അന്തർജ്ജനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ നമ്പൂതിരി സ്ത്രീകളാണ്‌ അന്തർജ്ജനം എന്നറിയപ്പെടുന്നത്. 'അകത്തുള്ള ആൾ' എന്ന ശബ്ദാർഥത്തോടു കൂടിയ ഈ പദത്തിന്റെ മലയാള പര്യായങ്ങളാണ് അകത്തുള്ളോർ, അകത്തമ്മ, അത്തേമ്മ, ആത്തോൽ തുടങ്ങിയവ.

പരമ്പരാഗതമായി ഘോഷാ (പർദ) സമ്പ്രദായത്തിലാണ് ഇവർകഴിഞ്ഞുവന്നത്. പരപുരുഷദർശനം, പരസ്യമായ യാത്രകൾതുടങ്ങിയവ ഇവർക്ക് നിഷിദ്ധമായിരുന്നു. അടുക്കളക്കാര്യങ്ങളും ദേവകാര്യങ്ങളും ആയിരുന്നു പ്രധാനമായും ഇവർക്ക് നിർവഹിക്കേണ്ടിയിരുന്നത്. ദേഹം മുഴുവൻമറയ്ക്കുന്ന വിധം വസ്ത്രം ധരിച്ച് 4-5 അടിയിൽകുറയാതെ വ്യാസമുള്ള മറക്കുട (മനക്കുട) യും വഹിച്ചുകൊണ്ട് 'തുണപ്പെണ്ണുങ്ങളുടെ' (ദാസികൾ) അകമ്പടിയോടുകൂടി മാത്രമേ ഇവർവല്ലപ്പോഴും പുറത്തു സഞ്ചരിച്ചിരുന്നുള്ളു. പഴയ ആചാരാനുഷ്ടാനങ്ങളെയെല്ലാം ധ്വംസിച്ചുകൊണ്ട് കേരളത്തിൽ 20 -ം നൂറ്റാണ്ടിൻറെ പ്രഥമാർധത്തിലുണ്ടായ സാമൂഹികസാംസ്കാരിക നവോത്ഥാനം അന്തർജനങ്ങളെ ബഹിർലോക സ്ത്രീജനങ്ങളോടൊപ്പം സ്വതന്ത്രരാക്കി.

എന്ന് വള്ളത്തോൾ നാരായണമേനോൻ (പട്ടിൽ പൊതിഞ്ഞ തീക്കൊള്ളി-സാഹിത്യമഞ്ജരി 2 - ം ഭാഗം) പറഞ്ഞിരിക്കുന്നത് ആചാരപരിവർത്തനത്തിൻറെ ആദ്യദശയിൽ ഉണ്ടായതായി സങ്കല്പിക്കപ്പെട്ട ഒരു ഇതിവൃത്തത്തിന്റെ പ്രതിപാതനത്തിലാണ്.

ഇതും കാണുക[തിരുത്തുക]

  • നമ്പൂതിരി സ്ത്രീകളുടെ ഭർത്താക്കൻമാർ മരിച്ചാൽ തലമുണ്ഡനം ചെയ്ത് സന്യാസതുല്യ ജീവിതം നയിക്കണമായിരുന്നു .. വിധവാ വിവാഹം ( പുനർ വിവാഹം ) നിഷിദ്ദദമായിരുന്നു.
"https://ml.wikipedia.org/w/index.php?title=അന്തർജ്ജനം&oldid=2898060" എന്ന താളിൽനിന്ന് ശേഖരിച്ചത്