"ന്യൂട്ടന്റെ ചലനനിയമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ki:Mawatho matano ma Newton പുതുക്കുന്നു: vi:Các định luật về chuyển động của Newton
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: sn:Mitemo yeruhambo yaNewton
വരി 90: വരി 90:
[[sk:Newtonove pohybové zákony]]
[[sk:Newtonove pohybové zákony]]
[[sl:Newtonovi zakoni gibanja]]
[[sl:Newtonovi zakoni gibanja]]
[[sn:Mitemo yeruhambo yaNewton]]
[[sq:Ligjet e Njutonit]]
[[sq:Ligjet e Njutonit]]
[[sr:Њутнови закони]]
[[sr:Њутнови закони]]

19:46, 9 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ന്യൂട്ടന്റെ ആദ്യ രണ്ട് ചലന നിയമങ്ങൾ, ലാറ്റിൻ ഭാഷയിൽ, ഫിലോസഫിയ നാചുറാലിസ് പ്രിൻസിപിയ മാത്തമാറ്റിക്കയുടെ 1687ലെ യഥാർത്ഥ പതിപ്പിൽ നിന്നും.

ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ബലങ്ങളും വസ്തുവിന്റെ ചലനങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന മൂന്ന് ഭൗതിക നിയമങ്ങളാണ് ന്യൂട്ടന്റെ ചലന നിയമങ്ങൾ. സർ ഐസക് ന്യൂട്ടൺ ആണ് തന്റെ പ്രകൃതിദർശനത്തിന്റെ ഗണിതനിയമങ്ങൾ(1687) എന്ന കൃതിയിൽ സം‌യോജിതമായി പ്രസിദ്ധീകരിച്ചത്.


ഒന്നാം ചലന നിയനം (ജഡത്വ നിയമം)

ഒരു അസന്തുലിതമായ ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർ രേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണു.

വസ്തുവിന്റെ ഈ മൗലികഗുണധർമ്മത്തെ ജഡത്വം എന്നുപറയുന്നു.നിശ്ചലാവസ്ഥയിലുള്ള വസ്തുവിന്റെ ജഡത്വമാണ് അതിന്റെ ദ്രവ്യമാനം. ഏകസമാന ചലനാവസ്ഥയിലുള്ള വസ്തുവിന്റെ ജഡത്വമാണ് സംവേഗം. ഒരു വസ്തുവിന്റെ നിശ്ചലാവസ്ഥയോ ഏകസമാന ചലനാവസ്ഥയോ മാറ്റാനാവശ്യമായതാണ് ബലം.

രണ്ടാം ചലന നിയമം

ഒരു വസ്തുവിലുണ്ടാകുന്ന ആക്കവ്യത്യാസത്തിന്റെ നിരക്ക് അതിന്മേൽ പ്രയോഗിക്കപ്പെടുന്ന അസന്തുലിത ബലത്തിനു നേർ അനുപാതത്തിലും ആക്കവ്യത്യാസം സംഭവിക്കുന്നത് ബലത്തിന്റെ ദിശയിലും ആയിരിക്കും.


ബലത്തിന്റെ പരിമാണം എത്ര എന്നറിയാൻ ഈ നിയമം വഴിതെളിക്കുന്നു. സംവേഗത്തിൽ വരുന്ന മാറ്റത്തിന്റെ നിരക്ക് കണക്കാക്കിയാൽ ബലം എത്രയെന്ന് നിശ്ചയിക്കാം.

മൂന്നാം ചലന നിയമം

ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.

അതായത് ഒരുവസ്തു മറ്റൊരുവസ്തുവിൽ ബലം പ്രയോഗിച്ചാൽ രണ്ടാമത്തെ വസ്തു ആദ്യത്ത വസ്തുവിൽ തുല്യമായ ബലം പ്രയോഗിക്കുന്നു. ബലങ്ങൾ രണ്ടും തുല്യവും വിപരീത ദിശയിലുള്ളതുമായിരിക്കും.

അവലംബം