സി. രവിചന്ദ്രൻ
രവിചന്ദ്രൻ സി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യക്കാരൻ |
വിദ്യാഭ്യാസം | ബിരുദാനന്തരബിരുദം |
തൊഴിൽ | പ്രഭാഷകൻ, എഴുത്തുകാരൻ,അധ്യാപകൻ |
ജീവിതപങ്കാളി(കൾ) | ബീനാ റാണി എസ് |
കുട്ടികൾ | ഗൗതം രവിചന്ദ്രൻ , മിത്ര രവിചന്ദ്രൻ , ഹർഷ രവിചന്ദ്രൻ |
മാതാപിതാക്ക(ൾ) | കെ.ചന്ദ്രശേഖര൯ പിള്ള, പി.ഓമന അമ്മ |
പുരസ്കാരങ്ങൾ |
|
ഒരു മലയാളി നിരീശ്വരവാദിയും യുക്തിവാദിയും ആണ് സി. രവിചന്ദ്രൻ (C Ravichandran). ഈ രണ്ടുവിഷയങ്ങളെ അധികരിച്ച് നിരവധി മലയാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം, യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് അധ്യാപകനാണ്. ശാസ്ത്ര ചിന്ത, ദൈവം, വിശ്വാസം, നിരീശ്വരവാദം, ജ്യോതിഷം എന്നീ വിഷയങ്ങളിൽ പലരുമായും അദ്ദേഹം സംവാദങ്ങൾ നടത്തിവരുന്നു.[1]
ജീവിതരേഖ[തിരുത്തുക]
പരേതനായ കെ.ചന്ദ്രശേഖരൻ പിള്ളയുടേയും, പി ഓമന അമ്മയുടേയും മകനായി 1970 മെയ് 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് പവിത്രേശ്വരത്ത് ജനിച്ചു.[1] മുഖത്തല സെന്റ് ജൂഡ് ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പൂർത്തിയാക്കിയതിനു ശേഷം ബി.എ ഇഗ്ലീഷ് സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കി. ഇംഗ്ലീഷ് സാഹിത്യം, ഇക്കണോമിക്സ്, പൊളിടിക്സ്, ചരിത്രം, സോഷ്യോളജി, മലയാള സാഹിത്യം, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
ഔദ്യോഗിക ജീവിതം[തിരുത്തുക]
11 വർഷത്തോളം കേരള പബ്ലിക് സർവീസ് കമ്മീഷനിലും മൂന്നാർ, നെടുമങ്ങാട് ഗവൺമെന്റ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. നിലവിൽ കൊല്ലം ജില്ലയിൽ എഴുകോണിലെ ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി 2020 സെപ്തംബർ 4 മുതൽ ജോലി ചെയ്യുന്നു.
പ്രവർത്തന മേഖല[തിരുത്തുക]
യുക്തിചിന്ത, നിരീശ്വരവാദം, ശാസ്ത്രം, സ്വതന്ത്രചിന്ത തുടങ്ങിയ വിഷയങ്ങളിൽ 750 ഓളം പ്രഭാഷണങ്ങളും, സംവാദങ്ങളും നടത്തിയിട്ടുണ്ട്. അതേ വിഷയങ്ങളിൽ പത്തിലധികം പുസ്തകങ്ങൾ രചിച്ചു. യുക്തിചിന്താമേഖലയിൽ അറിയപ്പെടുന്ന ഇദ്ദേഹം പ്രസിദ്ധ ന്യൂറോളജിസ്റ്റായ ഡോ.വിളയന്നൂർ എസ്. രാമചന്ദ്രൻ രചിച്ച Tell tale brain എന്ന ശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇതിന് കേരളശാസ്ത്ര സാഹിത്യ കൗൺസിൽ ഏർപ്പെടുത്തിയ യുവ ശാസ്ത്ര എഴുത്തുകാരനുള്ള പുരസ്കാരം 2017 ൽ ലഭിച്ചു.[2] പരിണാമശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിൻസിന്റെ The god delusion എന്ന ഗ്രന്ഥത്തേ ആസ്പദമാക്കി സി രവിചന്ദ്രൻ രചിച്ച നാസ്തികനായ ദൈവം, റിച്ചാർഡ് ഡോക്കിൻസിന്റെ The greatest show on earth എന്ന പരിണാമശാസ്ത്ര ഗ്രന്ഥത്തിന്റെ വിവർത്തനം, ബുദ്ധനെ എറിഞ്ഞ കല്ല് [3]എന്ന ഭഗവത്ഗീതാവിമർശനം, വാസ്തുശാസ്ത്രത്തിനതിരായി വാസ്തുലഹരി,[4] ജ്യോതിഷത്തിനെതിരായ പകിട 13 തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.
