റിച്ചാർഡ് ഡോക്കിൻസ്
റിച്ചാർഡ് ഡോക്കിൻസ് | |
---|---|
ജനനം | Clinton Richard Dawkins 26 മാർച്ച് 1941 |
ദേശീയത | ബ്രീട്ടീഷ് |
വിദ്യാഭ്യാസം | MA, DPhil (Oxon) |
കലാലയം | Balliol College, Oxford |
തൊഴിൽ | Ethologist |
സജീവ കാലം | 1967–present |
തൊഴിലുടമ | University of California, Berkeley University of Oxford |
സംഘടന(കൾ) | Fellow of the Royal Society Fellow of the Royal Society of Literature |
അറിയപ്പെടുന്നത് | Gene-centered view of evolution, concept of the meme, as well as advocacy of atheism and science. |
അറിയപ്പെടുന്ന കൃതി | The Selfish Gene (1976) The Extended Phenotype (1982) The Blind Watchmaker (1986) The God Delusion (2006) |
ജീവിതപങ്കാളി(കൾ) | Marian Stamp Dawkins (m. 1967–1984) Eve Barham (m. 1984–?) Lalla Ward (m. 1992–present) |
കുട്ടികൾ | Juliet Emma Dawkins (born 1984) |
മാതാപിതാക്ക(ൾ) | Clinton John Dawkins Jean Mary Vyvyan (née Ladner) |
പുരസ്കാരങ്ങൾ | ZSL Silver Medal (1989) Faraday Award (1990) Kistler Prize (2001) |
വെബ്സൈറ്റ് | The Richard Dawkins Foundation |
ക്ലിന്റൺ റിച്ചാർഡ് ഡോക്കിൻസ് ആധുനിക നിരീശ്വരവാദത്തിന്റെ വാക്താവും , ശാസ്ത്രപ്രചാരകനും (26 മാർച്ച് 1941) ഇംഗ്ലീഷുകാരനായ സ്വാഭാവരൂപീകരണശാസ്‌ത്രജ്ഞനും പരിണാമ ശാസ്ത്രകാരനും എഴുത്തുകാരനും ഓക്സ്ഫഡിലെ ന്യൂ കോളേജിലെ എമിരിറ്റസ് പ്രൊഫസ്സറും ആകുന്നു.[1] 1995 മുതൽ 2008 വരെ അദ്ദേഹം ഓക്സ്ഫഡ് സർവ്വകലാശാലയുടെ ശാസ്ത്രത്തിന്റെ പൊതുജനധാരണയ്ക്കായുള്ള പ്രൊഫസ്സറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.[2] 1976ൽ ദ സെൽഫിഷ് ജീൻ പ്രസിദ്ധീകരിച്ചതോടെയാണ്, ഡോക്കിൻസ് പ്രശസ്തനായത്. ഈ പുസ്തകം പരിണാമശാസ്ത്രത്തിന്റെ ജീൻ കേന്ദ്രീകൃത വീക്ഷണം ജനകീയമാക്കി. കൂടാതെ മീം(meme) എന്ന വാക്കും പ്രസിദ്ധമായി. 1982ൽ പരിണാമജീവശാസ്ത്രത്തിൽ പരക്കെ സ്വാധീനിച്ച ഒരു ആശയം അദ്ദേഹം മുന്നോട്ടുവച്ചു. ഒരു ജീനിന്റെ പ്രകടിതരൂപത്തിന്റെ പ്രഭാവം(phenotypic effects of a gene) ഒരു ജീവിയുടെ ശരീരത്തെ മാത്രമല്ല മറ്റു ജീവികളുടെ ശരീരങ്ങളുൾപ്പെട്ട പരിസ്ഥിതിയേയും സ്വാധീനിക്കുന്നു എന്ന് അദ്ദേഹം വാദിച്ചു. ഈ വീക്ഷണം തന്റെ എക്സ്ററൻന്റെഡ് ഫീനോടൈപ്പ് [3] എന്ന പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. റിച്ചാഡ് ഡോക്കിൻസ് പ്രസിദ്ധനായ നിരീശ്വരവാദിയാണ്. ബ്രിട്ടിഷ് ഹ്യൂമനിസ്റ്റ് അസ്സോസിയേഷന്റെ ഉപാധ്യക്ഷനും ബ്രൈറ്റ്സ് മൂവ്മെന്റ് [4] എന്ന സംഘടനയുടെ സഹകാരിയുമാണ്.