തുടങ്ങി. ഇവിടങ്ങളിൽ അന്നുണ്ടായിരുന്ന പല്ലവന്മാർ ആന്ധ്രക്കാരായിരുന്നതിനാൽ ബ്രാഹ്മണചര്യയുമായി ബന്ധമുള്ളവരായിരുന്നു. പാണ്ഡ്യരാകട്ടെ തമിഴകവുമായി താദാത്മ്യം പ്രാപിച്ച് ശൈവബ്രാഹ്മണരെ അംഗീകരിച്ചിരുന്നു. മലബാറിലെ നാട്ടുവാഴികളിൽ പലരും ചേര-ചോള-പാണ്ഡ്യ-പല്ലവ രീതികളുമായി ഇണങ്ങിയവരും ആയിരുന്നു. ചേര രാജാക്കന്മാരും ഇവരുടെ വരവിനെ സ്വാഗതം ചെയ്തു. എല്ലാവരും അവരവരുടെ ഇഷ്ടദേവതകളെ പ്രതിഷ്ഠിച്ചു പൂജിക്കുന്നതിനായും രോഗശാന്തിക്കും മറ്റും ഇവരുടെ സഹായം തേടുകയും ചെയ്തു.

കേരളത്തിൽ ശാസ്ത്രീയമായി കൃഷിചെയ്യുന്ന രീതി നിലവിൽ ഇല്ലായിരുന്നു. നമ്പൂതിരിമാർ നദീതീരങ്ങളിൽ നിന്നു വന്നവരായതിനാൽ ഇത്തരം കാര്യങ്ങളിൽ ജ്ഞാനികളായിരുന്നു. ഇവരുടെ സാന്നിധ്യം കൃഷിക്കാരായിരുന്ന നാട്ടുകാർ സ്വാഗതം ചെയ്തു. എന്നാൽ മറ്റുള്ള സ്ഥലങ്ങളിലെ പോലെ സ്ഥലം ദാനമായി കിട്ടുന്നതു വരെ കാത്തിരിക്കാതെ അവർ പാർത്തിരുന്ന ഇല്ലങ്ങൾക്കു ചുറ്റുമുള്ള സ്ഥലങ്ങൾ അവരുടെയെന്ന് വരുത്തിത്തീർക്കുകയും സ്വയം ജന്മികളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇവരുടെ കഴിവുകളെ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന നാടുവാഴികൾ എതിര്ത്തതുമില്ല.

പുരുഷന്മാർ

ഏറ്റവും കുറച്ചു വസ്ത്രധാരണം ചെയ്തിരുന്നവരായിന്നു നമ്പൂതിരിമാർ. ചുവപ്പുകരയുള്ള ഒരു പരുക്കൻ തോർത്തും, കൌപീനവുംമാത്രമേ പുരുഷന്മാർ സാധാരണയായി ധരിച്ചിരുന്നുള്ളൂ. പട്ടു വസ്ത്രങ്ങളോ വർണ്ണഭംഗിയുള്ളതോ ആയ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. പൂജാധികർമ്മങ്ങൾ ചെയ്യുമ്പോൾ തറ്റുടുക്കുകയും ചെയ്യും. ഉപനയനത്തിനു ശേഷം മറ്റു ബ്രാഹ്മണരെപ്പോലെ പൂണൂൽ ധരിച്ചിരുന്നു. മുൻ കുടുമയായിരുന്നു നമ്പൂതിരിമാർക്ക് തലമുടിയുടെ പ്രത്യേകത.

കുടുംബത്തിലെ മൂത്ത പുരുഷന്മാർ മാത്രമേ വിവാഹം ചെയ്തിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം നായർ വീടുകളിൽ നിന്നോ ,മറ്റു ഉന്നത കുലജാതരിൽ നിന്നോ സംബന്ധം ചെയ്യുകയായിരുന്നു പതിവ്.

