"രവിചന്ദ്രൻ സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akhilaprem (സംവാദം | സംഭാവനകൾ) |
Akhilaprem (സംവാദം | സംഭാവനകൾ) |
||
വരി 23: | വരി 23: | ||
=== ജീവിതരേഖ === |
=== ജീവിതരേഖ === |
||
പരേതനായ കെ.ചന്ദ്രശേഖരൻ പിള്ളയുടേയും,പി ഓമന അമ്മയുടേയും മകനായി 1970 മെയ് 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കടുത്ത് [[പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്|പവിത്രേശ്വരത്ത്]] ജനിച്ചു<ref name="KC"/> |
പരേതനായ കെ.ചന്ദ്രശേഖരൻ പിള്ളയുടേയും, പി ഓമന അമ്മയുടേയും മകനായി 1970 മെയ് 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കടുത്ത് [[പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്|പവിത്രേശ്വരത്ത്]] ജനിച്ചു.<ref name="KC"/> മുഖത്തല സെന്റ് ജൂഡ് ഹൈസ്കൂളിൽ നിന്നും [[എസ്.എസ്.എൽ.സി.]] പൂർത്തിയാക്കിയതിനു ശേഷം ബി.എ ഇഗ്ലീഷ് സാഹിത്യത്തിൽ [[കേരള യൂണിവേഴ്സിറ്റി]]<nowiki/>യിൽ നിന്നും ബിരുദം കരസ്ഥമാക്കി. ഇംഗ്ലീഷ് സാഹിത്യം, ഇക്കണോമിക്സ്, പൊളിടിക്സ്, ചരിത്രം, സോഷ്യോളജി, മലയാള സാഹിത്യം, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. |
||
== ഔദ്യോഗിക ജീവിതം == |
== ഔദ്യോഗിക ജീവിതം == |
||
11 വർഷത്തോളം [[കേരള പബ്ലിക് സർവീസ് കമ്മീഷൻ|കേരള പബ്ലിക് സർവീസ് കമ്മീഷനിലും]] മൂന്നാർ, നെടുമങ്ങാട് ഗവൺമെന്റ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. നിലവിൽ [[University College, Thiruvananthapuram|തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ]] ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു.<ref>{{Cite web|url=https://www.gcwtvm.ac.in/ravichandran-c/|title=Gov women college tvm|access-date=08-06-2020|last=|first=|date=|website=|publisher=}}</ref> |
11 വർഷത്തോളം [[കേരള പബ്ലിക് സർവീസ് കമ്മീഷൻ|കേരള പബ്ലിക് സർവീസ് കമ്മീഷനിലും]] മൂന്നാർ, നെടുമങ്ങാട് ഗവൺമെന്റ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. നിലവിൽ [[University College, Thiruvananthapuram|തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ]] ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു.<ref>{{Cite web|url=https://www.gcwtvm.ac.in/ravichandran-c/|title=Gov women college tvm|access-date=08-06-2020|last=|first=|date=|website=|publisher=}}</ref> |
13:24, 16 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
രവിചന്ദ്രൻ സി | |
---|---|
പ്രമാണം:Ravichandrancpvs.jpg | |
ജനനം | |
ദേശീയത | ഇന്ത്യക്കാരൻ |
വിദ്യാഭ്യാസം | ബിരുദാനന്തരബിരുദം |
തൊഴിൽ | പ്രഭാഷകൻ, എഴുത്തുകാരൻ,അധ്യാപകൻ |
ജീവിതപങ്കാളി(കൾ) | ഡോ.ബീനാ റാണി എസ് |
കുട്ടികൾ | ഗൗതം രവിചന്ദ്രൻ , മിത്ര രവിചന്ദ്രൻ , ഹർഷ രവിചന്ദ്രൻ |
മാതാപിതാക്ക(ൾ) | ശ്രീ കെ.ചന്ദ്രശേഖര൯ പിള്ള, ശ്രീമതി പി.ഓമന അമ്മ |
പുരസ്കാരങ്ങൾ |
|
അറിയപ്പെടുന്ന, യുക്തി വാദി, ശാസ്ത്ര ചിന്തകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് രവിചന്ദ്രൻ സി. കേരളത്തിന്റെ സ്വതന്ത്രചിന്ത പ്രവർത്തനങ്ങളിലും, ശാസ്ത്രസാഹിത്യ മേഖലകളിലും സജീവമാണ്.[1]
ജീവിതരേഖ
പരേതനായ കെ.ചന്ദ്രശേഖരൻ പിള്ളയുടേയും, പി ഓമന അമ്മയുടേയും മകനായി 1970 മെയ് 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കടുത്ത് പവിത്രേശ്വരത്ത് ജനിച്ചു.[1] മുഖത്തല സെന്റ് ജൂഡ് ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പൂർത്തിയാക്കിയതിനു ശേഷം ബി.എ ഇഗ്ലീഷ് സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കി. ഇംഗ്ലീഷ് സാഹിത്യം, ഇക്കണോമിക്സ്, പൊളിടിക്സ്, ചരിത്രം, സോഷ്യോളജി, മലയാള സാഹിത്യം, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
ഔദ്യോഗിക ജീവിതം
11 വർഷത്തോളം കേരള പബ്ലിക് സർവീസ് കമ്മീഷനിലും മൂന്നാർ, നെടുമങ്ങാട് ഗവൺമെന്റ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. നിലവിൽ തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു.[2]