അദ്ദേഹം സൃഷ്ടിവാദത്തിന്റെയും ബൗദ്ധികരൂപകല്പനാവീക്ഷണത്തിന്റെയും വിമർശകനും ആകുന്നു. 1986ൽ അദ്ദേഹം എഴുതിയ ദ ബ്ലൈന്റ് വാച്ച് മേക്കർ എന്ന ഗ്രന്ഥത്തിൽ വാച്ചുനിർമാതാവ് രൂപകല്പനയ്ക്കെതിരായി വാദഗതികൾ ഉയർത്തിയിട്ടുണ്ട്. പരിണാമത്തിന്റെ പ്രക്രിയകൾ ഒരു അന്ധനായ വാച്ചുനിർമാതാവിന്റേതാണെന്നാണു സ്ഥാപിക്കുന്നത്. ഡോക്കിൻസ് തുടർന്ന് അനേകം ജനകീയശാസ്ത്ര ഗ്രന്ഥങ്ങളെഴുതുകയും ടെലിവിഷനിലും റേഡിയോയിലും തുടർച്ചയായി പരിപാടികൾ അവതരിപ്പിച്ചുവരികയും ചെയ്തുവരുന്നു. 2006ൽ അദ്ദേഹം എഴുതിയ ദ ഗോഡ് ഡെല്യൂഷൻ എന്ന ഗ്രന്ഥം വളരെ പ്രസിദ്ധമാണ്. ജനുഅരി 2010 ലെ കണക്കു പ്രകാരം ഇതിന്റെ ഇംഗ്ലിഷ് ഭാഷയിലുള്ള 20 ലക്ഷം കോപ്പികൾ വിറ്റു കഴിഞ്ഞിരിക്കുന്നു. മലയാളം ഉൾപ്പെടെയുള്ള 31 ലോകഭാഷകളിൽ ഈ ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[5] .പുത്തൻ നിരീശ്വരവാദ സമീപനങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നതിൽ ഇദ്ദേഹത്തിന്റെ ചിന്തയ്ക്കും പുസ്തകങ്ങൾക്കുമുള്ള പങ്ക് വലുതാണ്.ജനിതകശാസ്ത്രത്തിലും പ്രപഞ്ച വിജ്ഞാനീയത്തിലും മറ്റും നടന്ന നൂതന കണ്ടെത്തലുകളാണ് മതനിഷേധത്തിന്റെയും, നിരീശ്വര വാദത്തിന്റെയും ദർശനങ്ങൾ രൂപപ്പെടുത്താൻ അദ്ദേഹം ഉപയോഗിക്കുന്നത്.
ജീവിതരേഖ
[തിരുത്തുക]ഡോക്കിൻസ് ജനിച്ചത് കെനിയയിലെ നയ്റോബിയിൽ ആയിരുന്നു.[6]. അച്ഛൻ ക്ലിന്റൻ ജോൺ ഡോക്കിൻസ് ന്യാസാലാൻഡിലെ ബ്രിട്ടീഷ് കൊളോണിയൽ അഡ്മിനിസ്റ്റ്രേഷനിൽ ഉദ്യോഗസ്ഥനായിരുന്നു. റിച്ചാർഡിന് എട്ട് വയസ്സുള്ള്പ്പോൾ കുടുംബം ആഫ്രിക്ക വിട്ടു ഇംഗ്ലണ്ടിലേക്ക് മടങ്ങി. 1954 മുതൽ 1959 ഔണ്ടിൽ പബ്ലിക് സ്ക്കൂളിൽ പഠിച്ചു.[7]
ചിന്താരീതി
[തിരുത്തുക]മുൻതലമുറ നിരീശ്വരവാദങ്ങളുടെ അടിത്തറ തത്ത്വചിന്തയായിരുന്നുവെങ്കിൽ ഡോക്കിൻസിന്റെ പുതുനിരീശ്വരവാദം ശാസ്ത്രത്തിലാണ് ഊന്നുന്നത്.'ദൈവം ഉണ്ടെന്ന' പ്രസ്താവന ഒരു ഹൈപൊതിസിസ് ആണെന്നും, ഇത് ശാസ്ത്രീയ പരീക്ഷണത്തിന് വിധേയമാക്കുമ്പോൾ തെറ്റാണെന്ന് തെളിയിക്കാൻ കഴിയുമെന്നും ഡോക്കിൻസ് വാദിക്കുന്നു.
പുസ്തകങ്ങൾ
[തിരുത്തുക]ഡോക്കിൻസിന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം ദ ഗോഡ് ഡെല്യൂഷൻ ആണ്. പുസ്തകം ഇറങ്ങിയ ഉടൻ അമേരിക്കയിൽ ബെസ്റ്റ് സെല്ലറായി മാറി. ഒരു നിരീശ്വരവാദ ഗ്രന്ഥത്തിനു ലഭിച്ച ഈ വൻ പ്രചാരം അതിന്റെ എതിർത്തു കൊണ്ടും അനുകൂലിച്ചു കൊണ്ടും ഒട്ടേറെ പുസ്തകങ്ങൾ ലോകമെമ്പാടും ഇറങ്ങാനിടയാക്കി.അദ്ദേഹത്തിന്റെ മുൻപുസ്തകമായ ദ സെൽഫിഷ് ജീൻ ഉയർത്തിയതിനേക്കാൾ വിവാദമാണ് ഈ പുസ്തകം സ്യഷ്ടിച്ചത്.
മറ്റു പുസ്തകങ്ങൾ
[തിരുത്തുക]- The Selfish Gene. Oxford: Oxford University Press. 1976. ISBN 0-19-286092-5.