നമ്പൂതിരി സ്ത്രീകൾ

നമ്പൂതിരി സ്ത്രീകൾ അന്തർജ്ജനം എന്നോ ആത്തൊൽ എന്നോ വിളിക്കപ്പെട്ടു. [11] സാധാരണ ഇരട്ടമുണ്ടുടുത്ത് മാറുമറയ്ക്കാനായി നേര്യതുമായിരുന്നു വസ്ത്രധാരണരീതി. പുറത്തുപോകണമെങ്കിൽ പനയോലയിൽ തീർത്ത വട്ടക്കുടയും വൃഷളിയും വേണമായിരുന്നു. കുളികഴിഞ്ഞാൽ മുടിയുടെ തുമ്പു മാത്രം കെട്ടിയിരിക്കും. നെറ്റിയിൽ ചന്ദനം കൊണ്ട് മൂന്നു വരക്കുറിയും ചാർത്തും. ആഢ്യരായ അന്തർജനങ്ങൾ ഉക്കും കുളത്തും എന്ന വസ്ത്ര രീതിയും സ്വീകരിച്ചിരുന്നു. എന്നാൽ ഇല്ലത്തിനകത്ത് നായർ സ്ത്രീകളുടേതുപോലുള്ള വസ്ത്രധാരണരീതിയായിരുന്നു. ഉത്തരേന്ത്യൻ ബ്രാഹ്മണ സ്ത്രീകളെപ്പോലെ വിധവയായാൽ തൽ മുണ്ഡനം ചെയ്തിരുന്നില്ല. സ്വന്തം ഭർത്താവിനു മാത്രമേ ഊണുവിളമ്പി കോടുത്തിരുന്നുള്ളൂ. എന്നാൽ ഇത് അതിഥികൾ ഉള്ളപ്പോൾ ചെയ്യുകയുമില്ല.

ഋതുമതിയാവുമ്പോൾ അന്തർജനം ഇരുണ്ടമുറിയിൽ നാലുദിവസത്തേക്ക് കഴിച്ചുകൂട്ടണമായിരുന്നു. പല്ലു പോലും തേയ്ക്കാൻ പാടുണ്ടായിരുന്നില്ല.

ജീവിതരീതികൾ

സൂര്യോദയത്തിനു മുൻപ് കുളിക്കുവാൻ പാടില്ലായിരുന്നു. സൂര്യന്റെ വെയിലിന് പ്രത്യേകിച്ച് ഉദയസൂര്യന്റെ കിരണങ്ങൾക്ക് പ്രത്യേക പ്രാധാന്യം കല്പിച്ചിരുന്നു. മുങ്ങിക്കൂളിക്കാൻ വടക്കുപടിഞ്ഞാറുകോണിൽ ഒരു കുളമുണ്ടായിരിക്കും. കുളത്തിൽമുങ്ങി പിന്നെ മന്ത്രോച്ചാരാണങ്ങൾക്കു ശേഷം ശരീരത്തിലേയ്ക്ക് വെള്ളം തളിച്ച് വീണ്ടും മുങ്ങണമെന്നായിരുന്നു നിബന്ധന.

പിച്ചളചെല്ലവും അല്പം ഓട്ടുപാത്രങ്ങളും കട്ടിൽ, മരപ്പലക, തൂക്കുകട്ടിൽ എന്നിവയുമായിരുന്നു പ്രധാന ഗൃഹ സാമഗ്രികൾ.

പിതൃദായകക്രമക്കാരായിരുന്നു. കുടുംബത്തിലെ മൂത്തപുത്രനുമാത്രമേ സ്വജാതിയിൽ നിന്നും വേളി കഴിക്കാൻ പാടുള്ളായിരുന്നു. സ്വത്തുക്കൾ പകർന്നു ശക്തിക്ഷയം ഉണ്ടാവാതിരിക്കാനുള്ള പ്രതിവിധിയായാണ് ഇതിനെ കാണുന്നത്. മറ്റുള്ളവർ നായർ തറവാടുകളിൽ സംബന്ധം പുലർത്തിപോന്നു. ഒന്നിലധികം സംബന്ധം പതിവായിരുന്നു. തങ്ങളെ സേവിക്കാൻ കേരളത്തിൽ കുടിയേറിയവരാണ് നായ്ന്മാർ എന്നാണ് അവർ പറഞ്ഞു വിശ്വസിപ്പിച്ചു വന്നത്. ഇതിനു വളം വയ്ക്കാനായി നായർ തറവാടുകളിൽ മരുമക്കത്തായം ഏർപ്പെടുത്തി. മിക്കവാറും നായർ പുരുഷന്മാർ പടയ്ക്കു പോയിരുന്നവരായതുകൊണ്ടും അപ്മൃത്യു വരിച്ച സ്ത്രീകളേ വിധവയാക്കിയിരുന്നതുകൊണ്ടും ഈ ഏർപ്പാടിനു സ്വീകാര്യതയേറിയിരുന്നു.

നമ്പൂതിരി അന്തർജ്ജനങ്ങളിൽ വേളി ഭാഗ്യം ഉള്ളവർ കുറവായിരുന്നു. കാരണം വളരെകുറച്ചു മാത്രമേ പുരുഷ നമ്പൂതിരിമാർ വിവാഹിതരായിരുന്നുള്ളൂ എന്നതുതന്നെ. മിക്കാവാറും സ്ത്രീകൾ ആജന്മ ബ്രഹ്മചാരികളായിത്തന്നെ കഴിഞ്ഞിരുന്നു. എന്നാൽ ചാരിത്ര്യത്തിൽ സംശയം വന്നാൽ അവരെ സ്മാർത്തവിചാരംചെയ്ത് പടിയടച്ച് പിണ്ഡം വച്ച് ഇല്ലത്തിനു പുറം തള്ളിയിരുന്നു. എന്നാൽ ശൂദ്രന്മാർക്ക് പാതിവ്രത്യം പാടില്ലാ എന്ന് അവർ പ്രചരിപ്പിക്കുകയും അതിനായി കഥകൾ മെനയുകയും ചെയ്തിരുന്നു.

