ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള | |
---|---|
സംവിധാനം | അൽത്താഫ് സലിം |
നിർമ്മാണം | നിവിൻ പോളി |
രചന | അൽത്താഫ് സലിം ജോർജ് കോര |
അഭിനേതാക്കൾ | നിവിൻ പോളി ശാന്തി കൃഷ്ണ ലാൽ ഐശ്വര്യ ലക്ഷ്മി അഹാന കൃഷ്ണ |
സംഗീതം | ജസ്റ്റിൻ വർഗ്ഗീസ് |
ഛായാഗ്രഹണം | മുകേഷ് മുരളീധരൻ |
ചിത്രസംയോജനം | ദിലീപ് ഡെന്നീസ് |
സ്റ്റുഡിയോ | പോളി ജൂനിയർ പിക്ചേഴ്സ് |
വിതരണം | Chakkalakel Films |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 132 മിനിറ്റ് |
അൽത്താഫ് സലീം സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഈ ചിത്രത്തിൽ നിവിൻ പോളി, ശാന്തി കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, ലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. 19 വർഷത്തെ ഇടവേളയ്ക്കു ശേഷം ശാന്തി കൃഷ്ണ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.[1]
അൽത്താഫ് സലീമും ജോർജ് കോരയും ചേർന്ന് തിരക്കഥയെഴുതിയ ഈ ചിത്രം നിവിൻ പോളിയാണ് നിർമ്മിച്ചിരിക്കുന്നത്. 2017 സെപ്റ്റംബർ 1-ന് പ്രദർശനത്തിനെത്തിയ ചിത്രം സാമ്പത്തികമായി വിജയം നേടിയിരുന്നു.[2][3][4] ഒരാഴ്ച കൊണ്ട് ബ്രിട്ടനിൽ നിന്നും 33825 ഡോളറും യു.എ.ഇ.യിൽ നിന്ന് 667344 ഡോളറും സ്വന്തമാക്കിയ ഈ ചിത്രം രണ്ടാഴ്ച കൊണ്ട് ചെന്നൈയിൽ നിന്നും 23.72 ലക്ഷം രൂപയും നേടിയിരുന്നു. [5][6]
അഭിനേതാക്കൾ
[തിരുത്തുക]- നിവിൻ പോളി - കുര്യൻ ചാക്കോ
- ശാന്തി കൃഷ്ണ - ഷീല ചാക്കോ
- ലാൽ - ചാക്കോ
- ഐശ്വര്യ ലക്ഷ്മി - റേച്ചൽ
- അഹാന കൃഷ്ണ - സാറാ ചാക്കോ
- സിജു വിൽസൺ - ടോണി
- സ്രിന്ത അർഹാൻ - മേരി ടോണി
- കൃഷ്ണ ശങ്കർ - സുബ്ബു
- ഷറഫുദ്ദീൻ - യേശുദാസ്
- ദിലീഷ് പോത്തൻ - വർക്കിച്ചൻ
- സൈജു കുറുപ്പ് - ഡോ. സൈജു
- കെ.സി. ആന്റണി കൊച്ചി - അപ്പാപ്പൻ
- സിദ്ധാർത്ഥ് ശിവ - കുര്യന്റെ സുഹൃത്ത്
- ഓമന ഔസേപ്പ് - ടോണിയുടെ അമ്മ
ചിത്രീകരണം
[തിരുത്തുക]2016 സെപ്റ്റംബർ 25-ന് ചിത്രീകരണം ആരംഭിച്ചു. മുകേഷ് മുരളീധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.[7][8]
ഗാനങ്ങൾ
[തിരുത്തുക]ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള | |
---|---|
ഗാനങ്ങൾ by ജസ്റ്റിൻ വർഗ്ഗീസ് | |
Released | 1 സെപ്റ്റംബർ 2017 |
Recorded | 2017 |
Genre | ഗാനങ്ങൾ |
Length | 2:11 |
ചിത്രത്തിന്റെ സംഗീതസംവിധായകൻ ജസ്റ്റിൻ വർഗ്ഗീസ് തന്നെയാണ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.[9]
# | ഗാനം | ഗാനരചന | Artist(s) | ദൈർഘ്യം | |
---|---|---|---|---|---|
1. | "എന്താവോ..." | സന്തോഷ് വർമ്മ | സൂരജ് സന്തോഷ് | 3:54 | |
2. | "നനവേറെ.." | സന്തോഷ് വർമ്മ | ടെസ്സ ചാവറ, വിപിൻ ലാൽ | 4:22 | |
ആകെ ദൈർഘ്യം: |
7.76 |
അവലംബം
[തിരുത്തുക]- ↑ "Shanthi Krishna is back in Mollywood". The New Indian Express. Retrieved 2017-08-30.
- ↑ "Nivin Pauly's 'Njandukalude Nattil Oridavela' to be an Onam release". The News Minute. 2017-07-04. Retrieved 2017-08-30.
- ↑ "Nivin Pauly emerges winner at Onam box office". Sify. 9 September 2017. Archived from the original on 2017-09-09. Retrieved 2018-01-01.
- ↑ "Nivin Pauly emerges winner at Onam race". The News Minute. 13 September 2017.
- ↑ "Njandukalude Naattil Oridavela box office". Behindwoods. 13 September 2017.
- ↑ "Njandukalude Naattil Oridavela box office". Box Office Mojo. 13 September 2017.
- ↑ "Njandukalude Nattil Oridavela, Nivin's next - Times of India".
- ↑ "Nivin joins hands with Premam actor". www.deccanchronicle.com/ (in ഇംഗ്ലീഷ്). 2017-08-31. Retrieved 2017-09-01.
{{cite news}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Justin Varghese composes for Nivin Pauly's next - Times of India".