- The Extended Phenotype. Oxford: Oxford University Press. 1982. ISBN 0-19-288051-9.
- The Blind Watchmaker. New York: W. W. Norton & Company. 1986. ISBN 0-393-31570-3.
- River Out of Eden. New York: Basic Books. 1995. ISBN 0-465-06990-8.
- Climbing Mount Improbable. New York: W. W. Norton & Company. 1996. ISBN 0-393-31682-3.
- Unweaving the Rainbow. Boston: Houghton Mifflin. 1998. ISBN 0-618-05673-4.
- A Devil's Chaplain. Boston: Houghton Mifflin. 2003. ISBN 0-618-33540-4.
- The Ancestor's Tale. Boston: Houghton Mifflin. 2004. ISBN 0-618-00583-8.
- The God Delusion. Boston: Houghton Mifflin. 2006. ISBN 0-618-68000-4.
- The Greatest Show on Earth: The Evidence for Evolution. Free Press (United States), Transworld (United Kingdom and Commonwealth). 2009. ISBN 0-593-06173-X.
- The Magic of Reality: How We Know What's Really True. Free Press (United States), Bantam Press (United Kingdom). 2011. ISBN 978-1-439192818. OCLC 709673132.[8]
ഡോക്യുമെന്ററി സിനിമകൾ
[തിരുത്തുക]- Nice Guys Finish First (1986)
- The Blind Watchmaker (1987)[9]
- Growing Up in the Universe (1991)
- Break the Science Barrier (1996)
- The Root of All Evil? (2006)
- The Enemies of Reason (2007)
- The Genius of Charles Darwin (2008)
- Faith School Menace? (2010)
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.new.ox.ac.uk/emeritus-honorary-and-wykeham-fellows
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-28. Retrieved 2014-03-17.
- ↑ http://www.sciencedaily.com/releases/2009/01/090119081333.htm
- ↑ http://www.ted.com/talks/richard_dawkins_on_militant_atheism?language=en
- ↑ http://www.richarddawkins.net/
- ↑ "Curriculum vitae of Richard Dawkins". The University of Oxford. Archived from the original on 2008-04-23. Retrieved 2008-03-13.
- ↑ ^ "The Oundle Lecture Series". Oundle School. 2012b. Retrieved 2012-06-12.
- ↑ ""The Magic of Reality - new book by Richard Dawkins this Fall" 10 May 2011". Richarddawkins.net. 10 May 2011. Archived from the original on 2012-06-16. Retrieved 2011-06-28.
- ↑ Staff. "BBC Educational and Documentary: Blind Watchmaker". BBC. Archived from the original on 2007-06-16. Retrieved 2 December 2008.
പുറംകണ്ണികൾ
[തിരുത്തുക]- Official website
- The Richard Dawkins Foundation for Reason and Science
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Richard Dawkins
- രചനകൾ റിച്ചാർഡ് ഡോക്കിൻസ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- റിച്ചാർഡ് ഡോക്കിൻസ് collected news and commentary at The Guardian
- റിച്ചാർഡ് ഡോക്കിൻസ് വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
Video
- National Geographic Interviews – A series of video interviews with National Geographic Channel with Richard Dawkins on Darwin, Evolution and God.
- Appearances on C-SPAN
- റിച്ചാർഡ് ഡോക്കിൻസ് on ചാർളി റോസിൽ
- റിച്ചാർഡ് ഡോക്കിൻസ് at TED
- Video interview with Riz Khan for Al Jazeera English
- Video interview at Big Think Archived 2011-08-21 at the Wayback Machine.
Selected writings
- Viruses of the Mind (1993) – Religion as a mental virus.
- The Real Romance in the Stars Archived 2012-06-18 at the Wayback Machine. (1995) – A critical view of astrology.
- The Emptiness of Theology Archived 2011-08-02 at the Wayback Machine. at RDFRS.(1998) – A critical view of theology.
- Snake Oil and Holy Water (1999) – Suggests that there is no convergence occurring between science and theism.
- What Use is Religion?[പ്രവർത്തിക്കാത്ത കണ്ണി] (2004) – Suggests that religion may have no survival value other than to itself.
- Race and Creation Archived 2012-03-12 at the Wayback Machine. (2004) – On race, its usage and a theory of how it evolved.
- The giant tortoise's tale, The turtle's tale and The lava lizard's tale (2005) – A series of three articles written after a visit to the Galápagos Islands.
- Dawkins' Huffington Post articles
Audio
- 2011 Interview on io9's Geek's Guide to the Galaxy podcast
- Richard Dawkins on RadioLIVE's Weekend Variety Wireless – Richard Dawkins appears live on New Zealand's Radio Live, taking calls from the audience.
- Pages using infobox person with multiple employers
- Pages using infobox person with multiple organizations
- Pages using infobox person with multiple spouses
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- Commons link from Wikidata
- നിരീശ്വരവാദികൾ
- ജൈവശാസ്ത്രജ്ഞർ
- മത വിമർശകർ
- നിരീശ്വരവാദ പ്രവർത്തകർ
- 1941-ൽ ജനിച്ചവർ