നായന്മാരും മറ്റു ജാതിക്കാരത്രയും തീണ്ടാപ്പാടകലെ നില്കേണ്ടവരായിരുന്നു. എന്നിരുന്നാലും വീട്ടുജോലിക്ക് നായന്മാരായിരുന്ന് നിയ്യോഗിക്കപ്പെട്ടിരുന്നത്. ഒരു നായരേയും നായർ സ്ത്രീയെയും താമസിപ്പിക്കാത്ത നമ്പൂതിരി ഇല്ലങ്ങൾ തന്നെ ഇല്ല എന്നും വാലിയക്കാർ എന്നത് നായന്മാരുടെ പര്യായമായുമായാണ് കരുതിപോന്നത് [12]

ബ്രാഹ്മണന്മാരുമായുള്ള ആചാര സാമ്യ-വ്യത്യാസങ്ങൾ

ബ്രാഹ്മണജനതകൾക്കാലെ ബാധകമായ, ധർമ്മശാസ്ത്രങ്ങളും നമ്പൂതിരിമാർക്ക് പ്രത്യേക ധർമ്മങ്ങൾ നിർദ്ദേശിക്കുന്ന ശങ്കരസ്മൃതിയും എഴുതിയ ശ്രീ ശങ്കരാചാര്യർ ആണ് നമ്പൂതിരിമാർക്കുണ്ടായിരുന്ന പഴയ ആചാരങ്ങളും ക്രോഡീകരിച്ചത് എന്നാണ് അവർ പറഞ്ഞുവരുന്നത്. ഇത് ഘണ്ഡിക്കുന്നവരും ഉണ്ട്. അവരുടെ അഭിപ്രായപ്രകാരം ശങ്കരാചാര്യരുടെ മാതാവിന്റെ പിണ്ഡകർമ്മം പോലും ചെയ്യാൻ തയാറാവാതിരുന്നവരാണ് നമ്പൂതിരിമാർ എന്നും ശങ്കരാചാര്യർ ഇത്രയും വിചിത്രമായ ആചാരക്രമങ്ങൾ നിശ്ചയിക്കാനും മാത്രം അദ്ദേഹം കേരളത്തിൽ ജീവിതം ചിലവഴിച്ചിട്ടില്ല എന്നുമാണ്. ഭൂമിയിലത്രയും സ്വയംഭൂവായ തങ്ങളുടെ ജന്മിത്ത അവകാശം സം‍രക്ഷിക്കാനും പവിത്രത നൽകാനും പരശുരാമനെ വരെ വരുത്തി കേരളം സൃഷ്ടിച്ച അവർ അതേ വർഗ്ഗസ്വാർത്ഥപ്രേരണയാൽ ശാങ്കരസ്മൃതിയും മറ്റും അവലംബിച്ചിരിക്കാമെന്നാണ് പി കെ ബാലകൃഷ്ണൻ തന്റെ വിമർശനാത്മകമായ പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. [1] ബ്രാഹ്മണർക്കെല്ലാം ബാധകമായ ധർമ്മശാസ്ത്രവിധികളിൽ നിന്നു വ്യത്യസ്തമായും, പലപ്പോഴും അതിനുകടകവിരുദ്ധമായും വിശേഷമായ ആചാരക്രമങ്ങളും അനുഷ്ഠാനങ്ങളും അവർ സ്വീകരിച്ചു. 64 വിശേഷാചാരങ്ങളെ ചരിത്രകാരന്മാർ അനാചാരങ്ങൾ എന്നു വിളിക്കുന്നത് മറ്റുള്ള ബ്രാഹ്മണർക്കിടയിൽ നിലവിലില്ലാത്തതിനാലാണ്.