പ്രവർത്തന മേഖല
യുക്തിചിന്തകൻ, നിരീശ്വരവാദി, ശാസ്ത്രപ്രചാരകൻ, മാനവികവാദി പ്രഭാഷകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായ ഇദ്ദേഹം കേരളത്തിലുടനീളം 750 ഓളം പ്രഭാഷണങ്ങളും, നിരവധി സംവാദങ്ങളും നടത്തിയിട്ടുണ്ട്. ജീവപരിണാമം, ന്യൂറോജി, ഓട്ടിസം, വാക്സിനേഷൻ, ചരിത്രം, മതം, തത്വചിന്ത, ഇന്ത്യയുടെ ഭരണഘടന, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ചു. കേരളത്തിന്റെ ആരോഗ്യമേഖലയേ സ്വാധീനിച്ച വാക്സിൻ വിരുദ്ധതയെ തുറന്നുകാട്ടുന്നതിലും,വാക്സിനേഷന്റെ പ്രാധാന്യത്തെ സമൂഹത്തിനു ബോധ്യപ്പെടുത്തുന്നതിലും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കേരളനവോത്ഥാനത്തിന്റെ ഭാഗമായ യുക്തിചിന്ത മേഖലക്ക് നിരവധി സംഭാവനകൾ നല്കിയ ഇദ്ദേഹം പ്രസിദ്ധ ന്യൂറോളജിസ്റ്റായ ഡോ.വിളയന്നൂർ എസ്. രാമചന്ദ്രൻ രചിച്ച Tell tale brain എന്ന ശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.ഇതിന് കേരളശാസ്ത്ര സാഹിത്യ കൗൺസിൽ ഏർപ്പെടുത്തിയ യുവ ശാസ്ത്ര എഴുത്തുകാരനുള്ള പുരസ്കാരം 2017 ൽ ലഭിച്ചു.[3] ലോകത്ത് ഏറേ വായിക്കപ്പെട്ട പരിണാമശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിൻസിന്റെ The god delusion എന്ന ഗ്രന്ഥത്തേ ആസ്പദമാക്കി സി രവിചന്ദ്രൻ രചിച്ച നാസ്തികനായ ദൈവം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. റിച്ചാർഡ് ഡോക്കിൻസിന്റെ The greatest show on earth എന്ന പരിണാമശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ബുദ്ധനെ എറിഞ്ഞ കല്ല് [4]എന്ന ഭഗവത്ഗീത വിമർശനം ഏറെ വിമർശനത്തിന് വിധേയമായി. വാസ്തുശാസ്ത്രത്തിന്റെ തട്ടിപ്പുകളെ തുറന്നുകാട്ടിയ വാസ്തുലഹരി,[5]ജ്യോതിഷഭീകരതയുടെ കാണാപ്പുറങ്ങൾ വീശദീകരിക്കുന്ന പകിട 13 തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.
എഴുതിയ പുസ്തകങ്ങൾ
വർഷം | പുസ്തകം | പ്രസാധകർ |
---|---|---|
2007 | ആദാമിന്റെ പാലവും രാമന്റെ സേതുവും | മൈത്രി ബുക്സ് |
2009 | നാസ്തികനായ ദൈവം | ഡി സി ബുക്സ് |
2011 | മൃത്യുവിന്റെ വ്യാകരണം | ഡി സി ബുക്സ് |
2012 | ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയം | ഡി സി ബുക്സ് |
2013 | പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം | ഡി സി ബുക്സ് |
2014 | ബുദ്ധനെ എറിഞ്ഞ കല്ല് | ഡി സി ബുക്സ് |
2015 | ചുമ്പിച്ചവരുടെ ചോര; ചുമ്പനസമരത്തിന്റെ രാഷ്ട്രീയം | മൈത്രി ബുക്സ് |
2015 | വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകൾ | ഡി സി ബുക്സ് |
2015 | ബീഫും ബിലീഫും | ഡി സി ബുക്സ് |
2016 | മസ്തിഷ്കം കഥ പറയുമ്പോൾ(വിവർത്തനം) | ഡി സി ബുക്സ് |
2016 | രവിചന്ദ്രന്റെ സംവാദങ്ങൾ | ഡോൺ.ബുക്ക്സ് |
2017 | വെളിച്ചപ്പാടിന്റെ ഭാര്യ;അന്ധവിശ്വാസങ്ങളുടെ
അറുപത് വർഷങ്ങൾ |
ഡി സി ബുക്സ് |
2017 | കാർട്ടറുടെ കഴുകൻ
(Co writer: Dr km Sreekumar) |
ഡി സി ബുക്സ് |
2017 | അമ്പിളിക്കുട്ടന്മാർ | ഡി സി ബുക്സ് |
2019 | സുവിശേഷ വിശേഷം: വെള്ളയിൽ വരുമ്പോൾ | ഡി സി ബുക്സ് |
പുരസ്കാരങ്ങൾ
* ശാസ്ത്രസാഹിത്യഅവാർഡ് 2016
* ജോസഫ് മുണ്ടശ്ശേരി അവാർഡ് 2017
* കേരളസാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് 2017
* കേരള ശാസ്ത്ര-സാഹിത്യ കൗൺസിൽ അവാർഡ് 2018
അവലംബം
- ↑ 1.0 1.1 "Freethinker wiki family". Retrieved 8-06-8.
{{cite web}}
: Check date values in:|access-date=
(help) - ↑ "Gov women college tvm". Retrieved 08-06-2020.
{{cite web}}
: Check date values in:|access-date=
(help) - ↑ "Award". Retrieved 08-06-2020.
{{cite web}}
: Check date values in:|access-date=
(help) - ↑ "Dc books". Retrieved 8-06-2020.
{{cite web}}
: Check date values in:|access-date=
(help) - ↑ "Vasthulahari". Retrieved 08-06-2020.
{{cite web}}
: Check date values in:|access-date=
(help)