എഴുതിയ പുസ്തകങ്ങൾ[തിരുത്തുക]
വർഷം | പുസ്തകം | പ്രസാധകർ |
---|---|---|
2007 | ആദാമിന്റെ പാലവും രാമന്റെ സേതുവും | മൈത്രി ബുക്സ് |
2009 | നാസ്തികനായ ദൈവം | ഡി സി ബുക്സ് |
2011 | മൃത്യുവിന്റെ വ്യാകരണം | ഡി സി ബുക്സ് |
2012 | ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയം | ഡി സി ബുക്സ് |
2013 | പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം | ഡി സി ബുക്സ് |
2014 | ബുദ്ധനെ എറിഞ്ഞ കല്ല് | ഡി സി ബുക്സ് |
2015 | ചുമ്പിച്ചവരുടെ ചോര; ചുമ്പനസമരത്തിന്റെ രാഷ്ട്രീയം | മൈത്രി ബുക്സ് |
2015 | വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകൾ | ഡി സി ബുക്സ് |
2015 | ബീഫും ബിലീഫും | ഡി സി ബുക്സ് |
2016 | മസ്തിഷ്കം കഥ പറയുമ്പോൾ(വിവർത്തനം) | ഡി സി ബുക്സ് |
2016 | രവിചന്ദ്രന്റെ സംവാദങ്ങൾ | ഡോൺ.ബുക്ക്സ് |
2017 | വെളിച്ചപ്പാടിന്റെ ഭാര്യ;അന്ധവിശ്വാസങ്ങളുടെ
അറുപത് വർഷങ്ങൾ |
ഡി സി ബുക്സ് |
2017 | കാർട്ടറുടെ കഴുകൻ
(Co writer: Dr km Sreekumar) |
ഡി സി ബുക്സ് |
2017 | അമ്പിളിക്കുട്ടന്മാർ | ഡി സി ബുക്സ് |
2019 | സുവിശേഷ വിശേഷം: വെള്ളയിൽ വരുമ്പോൾ | ഡി സി ബുക്സ് |
പുരസ്കാരങ്ങൾ[തിരുത്തുക]
- ശാസ്ത്രസാഹിത്യഅവാർഡ് 2016[അവലംബം ആവശ്യമാണ്]
- ജോസഫ് മുണ്ടശ്ശേരി അവാർഡ് 2017[അവലംബം ആവശ്യമാണ്]
- കേരളസാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് 2017[അവലംബം ആവശ്യമാണ്]
- കേരള ശാസ്ത്ര-സാഹിത്യ കൗൺസിൽ അവാർഡ് 2018[അവലംബം ആവശ്യമാണ്]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Freethinker wiki family". ശേഖരിച്ചത് 8-06-8. Check date values in:
|access-date=
(help) - ↑ "Award". ശേഖരിച്ചത് 08-06-2020. Check date values in:
|access-date=
(help) - ↑ "Dc books". ശേഖരിച്ചത് 8-06-2020. Check date values in:
|access-date=
(help) - ↑ "Vasthulahari". ശേഖരിച്ചത് 08-06-2020. Check date values in:
|access-date=
(help)