  • മറ്റു ബ്രാഹ്മണർ എല്ലാവരും പിൻകുടുമക്കാരാണ്, എന്നാൽ നമ്പൂതിരിമാർ മുൻ കുടുമക്കാരാണ്.
  • മറ്റു ബ്രാഹ്മണർ രണ്ടിഴയുള്ള പൂണൂൽ ധരിക്കുമ്പോൾ നമ്പൂതിരിമാർക്ക് ഒരിഴയേ ഉള്ളൂ.
  • മറ്റു ബ്രാഹ്മണർ വസ്ത്രം ധരിക്കാതെ കുളിക്കുവാൻ പാടില്ല എന്നാൽ നമ്പൂതിരിമാർക്ക് വസ്ത്രം ധരിച്ചുള്ള കുളി നിഷിദ്ധമാണ്.
  • കുളിക്കുമ്പോൾ മറ്റു ബ്രാഹ്മണർ മന്ത്രം ജപിക്കണം, എന്നാൽ നമ്പൂതിരിമാർക്ക് യാതൊരു ദേവസംകല്പവും കൂടാതെയുള്ള കുളിയാണ്.
  • മതകർമ്മങ്ങൾ ചെയ്യുമ്പോൾ എല്ലാ ബ്രഹ്മണരും മന്ത്രങ്ങൾ അറിയാമെങ്കിലും മറ്റൊരു പുരോഹിതൻ പറയുന്നത് ഏറ്റുചൊല്ലുകയാണ് വേണ്ടത്, എന്നാൽ നമ്പൂതിരിക്ക് മറ്റൊരു പുരോഹിതൻ പാടില്ല.
  • അലക്കുകാർ അലക്കിയ വസ്ത്രം ധരിക്കേണ്ടി വന്നാൽ അത് വെള്ളത്തിൽ മുക്കിയശേഷമേ ധരിക്കാവൂ എന്നാണ് ബ്രാഹ്മണർക്ക്, എന്നാൽ വെളുത്തേടൻ വൃത്തിയാക്കിയ വസ്ത്രമല്ലാതെ മറ്റുള്ളവ ധരിക്കുന്നത് നമ്പൂതിരിമാർക്ക് പാടില്ല എന്നാണ്.
  • ബ്രാഹമണർക്ക് വിധവകളല്ലാത്തവർ വെള്ളവസ്ത്രം ധരിക്കുന്നത് കൊടിയ ജാത്യാചാര ലംഘനമാണ്, എന്നാൽ സ്ത്രീകൾ വെള്ളവസ്ത്രമേ ധരിക്കാവൂ.
  • ഇതര ബ്രാഹമണ സ്ത്രീകൾക്ക് മൂടുപടം ഇല്ല എന്നാൽ നമ്പൂതിരി അന്തർജനങ്ങൾ ഭർത്താവല്ലാതെ ഒരാളെയു കാണുകയേ പാടില്ല.
  • മറ്റു ബ്രാഹ്മണർ കണ്ടുമുട്ടുമ്പോൾ പരസ്പരം ഉപചാരം അർപ്പിക്കണം എന്നാൽ നമ്പൂതിരിമാർക്ക് അത് നിഷിദ്ധമാണ്.
  • നമ്പൂതിരിമാർക്ക് ശൈവ വൈഷണവ വ്യത്യാസം പാടില്ല, എന്നാൽ മറ്റുള്ളവർ ഇതിൽ ഏതെങ്കിലും ഒന്നായിരിക്കണം.

വിഭാഗങ്ങൾ

തമ്പ്രാക്കൾ, നമ്പൂതിരി, നമ്പൂതിരിപ്പാട്, ഭട്ടതിരി, ഭട്ടതിരിപ്പാട്, തങ്ങൾ, മൂസത്, ഗ്രാമണി, പണ്ടാരത്തിൽ, ഇളയത് എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ആഭിജാത്യത്തിന്റെ അളവിൽ വിഭജിക്കപ്പെട്ടിരിക്കുന്നു.

ജാതിനിർണ്ണയം.[13]

16-ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ടത് എന്നു കരുതുന്ന “ജാതി നിർണ്ണയം” നമ്പൂതിരിമാരെ എട്ട് ഉപജാതികളായും, രണ്ട് ചെറുജാതികളായും, 12 ഉപ-ചെറുജാതികളായും തരം തിരിച്ചിരിക്കുന്നു.

  • സാമ്രാട്ട് (ആഴ്വാഞ്ചേരി തമ്പ്രാക്കൾ) കേരളത്തിനു പുറത്ത് പരിവർത്തനം ചെയ്യപ്പെട്ടവർ
  • കൽപ്പഞ്ചേരി തമ്പ്രാക്കൾ എന്നൊരു ഉപ-ജാതി ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് സമരായിരുന്നു പക്ഷെ അവരുടെ തിരോധാനത്തെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല.
  • ആഢ്യന്മാർ വേദങ്ങളും വേദാന്തങ്ങളും പഠിച്ചവർ, നമ്പൂതിരിപ്പാട്.
  • വശിഷ്ഠർ താപസവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ, ചില യാഗങ്ങളിൽ പ്രത്യേകമായി പങ്കെടുക്കുന്നവർ.
  • സാമാന്യർ ദേവാലയങ്ങളിലെ പൂജാരിമാർ, മന്ത്രവാദികൾ, ദുർമന്ത്രവാദികൾ.
  • ജാതിമാത്രർ പരിവർത്തനം ചെയ്യപ്പെട്ട പ്രമുഖരായ ബൌദ്ധ ഭിഷഗ്വരർ, പ്രമുഖരായ പടയാളികൾ, വേദപഠനം ത്യജിച്ച് മറ്റ് വൃത്തികളിൽ ഏർപ്പെട്ടിരുന്നവർ.
  • സങ്കേതി കേരളത്തിൽ കുടിയേറുകയും വ്യത്യസ്ത കാരണങ്ങളാൽ തിരികെ പോവുകയും ചെയ്തവർ.
  • എമ്പ്രാൻ (ഹേ ബ്രഹ്മഃ എന്ന പദം ലോപിച്ചത്) സങ്കേതികൾ തിരിച്ച് വീണ്ടും കേരളത്തിലേക്കത്തിയവർ.
  • പാപഗ്രസ്തർ ഉന്നത സ്ഥാനീയർക്കെതിരെ പ്രവർത്തിച്ചതിന് ശാപം കിട്ടിയവർ.
  • പാപിഷ്ടർ/പാപി ശൂദ്രർക്ക് വേണ്ടി പൌരോഹിത്യം നിർവഹിച്ചവർ, ഭൂതറായ പെരുമാളിന്റെ കൊലപാതകരും അതിനു കൂട്ടു നിന്നവരും.

നമ്പൂതിരിയിലെ തരങ്ങൾ

ജോലിക്കധിഷ്ഠിതമായി പത്തു തരം തിരിവുണ്ട്. എന്നാലും ഒരോ ജോലിയും അതിൻറേതായ പവിത്രതയോടെ ഉള്ളതെന്നും അങ്ങോട്ടുമിങ്ങോട്ടും തമ്മിൽ സ്ഥാന തർക്കങ്ങൾക്കിടം വരരുതെന്നു നിഷ്കർഷയുണ്ട്.

  • 1 ആടു - യാഗങ്ങളിലും യജ്ഞങ്ങളിലും വിദഗ്ദരായവർ.
  • 2 ഏടു - ഇത് പുസ്തകത്തിലെ താളുകളെ പ്രതിനിധീകരിച്ച്, പഠിക്കാനും പഠിപ്പിക്കാനും യോഗ്യതയുള്ളവർ എന്നർത്ഥത്തിൽ സംകൃതം, വേദം, ഭാഷ, ജ്യോതിശാസ്ത്രം ജ്യോതിഷം വാസ്തുശിലപകല എന്നിവ അഭ്യസിപ്പിച്ചിരുന്നവർ
  • ഭിക്ഷ - സന്യാസ വൃത്തിയിൽ ഏർപ്പേടേണ്ടവർ.
  • പിച്ച - (അലൌകികത പച്ചയായ പേര്) ഇവരാണ് നമ്പൂതിരിമാരെ കർമ്മങ്ങളിൽ സഹായിക്കുന്നത്.
  • ഓത്ത് - വേദം പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ.
  • ശാന്തി - ക്ഷേത്രങ്ങളിൽ പൂജ അർപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ.
  • ആടുക്കള - ദേഹണ്ണത്തിൽ വിദഗ്ദർ.
  • അരങ്ങു - യുദ്ധകാര്യങ്ങൾ ചെയ്തിരുന്നവർ. യോദ്ധാക്കളെ പരിശീലിപ്പിച്ചിരുന്നവർ.
  • പന്തി - തങ്ങൾ, ഗ്രാമണി നമ്പി മൂസ്സ് തുടങ്ങിയവർ.
  • കടവു - ചോര ഉപയോഗിച്ചുള്ള ആരാധനകൾ ചെയ്തിരുന്നവർ മറ്റുള്ളവരെ കർമ്മങ്ങളിലും മറ്റും സഹായിക്കേണ്ടവർ.

പരിവർത്തനത്തിന്റെ കാറ്റ്

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കേരളത്തിലാമാനം വീശിയടിച്ച നവോത്ഥാനത്തിന്റെ തരംഗങ്ങൾ മറ്റുസമുദായങ്ങളിലെ പോലെ നമ്പൂതിരി സമുദായത്തിലും മാറ്റങ്ങൾ വരുത്തി. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും യാഥാസ്ഥിതികചിന്തകൾക്കും എതിരായ സംഘടിതമായ പ്രവർത്തനങ്ങൾ നമ്പൂതിരി യുവാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവാൻ തുടങ്ങി. വി.ടി. ഭട്ടതിരിപ്പാട്, കുറൂർ നമ്പൂതിരി, ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയവർ കേരളത്തിൽ നമ്പൂതിരി സമൂഹത്തിന്റെ പരിവർത്തനത്തിന് വഴി തെളിച്ചു.

യോഗക്ഷേമസഭയും നമ്പൂതിരി യുവജനസംഘവും

നമ്പൂതിരിസമുദായത്തിലെ ആദ്യകാല നവോത്ഥാനത്തിൽ കാര്യമായ പങ്കുവഹിച്ച രണ്ട് പ്രസ്ഥാനങ്ങളായിരുന്നു യോഗക്ഷേമസഭയും നമ്പൂതിരി യുവജനസംഘവും. യോഗക്ഷേമ സഭ 1908-ൽ സ്ഥാപിക്കപ്പെട്ടു. നമ്പൂതിരി യുവജനസംഘം 1928 ലാണ്‌ പ്രവർത്തനം തുടങ്ങിയത്. നമ്പൂതിരിമാരിൽ മത-ആചാര സാമൂഹ്യ സാമ്പത്തിക കാര്യങ്ങളിൽ യുക്തിയുക്തമായ പരിഷ്കാരം നടത്തുകയും അവരിൽ സദാചാരബോധവും സമുദായസ്നേഹവും ദേശാഭിമാനവും വർദ്ധിപ്പിക്കുകയായിരുന്നു സംഘസ്ഥാപനത്തിന്റെ ലക്ഷ്യം [14] ഇവയുടെ പ്രസിദ്ധീകരനങ്ങളായിരുന്നു യഥാക്രമം യോഗക്ഷേമവും ഉണ്ണിനമ്പൂതിരിയും.

നമ്പൂതിരി സാമൂഹിക പരിഷ്കരണാപ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട ആശയങ്ങൾക്ക് ആക്കം വർദ്ധിച്ചുതുടങ്ങി. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിക്കേണ്ടതിൻറെ ആവശ്യകത നമ്പൂതിരി യുവാക്കൾ തിരിച്ചറിയുകയും അതിനായി എടക്കുന്നിൽ നമ്പൂതിരിബാലന്മാർക്കായി വിദ്യാലയം ആരംഭിച്ചു. എന്നാൽ ബാലികമാരുടെ കാര്യത്തിൽ അഭിപ്രായസമന്വയം ഉണ്ടായില്ല. 1919-ൽ വിദ്യാലയം തൃശൂരിലേക്ക് മാറ്റി. ഇത് കുറൂർ നമ്പൂതിരിപ്പാടായിരുന്നു സ്ഥാപിച്ചത്.

ജ്യേഷ്ഠപുത്രന്മാർ മാത്രം സ്വജാതിയിൽ നിന്ന് വിവാഹം ചെയ്യുന്ന ആചാരം, കനിഷ്ഠന്മാരുടെ വിജാതീയ സംബന്ധം, ബഹുഭാര്യാത്വം, വൃദ്ധഭർത്താക്കന്മാരെ വരിക്കാൻ വിധിക്കപ്പെടുക, വിധവാവിവാഹ നിരോധം, ഋതുവായ ബാലികമാർക്കുള്ള വിദ്യാഭ്യാസ നിഷേധം, സ്ത്രീധനം, തുടങ്ങിയ അനാചാരങ്ങൾക്കെതിരായി അതിശക്തമായ പ്രതികരണങ്ങൾ ഉണ്ണിനമ്പൂതിരി യിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആദ്യം മാസികയായിരുന്ന ഈ പ്രസിദ്ധീകരണം താമസിയാതെ വാരിക യാക്കപ്പെട്ടു. [15]ഇവക്കെല്ലാം പ്രതീക്ഷിച്ച തരത്തിലുള്ള പ്രതികരണങ്ങൾ തന്നെയായിരുന്നു കൂടുതലും സമുദായത്തിൽ നിന്ന് ലഭിച്ചത്. കുടുംബഭരണം, സ്വത്താവകാശം എന്നീ കാര്യങ്ങളിലും പുരോഗമനപരമായ സമീപനം ആവശ്യമാണെന്നു വന്നു. ചെറിയ വിഭാഗം നമ്പൂതിരിമാരിലെങ്കിലും ഇത്തരം ആശയങ്ങൾ അത്യാവശ്യമാണെന്ന് നിലപാട് വന്നു. ജാതിവ്യവസ്ഥ മൊത്തത്തിൽ മാറ്റേണ്ടതാണെന്ന് ചിലർ വാദിക്കാനും തുടങ്ങി. മറ്റുസമുദായത്തിൽ നിന്നും പ്രോത്സാഹനങ്ങൾ ഉണ്ടായി. യുവദീപം, നവലോകം, മിതവാദി, മഹാത്മ തുടങ്ങിയ അക്കാലത്തെ പല പ്രസിദ്ധീകരണങ്ങളും അവയെ അനുകൂലിച്ചു. ഉണ്ണിനമ്പൂതിരിയിൽ വന്ന പല ലേഖനങ്ങളും ബഹുഭൂരിപക്ഷ യാഥാസ്ഥിതിക വായനക്കാരിൽ പ്രതിഷേധമുയർത്തിയെങ്കിലും ശ്രദ്ധേയമായ പ്രതികരണങ്ങളും പല പ്രമുഖരിൽ നിന്നുമുണ്ടായി.

1903-ലും 1905-ലും 1918-ലും നടന്ന സ്മാർത്തവിചാരങ്ങൾ*[2] സമൂഹമനസ്സിൽ പതിഞ്ഞ സംഭവങ്ങളായിരുന്നു. [16]സ്മാർത്തവിചാരങ്ങൾക്കെതിരെ അവ നടന്ന കാലത്ത് വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വിചാരണചെയ്യപ്പെട്ടവരെ ജാതിഭ്രഷ്ടാക്കുന്നത് കടുത്ത ശിക്ഷയായിരുന്നു എന്നായിരുന്നു മിക്കവരും അഭിപ്രായപ്പെട്ടത്. നിരപരാധികൾ ശിക്ഷിക്കപെടാവുന്ന സാഹചര്യവും ഉണ്ടായിരുന്നത് എതിർപ്പിന്‌ ശക്തികൂട്ടി. ചാക്യാർ ജാതി ഉദ്ഭവിച്ചതു തന്നെ ഇത്തരം സമുദായഭ്രഷ്ടിൽനിന്നായിരുന്നു.

പരിവർത്തനം നടത്തിയ നാടകങ്ങൾ

പരിവർത്തനത്തിൻറെ കാറ്റുമായി നിരവധി നാടകങ്ങൾ അരങ്ങേറുകയുണ്ടായി .വി.ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം നമ്പൂതിരി യുവജന സംഘത്തിന്റെ 11 വാർഷികത്തോടനുബന്ധിച്ച് 1929-ൽ അരങ്ങേറി. നമ്പൂതിരിസ്തീകൾ പലരും ഓലക്കുടക്കും മറ്റൂം പിറകിലിരുന്ന് ഈ നാടകം കാണുകയുണ്ടായി. ഇത് നമ്പൂതിരി സ്ത്രീകൾക്കിടയിൽ വലിയ മാറ്റത്തിനു നാന്ദികുറിക്കുന്ന സംഭവമായി. ബഹുഭാര്യാത്വം, വൃദ്ധവിവാഹം, ബാലികാവിവാഹം തുടങ്ങിയവക്കെതിരായും പ്രേമവിവാഹത്തിനനുകൂലമായും അവർ പ്രതികരിച്ചുടങ്ങി. നായന്മാർ നായർ ബില്ല് എന്ന നിയമത്തിലൂടെ സംബന്ധത്തിൽ നിന്ന് വിമോചനം നേടി, എന്നാൽ നമ്പൂതിരിബിൽ വീണ്ടും താമസിച്ചു. നിരവധി കോവിലകങ്ങളിൽ അനന്തരാവകാശികൾ ഉണ്ടാവണമെങ്കിൽ നമ്പൂതിരി ബന്ധം വേണമെന്നുണ്ടായിരുന്നതിനാലായിരുന്നു അത്. എം.ആർ.ബി എന്നറിയപ്പെട്ടിരുന്ന മുല്ലമംഗലത്തുമനക്കൽ എം.രാമൻ ഭട്ടതിരിപ്പാടിന്റെ മറക്കുടയ്ക്കുള്ളിലെ മഹാനഗരംഎന്ന നാടകം വൃദ്ധവിവാഹത്തിന്റെ പരിദേവനങ്ങൾ പുറം ലോകമറിയിച്ചു. പ്രേംജി എന്നറിയപ്പെടുന്ന എം.പി. ഭട്ടതിരിപ്പാടിന്റെ ഋതുമതി എന്ന നാടകം മറ്റൊരു ശ്രദ്ധേയമായ വിഷയം കൈകാര്യം ചെയ്തു.

മുത്തിരിങ്ങോട്ട് ഭവത്രാതൻ നമ്പൂതിരിപ്പാടെഴുതിയ അപ്‌ഫന്റെ മകൾ എന്ന നോവൽ സജാതീയ വിവാഹം ബഹുഭാര്യാത്വം എന്നീ വിഷയങ്ങൾ പ്രമേയമാക്കി അവതരിക്കപ്പെട്ടതാണ്‌.

നമ്പൂതിരിഫലിതങ്ങൾ

നമ്പൂതിരികളെ രസികരായ കഥാപാത്രങ്ങളായി വരുന്ന ധാരാളം ഫലിതങ്ങൾ വാമൊഴിയായും വരമൊഴിയായും കേരളത്തിൽ പ്രചരിച്ചിരുന്നു. അതിനെയാണ്‌ നമ്പൂതിരി ഫലിതങ്ങൾ എന്നു പറയുന്നത്.


കുറിപ്പുകൾ

  • ^ " അവർ(നമ്പൂതിരിമാർ) മറ്റു രാജ്യങ്ങളിലല ബ്രാഹ്മണരുമായി ഒരുമിച്ചിരുന്ന് ഒരിക്കലലം ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ഇല്ല. പദവിയിൽ തങ്ങളേക്കാൽ എത്രയോ താഴ്ന്നവരെന്ന് അവർ കരുതുന്ന ഈ ബ്രാഹ്മണരെ അവർ പട്ടർ എന്നാണ്‌ വിളിക്കുന്നത്. -ഫ്രാൻസിസ് ബുക്കാനൻ.
  • ^ ആദ്യത്തേത് കുന്ദംകുളത്തിനടുത്തുള്ള ഒരു മനക്കലെ വിധവയായ അന്തർജ്ജനമായിരുന്നു. അവർ വിചാരണവേളയിൽ 15 പുരുഷന്മാരുടെ പേരുകൾ പറയുകയുണ്ടായി. രണ്ടാമത്തേതാണ്‌ ഏറേ പ്രസിദ്ധയാർജ്ജിച്ചത്. കുറിയേടത്ത് താത്രി എന്ന അന്തർജ്ജനമായിരുന്നു വിചാരണ നേരിട്ടത്. 66 പുരുഷന്മാരുടെ പേരുവിവരങ്ങളാണ്‌ വിചാരണ നേരിട്ട അവർ പുറത്തുവിട്ടത്. വിചാരണയെ അസാമാന്യ നിശ്ചയദാർഢ്യത്തോടെയാണ്‌ അവർ നേരിട്ടത്. 1918-ലായിരുന്നു അവസാനത്തെ സ്മാർത്തവിചാരം. അതിലും താത്രി എന്ന അന്തർജ്ജനത്തെയാണ്‌ വിചാരണ ചെയ്തത്.

അവലംബം

  1. 1.0 1.1 പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; ഏട് 289 2005 കറൻറ് ബുക്സ്. തൃശൂർ. ISBN 81-226-0468-4
  2. പി.കെ.ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിൻറെ സാംസ്കാരികചരിതം”-ആറാം അധ്യായം
  3. അകനാനൂറ് വാല്യം രണ്ട്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി. തൃശൂർ
  4. ശങ്കരൻ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ. എന്റെ സ്മരണകൾ (ഒന്നാം ഭാഗം). കുന്നംകുളം: പഞ്ചാംഗം പ്രസ്സ്. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  5. പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - നിത്തുകളും യാഥാർഥ്യങ്ങളും. ഏട് 28 മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  7. പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4
  8. വില്യം, ലോഗൻ. ടി.വി. കൃഷ്ണൻ (ed.). മലബാർ മാനുവൽ (6-‍ാം ed.). കോഴിക്കോട്: മാതൃഭൂമി. p. 440. ISBN 81-8264-0446-6. {{cite book}}: Check |isbn= value: length (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help); Text "others" ignored (help)
  9. S N Sadasivan; A social history of India;Page 300:ISBN 81-7648-170-X
  10. S N Sadasivan; A social history of India;Page 309:ISBN 81-7648-170-X
  11. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  12. കാണിപയ്യൂർ- എന്റെ സ്മരണകൾ ഏട് 22 എൻ. ബി. എസ്.
  13. S N Sadasivan; A social history of India;Page 310:ISBN 81-7648-170-X
  14. ഉണ്ണിനമ്പൂതിരി മാസിക 1103 കർക്കിടകം (1928)
  15. ഡോ. പി.വി., രാമൻ‌കുട്ടി. ഡോ. സ്കറിയാ സക്കറിയ (ed.). വേണാടിൻറെ പരിണാമം. [[[ഡോ. എൻ. വിജയമോഹനൻ പിള്ള]], വി.ജെ. വർഗീസ്‍] (1999 ed.). ചങ്ങനാശ്ശേരി: താരതമ്യപഠനസംഘം. p. 482. ISBN 87738-02-06. {{cite book}}: Check |isbn= value: length (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  16. ഏ.എം.എൻ. ചാക്യാർ. The Last Smarthavichaara
"https://ml.wikipedia.org/w/index.php?title=നമ്പൂതിരി&oldid=770130" എന്ന താളിൽനിന്ന് ശേഖരിച്ചത്